നിങ്ങൾ ആരാകണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവരല്ല
നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി, ബോണസ്സായോ മറ്റു വിധത്തിലോ ഒരു ലക്ഷം രൂപ കിട്ടി എന്നു കരുതുക.
ആ പണം കൊണ്ട് നിങ്ങൾ എന്തായിരിക്കും ചെയ്യാൻ ശ്രമിക്കുക?
കുറച്ചു സ്വര്‍ണ്ണം വാങ്ങും ?
അല്ലെങ്കില്‍ ഒരു ടു വീലര്‍,
ചിലപ്പോള്‍ നല്ലൊരു TV പിന്നെ ഐ ഫോണ്‍ ?
അതോ കുടുംബ സമേതം നല്ലൊരു യാത്രയാണോ ? എങ്ങിനെ ചിലവഴിക്കും എന്നതില്‍ ആശയക്കുഴപ്പമുണ്ടാവാമെങ്കിലും എങ്ങിനെയായാലും ചിലവഴിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല....
ഇനി ഈ പണം ഒരു ചെറിയ ഷോപ്പ് നടത്തുന്ന ആള്‍ക്കാണ് കിട്ടുന്നതെങ്കിലോ?
അദ്ദേഹം ആദ്യം ചെയ്യുന്നത് ബിസിനസ്സില്‍ നിക്ഷേപിച്ച് കൂടുതല്‍ വരുമാനം ഉണ്ടാക്കാനുള്ള സാധ്യത തേടുകയായിരിക്കും.
പണം നിക്ഷേപിച്ച് വരുമാനം ഉണ്ടാക്കുന്നവര്‍ ബിസിനസ്സുകാരാവും.
പണം ചിലവഴിക്കാന്‍ മാത്രമറിയുന്നവര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ കഴിയണമെന്നില്ല.
പക്ഷേ നിക്ഷേപ ശീലം ആര്‍ക്കും വളര്‍ത്തിയെടുക്കാവുന്നതേയുള്ളു.
നിങ്ങള്‍ ഒരു ബിസിനസ്സുകാരനാവണമെന്നോ, സമ്പന്നനാവണമെന്നോ നിങ്ങള്‍ തീരുമാനിച്ചുവെങ്കില്‍ തീര്‍ച്ചയായും, ഇന്നല്ലെങ്കില്‍ നാളെ നിങ്ങളതാവും.
നാളെയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും നിങ്ങളുടേതാവട്ടെ.
സ്വപ്നങ്ങളുടെ പുറകെ സഞ്ചരിക്കുക.
നിശ്ചയമായും വിജയം നിങ്ങളോടൊപ്പമുണ്ടാവും.
എല്ലാർക്കും എല്ലാ മേഖലയിലും വിജയിക്കാൻ കഴിഞ്ഞു എന്നു വരില്ല. പക്ഷേ ചെയ്താൽ വിജയിക്കുന്ന ഒരു മേഖല നിങ്ങൾക്ക് കണ്ടെത്തുവാൻ കഴിഞ്ഞേക്കും. അങ്ങനെ കണ്ടെത്തി കഴിഞ്ഞാൽ അതിനു വേണ്ടി പൂർണമായും അർപ്പിക്കുക. അങ്ങിനെ നിങ്ങൾ ആരാകണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാനാവും...
(മുജീബുല്ല KM
സിജി ഇൻ്റർനാഷനൽ കരിർ RnD ടീം
www.cigi.org
www.cigii.org)
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment