അവസാനം തിരിച്ചടിച്ച് ഇറാന്‍

ഹസന്‍ നസ്റുല്ലായുടെയും ഇസ്മാഈല്‍ ഹനിയ്യയുടെയും രക്തത്തിന് പ്രതികാരമെന്നോണം, ഇറാന്‍ ഇസ്റാഈലില്‍ ശക്തമായ അക്രമണം നടത്തി. തൂഫാനുല്‍അഖ്സയെ തുടര്‍ന്ന് ഇസ്റാഈല്‍ ഗസ്സക്ക് നേരെ തുടരുന്ന അക്രമണത്തിന്റെ 361-ാം ദിവസമാണ് ഇറാന്‍ അക്രമണം നടത്തിയത്. അര മണിക്കൂറിനുള്ളില്‍ മുന്നോറോളം റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് ഇറാന്‍ തിരിച്ചടിച്ചത്. ഇസ്റാഈലിന്റെ പല ഭാഗത്തും അതോടെ അപായ സൂചനകള്‍ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷാകേന്ദ്രങ്ങളിലേക്ക് നീങ്ങാന്‍ മുന്നറിയിപ്പ് നല്കുകയും ചെയ്തു.

ഇറാന്‍റെ അക്രമണം ഏത് സമയത്തും ഉണ്ടാവാമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അമേരിക്ക ഇസ്റാഈലിന് മുന്നറിയിപ്പ് നല്കുി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് അക്രമണം ഉണ്ടായത്. അതേ സമയം, ലബനാനില്‍നിന്ന് ഹിസ്ബുല്ലയും ഫലസ്തീനില്‍നിന്ന് അല്‍ഖസ്സാം സൈന്യവും യമനില്‍നിന്ന് ഹൂതികളും അക്രമണങ്ങള്‍ തൊടുത്തുവിട്ടു. ഇസ്റാഈല്‍ തിരിച്ചടിച്ചാല്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ വിതക്കുന്ന പ്രത്യാക്രമണം ഉണ്ടാവുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്കുകയും ചെയ്തു. മൊസാദിന്റെ ആസ്ഥാനം നശിപ്പിച്ചതായി ഇറാന്‍ സൈനിക കമാന്ഡര്‍ അവകാശപ്പെട്ടു. ഇത്രയും കാലം സംയമനം പാലിക്കുകയായിരുന്നെന്നും ഹസന്‍ നസ്റുല്ലായുടെ കൊലപാതകത്തോടെ തങ്ങളുടെ ക്ഷമ നശിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സ് അടക്കമുള്ള ലോക രാഷ്ട്രങ്ങള്‍ ഇറാന്റെ അക്രമണത്തെ അപലപിക്കുകയും ഇസ്റാഈലിന് ഇതിനെതിരെ പ്രതികരിക്കാന്‍ അവകാശമുണ്ടെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter