വഖ്ഫ് ബില്ലിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്

വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ സര്‍ക്കാറിന് അധികാരം നല്‍കുന്ന വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധമുയര്‍ത്തി ഓള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ്.
ഡല്‍ഹിയില്‍ ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പ്രതിപക്ഷ എം.പിമാരും പങ്കെടുത്തു. ബില്‍ പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജന്തര്‍ മന്ദറില്‍ ശക്തമായ പോലീസ് സാനിധ്യത്തിലായിരുന്നു പ്രതിഷേധം അരങ്ങേറിയത്.
കോണ്‍ഗ്രസ് ലോക സഭ ഉപനേതാവ് ഗൗരവ് ഗെഗോയ്,കോണ്‍ഗ്രസ് എം.പി ഇംറാന്‍ ഹുസൈന്‍, കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്, കോണ്‍ഗ്രസ് നേതാവ് മാണിക്കം ടാഗോര്‍, മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, പി.വി അബ്ദുല്‍ വഹാബ്, ഓള്‍ ഇന്ത്യ ഇത്തിഹാദെ മജ്‌ലിസുല്‍ മുസ്‌ലിമീന്‍ നേതാവും എം.പിയുമായ അസദുദ്ധീന്‍ ഉവൈസി,സിഖ് പഴ്‌സണല്‍ ബോര്‍ഡ് കണ്‍വീനര്‍ പ്രൊ.ജഗ്മോഹന്‍ സിങ്ങ്,പഴ്‌സനല്‍ ബോര്‍ഡ് ജനറല്‍ സെക്രട്ടറി ഫസലുറഹീം മുജദ്ദിദി,പ്രസിഡണ്ട് മൗലാന ഖാലിദ് സഫിയുല്ല റഹ്‌മാനി, ജമാഅത്തെ ഇസ്‌ലാമി അമീര്‍ സയ്യിദ് സാദത്തുല്ല ഹുസൈനി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡണ്ട് മൗലാന സയ്യിദ് അര്‍ഷദ് തുടങ്ങി വിവിധ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കാളികളായി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter