നവൈതു -28 കടമകളെ കുറിച്ച് ഓര്‍മ്മയുണ്ടായിരിക്കട്ടെ
- Web desk
- Mar 29, 2025 - 16:13
- Updated: Mar 29, 2025 - 16:19
ഒരു വിശ്വാസി എന്ന നിലയില്‍ ജീവിതത്തില്‍ അനേകം ബാധ്യതകള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ജന്മം നല്കിയ ഉമ്മയോടും വാപ്പയോടും അവന് അനേകം ബാധ്യതകളുണ്ട്, ഒരു വിദ്യാര്‍ത്ഥിയാവുന്നതോടെ അവന് അധ്യാപകരോടും ബാധ്യതകളുണ്ടായിത്തീരുന്നു, മറ്റുള്ളവരുമായി ഇടപഴകുന്നതോടെ കൂട്ടുകാരോടുള്ള ബാധ്യതകള്‍, വിവാഹം കഴിക്കുന്നതോടെ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരമുള്ള ബാധ്യതകള്‍, മാതാവോ പിതാവോ ആകുന്നതോടെ മക്കളോടുള്ള ബാധ്യതകള്‍, അയല്‍ക്കാരോട്, നാട്ടുകാരോട്, സമൂഹത്തോട്... ഇങ്ങനെ ജീവിത യാത്രയില്‍ കണ്ട് മുട്ടുന്നവരോടും സമീപിക്കുന്ന ഇടങ്ങളോടും ജീവജാലങ്ങളോടും കാറ്റിനോടും വെള്ളത്തിനോടും വായുവിനോടുമെല്ലാം അവന് ബാധ്യതകളുണ്ട്.
ഓരോ ബാധ്യതയും ഖുര്‍ആനും ഹദീസും വിശദമായി പറുന്നുണ്ട്. വിശ്വാസികള്‍ പരസ്പരം ചെയ്തുകൊടുക്കേണ്ട ബാധ്യതകള്‍ പല ഹദീസുകളിലും കാണാം. പരസ്പരം കാണുമ്പോള്‍ സലാം പറയുക, ക്ഷണിച്ചാല്‍ സ്വീകരിക്കുക, അഭിപ്രായം ആരാഞ്ഞാല്‍ ഗുണകാംക്ഷയോടെ പറഞ്ഞുകൊടുക്കുക, രോഗമായാല്‍ സന്ദര്‍ശിക്കുക, മരണപ്പെട്ടാല്‍ ജനാസയെ അനുഗമിക്കുകയും അനന്തര കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുക എന്നിങ്ങനെയാണ് സുപ്രധാന ബാധ്യതകള്‍.
ഒരു ഉത്തമ സമൂഹത്തിന്റെ സൃഷ്ടിയാണ് ഇതിലൂടെ നമുക്ക് കാണാനാവുന്നത്. പരസ്പരം സ്നേഹവും സൗഹാര്‍ദ്ദവും ആരോഗ്യപൂര്‍ണ്ണമായ ബന്ധങ്ങളും കാത്ത് സൂക്ഷിക്കുന്ന സമൂഹമാണ് ഇസ്‍ലാമിന്റെ ലക്ഷ്യം. വിശ്വാസി സമൂഹത്തിലെ ഒരംഗം എന്ന നിലയില്‍ ഈ കടമകളെ കുറിച്ച് ഓരോരുത്തരും ബോധവാന്മാരാകേണ്ടതുണ്ട്. അവ നിര്‍വ്വഹിക്കാന്‍ പരമാവധി ശ്രമിക്കേണ്ടതുണ്ട്.
Read More: നവൈതു 27 - അല്‍ഭുതപ്പെടുത്തുന്ന ദാനധര്‍മ്മങ്ങള്‍
പലപ്പോഴും നാം അവകാശങ്ങളെകുറിച്ചാണ് കൂടുതല്‍ ചിന്തിക്കും സംസാരിക്കുന്നതും. അവക്ക് വേണ്ടിയാണ് അധികപേരും ശബ്ദിക്കുന്നത്. എന്നാല്‍ ലഭിക്കേണ്ട അവകാശങ്ങള്‍ക്ക് മറുപടി പറയേണ്ടത് നാമല്ല, മറ്റുള്ളവരാണ്. അതേ സമയം, ബാധ്യതകള്‍ നിര്‍വ്വഹിക്കാതെ പോയാല്‍ അതിന്റെ ഉത്തരവാദികള്‍ നാമാണ്, മറുപടി പറയേണ്ടതും നാം തന്നെയാണ്.
ഈ ബോധമാണ് ഉത്തമ സമൂഹത്തെ സൃഷ്ടിക്കുന്നത്. ഈ ബാധ്യതകളെല്ലാം നിറവേറ്റുന്ന ഒരു സമൂഹം തീര്‍ച്ചയായും മറ്റുള്ളവര്‍ക്കെല്ലാം മാതൃകയായിരിക്കും. അത് തന്നെയാണ്, ഖുര്‍ആന്‍ പറയുന്നത്, ജനങ്ങള്‍ക്ക് വേണ്ടി പ്രത്യേകം സംവിധാനിക്കപ്പെട്ട ഉത്തമസമൂഹമാണ് നിങ്ങളെന്ന്.
ഈ റമദാനിലെ നവൈതുകളിലൊന്ന് ആ ഉത്തമസമൂഹത്തിലേക്കുള്ള പ്രയാണത്തിന് വേണ്ടിയായിരിക്കട്ടെ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment