ഇറാന്‍ യുദ്ധം അവസാനിപ്പിക്കണമെന്നഭിപ്രായപ്പെട്ട് ഭൂരിഭാഗം അമേരിക്കക്കാര്‍
ഇറാന്‍ യുദ്ധത്തില്‍ നിന്നുളള അമേരിക്കയുടെ പങ്കാളിത്തം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഭൂരിഭാഗം അമേരിക്കക്കാരും ആഗ്രഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്.ട്രംപ് ഭരണകൂടം ലക്ഷ്യമിട്ട കാര്യങ്ങള്‍ പൂര്‍ണമായും കൈവരിക്കാനായില്ലെങ്കിലും യുദ്ധം നീട്ടിക്കൊണ്ടുപോകരുതെന്നാണ് റോയിട്ടേഴ്‌സ് നടത്തിയ വോട്ടെടുപ്പില്‍ പങ്കെടുത്ത 66 ശതമാനം പേരും അഭിപ്രായപ്പെട്ടത്.
എന്നാല്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നത് വരെ യുദ്ധം തുടരണമെന്ന് 27ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുയായികള്‍ക്കിടയിലും യുദ്ധത്തോടുള്ള എതിര്‍പ്പ് പ്രകടമാണ്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ 40 ശതമാനം പേരും യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.
ഇറാനിലെ അമേരിക്കന്‍ സൈനിക നീക്കങ്ങളെ 60 ശതമാനം പേര്‍ എതിര്‍ത്തപ്പോള്‍ 35 ശതമാനം പേര്‍മാത്രമാണ് ഇതിനെ അനുകൂലിച്ചത്. യുദ്ധം മൂലം അമേരിക്കയില്‍ ഇന്ധനവില കുതിച്ചുയരുന്നതാണ്ജനങ്ങളെ ചൊടിപ്പിക്കുന്ന പ്രധാന ഘടകം. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി പെട്രോള്‍ വില ഗാലന് നാല് ഡോളറിന് മുകളിലെത്തി. വരും വര്‍ഷങ്ങളില്‍ വില ഇനിയും വര്‍ധിക്കുമെന്ന് സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ രണ്ട് പേരും വിശ്വസിക്കുന്നു.ഇനി നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ ഈ ജനവികാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയാകാന്‍ സാധ്യതയുണ്ട്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.



Leave A Comment