സ്രെബ്രെനിക്ക വംശഹത്യയിൽ നെതർലൻഡ്‌സ് ക്ഷമാപണം നടത്തി

കിഴക്കൻ ബോസ്നിയ-ഹെർസഗോവിനയിൽ 1995-ൽ നടന്ന സ്രെബ്രെനിക്ക മുസ്‍ലിം വംശഹത്യയിൽ ഡച്ച് സർക്കാർ മാപ്പ് പറഞ്ഞു. തിങ്കളാഴ്ച ബോസ്നിയ-ഹെർസഗോവിനയിലെ പൊട്ടോകാരി സെമിത്തേരിയിൽ നടന്ന വംശഹത്യയുടെ 27-ാമത് അനുസ്മരണ ചടങ്ങിൽ പ്രതിരോധ മന്ത്രി കജ്‌സ ഒല്ലോംഗ്രെൻ ആണ്, ബന്ധുക്കളെ നഷ്ടപ്പെട്ട ബോസ്നിയൻ കുടുംബങ്ങളോട് ക്ഷമാപണം നടത്തിയത്. 

എല്ലാം ഉണ്ടായിരുന്നിട്ടും, സ്രെബ്രെനിക്ക തകർന്നു. നെതർലൻഡ്‌സും ഈ പരാജയത്തിന്റെ ഭാഗമാണ്. ഇക്കാരണത്താൽ, ഞങ്ങൾ നിങ്ങളോട് അഗാധമായ ക്ഷമാപണം നടത്തുന്നു. അത് നെതർലാൻഡിനെ എന്നെന്നേക്കുമായി ബാധിക്കുന്നത് തന്നെയാണ്, ഒല്ലോംഗ്രെന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. നിരപരാധികളെ സംരക്ഷിക്കുമെന്ന് അന്താരാഷ്ട്ര സംഘടനകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും, സ്രെബ്രെനിക്കയിലെ ജനങ്ങളെ സംരക്ഷിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡച്ച് സമാധാന സേനയുടെ സാന്നിധ്യമുണ്ടായിട്ടും 1995 ജൂലൈയിൽ ബോസ്നിയൻ സെർബ് സൈന്യം കിഴക്കൻ പട്ടണമായ സ്രെബ്രെനിക്ക ആക്രമിച്ചപ്പോൾ 8,000-ലധികം ബോസ്നിയൻ മുസ്‍ലിംകളാണ് കൊല്ലപ്പെട്ടിരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter