നവൈതു 26 - ലൈലതുല്‍ഖദ്റ്, വിധിയുടെ ദിനം
ലൈലതുല്‍ ഖദ്റ്, വിധിയുടെ രാത്രി എന്ന സാമാന്യമായി അര്‍ത്ഥം പറയാം. ആയിരം മാസങ്ങളേക്കാള്‍ പവിത്രമാണ് ആ രാത്രി എന്നാണ് ഖുര്‍ആന്‍ പറയുന്നത്. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായത് ആ രാത്രിയിലാണെന്നും കാണാം.
വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാം ഖദ്റാണ്. അല്ലാഹു കണക്കാക്കിയത് മാത്രമാണ് ഇവിടെ സംഭവിക്കുന്നതെല്ലാം എന്ന് ഉറച്ച് വിശ്വസിക്കുന്നവനാണ് അവന്‍. അത് കൊണ്ട് തന്നെ, സന്തോഷവേളകളില്‍ അതിര് വിട്ട് ആഹ്ലാദിക്കുന്നതോ ദുഖ വേളകളില്‍ അമിതമായി സങ്കടപ്പെടുകയോ ചെയ്യുന്നത് അവന്റെ സ്വഭാവമല്ല.
വിശ്വാസിയുടെ കാര്യം അല്‍ഭുതകരമാണ്, സന്തോഷമാണെങ്കിലും സന്താപമാണെങ്കിലും അവന് അത് ഖൈര്‍ മാത്രമാണെന്ന് ഹദീസിലും വായിക്കാവുന്നതാണ്. സന്തോഷകരമായ കാര്യങ്ങളുണ്ടാവുമ്പോള്‍ അവന്‍ അല്ലാഹുവിന് നന്ദി അര്‍പ്പിക്കുന്നു, അതോടെ അത് അവന് ഗുണകരമാവുന്നു. സന്താപകരമായ സാഹചര്യങ്ങളാണ് വന്നുപെട്ടതെങ്കില്‍, അല്ലാഹുവിന്റെ വിധിയല്ലേ, അവന്‍ വിധിച്ചതല്ലേ വരൂ എന്ന് പറഞ്ഞ് ആശ്വസിക്കുകയും ക്ഷമ കൈകൊള്ളുകയും ചെയ്യുന്നു. അതും അവന് ഗുണകരം തന്നെ.
Read More: നവൈതു 25 - നല്ല വാക്കുകളും ചിന്തകളും ശീലമാക്കിയാലോ
വലിയ വലിയ പ്രയാസങ്ങളില്‍പോലും മനസ്സ് തളരാതെ പിടിച്ച് നില്ക്കാന്‍ വിശ്വാസിയെ പ്രാപ്തനാക്കുന്നത് വിധിയിലുള്ള വിശ്വാസമാണെന്ന് പറയാം. താങ്ങാവുന്നതിലപ്പുറമുള്ള പ്രയാസങ്ങള്‍ വരുമ്പോള്‍ പിടിച്ച് നില്ക്കാന്‍ ആര്‍ക്കും ഒരു പിടി വള്ളി ആവശ്യമാണ്. അത്പോലും ഇല്ലാതാവുമ്പോഴാണ്, ആത്മഹത്യയില്‍ അഭയം തേടുന്നത്. മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ ആശ്വാസവും പിടിവള്ളിയുമാണ് വിധിയിലുള്ള വിശ്വാസം എന്ന് പറയാം. മുസ്‍ലിംകള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് കുറയുന്നതിന്റെ പ്രധാന കാരണവും അത് തന്നെയാണ്.
അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കും പ്രതിഫലം ലഭിക്കുമെന്നും അവ ദൂരീകരിക്കാന്‍ സാധിക്കുന്ന സ്രഷ്ടാവ് കൂടെയുണ്ടെന്നും അവന്‍ തന്നെയാണ്, തന്നെ പരീക്ഷിക്കാനായി ഈ പ്രതിസന്ധി ഘട്ടങ്ങള്‍ തനിക്ക് നിശ്ചയിച്ചതെന്നുമുള്ള ചിന്തയാണ് ഇതിന്റെ അന്തസ്സത്ത. സന്തോഷകരമായ കാര്യങ്ങളിലും ഇങ്ങനെ തന്നെയാണ് വിധി വിശ്വാസം ഇടപെടുന്നത്. മനുഷ്യജീവിതത്തിന് ഏറെ ആശ്വാസം പകരുന്നതാണ് ഇത്. ഈ വിധി ദിനത്തില്‍ നമുക്ക് വിധി വിശ്വാസം ഒന്ന് കൂടി അരക്കിട്ടുറപ്പിക്കാം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment