കവികൾ പറഞ്ഞുവെച്ച നബിയപദാനങ്ങൾ

അക്ഷരങ്ങളിലൊതുങ്ങാത്ത ആവിഷ്‌കാരമാണ് സ്‌നേഹം. ഇശ്ഖും  പ്രേമവും പ്രണയവും അനുരാഗവുമൊക്കെ സമാനാർത്ഥ പദങ്ങളാണെങ്കിലും അവ സ്‌നേഹപ്രകടനത്തിന്റെ വിവിധ തലങ്ങളെ സൂചിപ്പിക്കുന്നു. സ്‌നേഹവും ഇശ്ഖും പൊതുവായ പദപ്രയോഗമാണെങ്കിൽ മാനസിക ഇഴയടുപ്പം കൂടുംതോറുമത് പ്രേമവും പ്രണയവും അനുരാഗവുമൊക്കെയായി പരിണമിക്കുന്നു. പാരസ്പര്യ ബന്ധങ്ങൾ തീവ്രതയോടെ കുത്തിയൊലിക്കുമ്പോഴാണ് സ്‌നേഹത്തിന് കണ്ണും കാതും നഷ്പ്പെടുന്നത്.
പ്രവാചകാനുരാഗികളെയും സ്‌നേഹത്തിന്റെ വിവിധ തലങ്ങളിലായി നമുക്ക് കാണാനാവും. പ്രത്യക്ഷത്തിൽ നബിസ്‌നേഹികളാവുന്നവരും എല്ലാം മറന്ന് ഇശ്ഖിൽ ലയിച്ചുചേരുന്നവരുമുണ്ട്. ആശിഖീങ്ങളുടെ സ്‌നേഹാവിഷ്‌കാരങ്ങളും പലതരത്തിലാണ്. തിരുചര്യകൾക്കനുസൃതം ജീവിതം മാറ്റിയെഴുതുകയെന്നതാണ് അതിന്റെ സമ്പൂർണത. വാക്കിലും പ്രവൃത്തിയിലും മദീനയുടെ നറുമണമുണ്ടാവണം. പ്രവാചക സ്‌നേഹത്തിന് അക്ഷരങ്ങൾ കൊണ്ട് അനശ്വരത പകർന്നവരാണ് കവികൾ. നബിപ്രകീർത്തന കാവ്യങ്ങളിലൂടെ ഒരു യാത്ര നടത്തിയാൽ അവയോരോന്നും ഇശ്ഖിന്റെ അണമുറിയാത്ത വസന്തങ്ങൾ വിരിയിച്ച സ്‌നേഹസമ്മാനങ്ങളാണെന്ന് മനസ്സിലാക്കാനാവും.

സ്‌നേ­ഹ വര്‍­ണനാകാ­വ്യ­ങ്ങള്‍ക്ക് കാലാന്തരങ്ങളുടെ പഴക്കമുണ്ടെങ്കിലും പ്രവാചക പ്ര­കീര്‍ത്തനങ്ങളുടെ അലമാ­ലകള്‍ തീ­ര്‍ക്കുന്ന കാവ്യ നിര്‍ഝരികളുടെ സൗന്ദര്യവും മികവും ഒന്ന് വേറെ തന്നെയാണ്. ജാഹി­ലിയ കവിതകളുടെ ഇതിവൃത്തം പ്രണയവും വികാരങ്ങളുടെ വേലി­യേറ്റവുമായിരുന്നു­വെ­ങ്കില്‍ നബിമദ്ഹു കവി­ത­കള്‍ ആ­ദ്ധ്യാത്മികതയുടെയും വിശുദ്ധ സ്‌നേഹത്തിന്റെയും നിലാമഴയാണ്.  ഇം­റുല്‍ ഖൈസാദികളുടെ  കാമു­കി സല്ലാ­പ­ങ്ങ­ളില്‍ നിന്നും  മു­തനബ്ബിമാരുടെ രാജഭ­ക്തി­യില്‍ നിന്നും തെന്നിമാറി അറേബ്യയിലെ കഅ്ബുബ്‌നു സു­ഹൈര്‍ മു­തല്‍ കേരളത്തിലെ ഉമര്‍ഖാദി വ­രെ­യു­ള്ളവര്‍ കോര്‍­ത്തിണക്കിയ ഇലാഹീ സാമീപ്യത്തിന്റെയും ന­ബിയപദാനങ്ങളുടെയു അനര്‍ഘ ചരി­തങ്ങളാണ് ഇ­തി­ല്‍ വിഷയീ­ഭ­വിക്കുന്നത്. 'താ­ങ്ക­ള്‍ ജ­നി­ച്ച­പ്പോള്‍ ഭൂമിയും ചക്രവാളങ്ങളും ജ്വലിച്ചുപോയി, ഞ­ങ്ങ­ള്‍ ആ പ്രകാശത്തിലും നേ­ര്‍­മാര്‍ഗത്തിലുമായി ച­രി­ക്ക­ുന്നു' എന്ന് തുടങ്ങു­ന്ന അ­ബ്ദുല്‍ മുത്തലിബിന്റെ കവിതയാണ് ആദ്യത്തെ പ്രവാചക പ്ര­കീര്‍ത്തന കാവ്യം. അ­വിടെ നിന്ന് തുടങ്ങി കഅ്ബിലൂടെയും ഹസ്സാനിലൂടെയും  ഇമാം ബൂസ്വീരിയിലൂടെയും കാ­തങ്ങള്‍ താണ്ടി­യ­പ്പോള്‍ പ്രവാചക പ്ര­കീര്‍ത്തനങ്ങളുടെ ശൈലിയും ഭാവവും ഏറെ മാറിയിരു­ന്നു. അറബി കാവ്യലോ­കത്ത് 'മദ്ഹുന്നബി' എന്ന പുതിയ കാവ്യശൈ­ലി തന്നെ രൂപപ്പെട്ടു വന്നു.

നാടും വീടും വിട്ട് മദീനയി­ലേക്ക് പാലായനം ചെയ്ത പ്രവാ­ച­ക­ര്‍ക്ക് സ്വീകരണമൊ­രുക്കി മ­ദീ­ന­ക്കാര്‍ പാ­ടിയ ത്വ­ലഅല്‍ ബദ്‌റു അലൈനാ' എന്ന് തു­ട­ങ്ങുന്ന നബി മദ്ഹ് കാവ്യം പ്രവാചക പ്രേമികളുടെ ഹൃ­ദ­യങ്ങള്‍ കീ­ഴടക്കി പരന്നൊഴുകുകയായിരുന്നു. ഒരുകാലത്ത് പ്രവാചകനെയും ഇസ്­­ലാമിനെയും വാ­ക്കു­ക­ള്‍ കൊണ്ട് കടന്നാക്രമിച്ച കഅ്ബ്  ബിന്‍ സു­ഹൈര്‍ നബി മഹത്വങ്ങളി­ലേക്ക് രാജപാ­ത തീര്‍ക്കുന്ന 57 ഓളം വരി­ക­ളു­ള്ള കവിത രചി­ച്ച് പശ്ചാത്താപ ചിത്തനായാണ് തിരുനബി സന്നിധിയി­ലേക്ക് തിരിച്ചെത്തുന്ന­ത്. ബാനത് സുആദു' എന്ന് തുടങ്ങുന്ന ഈ കവിതയുടെ പ്രാരംഭം  കാമുകി­യെ വര്‍ണിച്ചു കൊണ്ടാണെങ്കിലും പിന്നീടത് ഒട്ട­ക­ത്തി­ന്റെ വര്‍ണനക­ളി­ലേക്കും ഒ­ടു­വില്‍ പ്രവാചക മഹത്വങ്ങളി­ലേക്കും ചെന്നവ­സാ­നിക്കുന്നു. കവിതയുടെ അവസാനഭാഗത്ത് കഅ്ബ് ന­ബി വര്‍ണനകളുടെ ഉത്തും­ഗ­ത­യില്‍ വിരാ­ജിക്കാന്‍ തുടങ്ങി­യ­പ്പോള്‍ പ്രവാചകനും അനുയായികളും അ­തി­ല്‍ ലയിച്ചുചേരുകയും തന്റെ തോ­ളിലുണ്ടായിരുന്ന വിരിപ്പ് അദ്ദേഹത്തിന് സമ്മാനമായി  സ­മ്മാ­നിക്കുകയും ചെയ്തു. അങ്ങനെയാണ് ഈ കവിത 'ബുര്‍ദതു കഅബ്' എന്ന പേ­രില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

പ്രവാചകരുടെ കവി എന്ന പേ­രില്‍ അറിയപ്പെട്ട മഹാനാ­ണ് ഹസ്സാനുബ്‌നു സാബിത്(റ). പ്രവാചക­രെ വര്‍ണിച്ചും ശ­ത്രു­ക്കള്‍ക്ക് മറുപടിയായും ഒട്ടനവധി ക­വി­തകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 'അ­ങ്ങ­യെ­പ്പോലെ അ­ഴ­കുള്ള ഒരാളെ എന്റെ ക­ണ്ണു­കള്‍ ദര്‍ശി­ച്ചി­ട്ടില്ല, അ­ങ്ങ­യെ­പ്പോലെ ഉത്തമനായ ഒരാളെ ഒരു സ്ത്രീയും പ്രസവിച്ചി­ട്ടില്ല'' എ­ന്ന ഹസ്സാന്റെ പ്രവാ­ച­ക വ­ര്‍­ണ്ണ­ന­ക­ളോട് കിടപി­ടിക്കാന്‍ ലോക­ത്തെ മറ്റേതെങ്കിലും വ­രി­കള്‍ക്ക് സാധ്യ­മാവുമെന്ന് തോന്നു­ന്നില്ല.

ഇവ ഹിജ്‌റ ആ­ദ്യ­നൂറ്റാണ്ടിലെ മദ്ഹ് ഗീ­തങ്ങളായിരുന്നു. മധ്യ നൂറ്റാണ്ടിലെത്തു­മ്പോള്‍ പ്രവാചക പ്ര­കീര്‍ത്തന മഞ്ജ­രികള്‍ അഴക് വിടര്‍ത്തിയ വസന്തകാലമായിരുന്നു. പുണ്യ പ്രവാചകരോട് മനോവി­ഷ­മങ്ങള്‍ തുറന്നു­പറഞ്ഞ് നബി  വിശേഷങ്ങളുടെ മായാജാലം തീ­ര്‍ത്ത ഖസീ­ദ­ത്തു­ല്‍ ബുര്‍ദയുടെ അന­ശ്വരതയായിരുന്നു ഈ കാലത്തിന്റെ ച­മല്‍ക്കാരം. ത­നിക്ക് പിടിപെ­ട്ട തളര്‍വാ­ത­ത്തില്‍ നിന്നും മുക്തി നേടാനാണ് ഇമാം ബൂസ്വീരി ബുര്‍ദ ര­ചി­ച്ച­തെന്നും ന­ബി(സ) സ്വപ്‌­ന­ത്തി­ല്‍ വന്ന് അദ്ദേ­ഹ­ത്തിന്റെ മുഖം തടവുകയും രോഗം മാറുകയും ചെയ്തു എന്നും ചരിത്ര­ത്തില്‍ കാ­ണാം. ഇത്തരമൊരു വേറിട്ട രച­നാ പശ്ചാത്തലം ഉണ്ടെങ്കിലും ഓരോ വരിയിലും നിറഞ്ഞുതുളുമ്പുന്ന പ്രവാചകാനുരാഗം, ന­ബി വര്‍ണനകളുടെ ഹൃദയഹാരത, അലങ്കാരങ്ങളുടെ സൗകുമാര്യത തുടങ്ങിയവയാ­ണ് ബു­ര്‍ദയെ അനശ്വര കാവ്യ­മാ­ക്കി മാറ്റു­ന്നത്. നബി മഹ­ത്വ­ങ്ങ­ളുടെ മു­മ്പില്‍ തോറ്റുപോയി 'അവിടുന്ന് ഒരു മനുഷ്യനായിരുന്നു എന്നും സൃഷ്ടി­ക­ളില്‍ അത്യു­ത്ത­മ­നാണെന്നും' പ­റ­യാനേ എ­നി­ക്കാ­വൂ എ­ന്ന് തുറ­ന്ന് പറഞ്ഞ് തന്റെ അശക്തത തുറന്നുപറയുന്ന രംഗം വികാ­ര­നിര്‍ഭരമാണ്.

സ്വ­ഫി­യു­ദ്ദീന്‍ ഹില്ലി­­യു­ടെ അ­ല്‍­കാ­ഫി­യ­തുല്‍ ബ­ദീ­ഇ­, ഇമാം സു­യൂത്വിയു­ടെ ന­ദ്­മു­ല്‍ ബ­ദീ­അ് തു­ടങ്ങിയ ഒട്ടേറെ കവി­തകള്‍ ഈ കാല­ഘ­ട്ട­ത്തില്‍ വിരചിതമായിട്ടുണ്ട്. ഇ­സ്ലാമിക ലോകത്ത്  വ്യവസ്ഥാപിതമായ രൂ­പ­ത്തില്‍ മൗലി­ദുകള്‍ തുടക്കം കു­റിക്ക­പ്പെട്ടത് ഈ കാലഘട്ടത്തിലാണ്. ഗദ്യവും പദ്യവും സമ്മിശ്രമായി അവത­രി­പ്പിക്കപ്പെ­ടുന്ന  മൗ­ലി­ദിന്റെ ഈ­രടി­ക­ളില്‍ പ്ര­വാചകരെ പ്ര­കീര്‍­ത്തി­ക്കുന്ന അനശ്വ­ര ഭാനനക­ള്‍ കാണാനാ­വും. പുണ്യനബിയെക്കുറിച്ചും പണ്ഡിതന്മാരെക്കുറിച്ചും കേ­രളക്ക­ര­യില്‍ ര­ചിക്കപ്പെട്ട മുന്നൂറിലധികം മൗലി­ദു­ക­ളില്‍ വളരെ പ്രധാനമാ­ണ് മന്‍­ഖൂസ് മൗലിദ്. ഇ­തിന്റെ ഈരടി­ക­ളൊ­ക്കെയും നബി സ്‌നേഹം തുളുമ്പു­ന്ന വര്‍­ണ­ന­ക­ളാല്‍ സ­മ്പ­ന്ന­മാണ്. നബിയേ അങ്ങ് ഞങ്ങളുടെ ഉ­മ്മയാ­ണോ അതോ പിതാവാണോ? അ­വ­രില്‍ പോലും അ­ങ്ങ­യെ­പ്പോ­ലൊരു ന­ന്മ ഞങ്ങള്‍ കണ്ടി­ട്ടില്ല. അവിടത്തെ തിരുവദ­നം ദര്‍­ശി­ച്ചവര്‍ എത്ര ഭാഗ്യവാന്‍­മാര്‍, അതാണെങ്കിലോ മഹത്താ­യ കാ­ര്യവുമാണ് ക­ണ­ക്കില്ലാത്ത പാ­പങ്ങള്‍ ഞ­ങ്ങ­ള്‍ ചെയ്­തി­രിക്കുന്നു, നിങ്ങളുടെ ശു­പാര്‍ശ മാത്രമാണ് ഞ­ങ്ങള്‍ക്ക് രക്ഷ...  കവിയുടെ സ്‌­നേ­ഹ­പ­ര­വ­ശ­തയും വിങ്ങിപ്പൊ­ട്ടലും ഇങ്ങനെ തുടര്‍ന്നുപോകുന്നു.

ന­ബി വര്‍­ണ്ണ­ന­ക­ളെ­ഴുതി തോ­റ്റുപോയ കവി­ക­ളെക്കുറിച്ചും കവിതാസമാഹാ­രങ്ങളെ­ക്കുറിച്ചും എഴുതി­ത്തീര്‍ക്കാന്‍ തന്നെ ആ­യി­ര­ക്കണക്കിന് പേ­ജു­ക­ള്‍ വേണ്ടിവ­രും. പ്രവാചക സ്‌നേഹത്തിന്റെ വിശാല ചി­ന്തകള്‍ സമ്മാനിച്ച ഉ­മ­റുല്‍ ഖാഹിരിയുടെ അ­ല്ലഫല്‍ അ­ലിഫ്‌, റൗ­ള ശ­രീ­ഫിന് മുമ്പിലിരുന്ന് സ്‌നേഹം പ­റഞ്ഞു ­തീര്‍­ത്ത ഉ­മ­ര്‍ഖാദിയുടെ സ്വല്ലല്‍ ഇലാഹു, അ­ക്ഷ­രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത അ­ബൂ­ബ­ക്ക­റുല്‍  ബഗ്ദാദിയുടെ വി­ത്‌രിയ്യ, ഇമാം ബൂസ്വീരിയുടെ തന്നെ മുളരിയ ഇ­വ­യൊക്കെയും പ്രവാചക അനുരാ­ഗ­ത്തിന് അനശ്വ­ര­ത സ­മ്മാ­നിച്ച കാ­വ്യ­ത­ല്ല­ജ­ങ്ങ­ളാണ്. 

ഹബീബിന്റെ റൗളയ്ക്ക് മുന്നിൽ നിന്ന് പ്രണയപരവശതയിൽ തപിക്കുന്ന ഹൃദയവുമായി ഉമർഖാസി പാടി: ''അത്യുദാരനായ നബിയേ, അങ്ങയുടെ അനുഗ്രഹത്തിൽ പ്രതീക്ഷയർപ്പിച്ച് ഉമർ അങ്ങയുടെ ഉമ്മറപ്പടിക്കലിതാ വന്നു നിൽക്കുന്നു. അങ്ങയുടെ വാതിൽക്കൽ  നിറഞ്ഞൊഴുകിയ മിഴികളോടെ കരഞ്ഞ് അവിടുത്തെ ഔദാര്യം കൊതിക്കുന്നു''.  കേരളനാടിൽ നിന്നും കടൽ കടന്നെത്തിയ ആശിഖിന്റെ നൊമ്പരങ്ങൾ നബിയപദാനങ്ങളുടെ പെരുമഴയായി പെയ്തിറങ്ങിയപ്പോൾ റൗളക്കു മുന്നിൽ ആളുകൾ തടിച്ചുകൂടി. 'സ്വല്ലൂ അലൈഹിവസല്ലിമൂ തസ് ലീമ' എന്ന മറുപടിയുമായി അവരും ഖാസിയുടെ സ്‌നേഹഗീതത്തിന് മാറ്റുകൂട്ടി. ഇശ്ഖ് അണപൊട്ടിയൊഴുകിയതോടെ വിശുദ്ധ റൗളയുടെ വാതിലുകൾ മലർക്കെ തുറക്കപ്പെട്ടുവെന്നാണ് ചരിത്രം.

 സാ­മി അല്‍ബാറൂ­ദി­യു­ടെ ക­ശ്­ഫു­ല്‍ഗുമ്മയും അ­ഹ്മദ് ശൗഖിയുടെ ന­ഹ്­ജു­ല്‍ ബു­ര്‍­ദ­യും ആധുനിക അറബി കവി­ക­ളില്‍ നിന്നും മ­ദ്­ഹു­ന്ന­ബി­ ശൃം­ഖ­ല­യി­ലേ­ക്കുള്ള വി­ശിഷ്ട സമ്മാനങ്ങ­ളാണ്. അറബിയിൽ മാത്രമല്ല മറ്റനേകം ലോക ഭാഷകളിലും അതിവിശിഷ്ടമായ നബിമദ്ഹ് കാവ്യങ്ങൾ വിരചിതമായിട്ടുണ്ട്. അഹ് ലാ ഹസ്‌റത് അഹ്മദ് റസാഖാന്‍ ബറേൽവിയും വിശ്വ കവി അല്ലാമ മുഹമ്മദ് ഇഖ്ബാലുമൊക്കെ ഉർദുഭാഷയിൽ അനശ്വരമായ മദ്ഹ് കാവ്യങ്ങളൊഴുതിയ കവി സ്രേഷ്ഠരാണ്.

 പ്രവാചകരെ പഠിച്ചവരും പറഞ്ഞവരും എഴുതിയവരും തുറന്നുസമ്മതിച്ചത് പോലെ ആ മഹ­ത്വ­ങ്ങള്‍ക്ക് മു­ന്നി­ല്‍ വാക്കുകളും വരകളും മഷികളും തോറ്റു പിന്‍മാറുന്നു. ആകാശങ്ങളുടെ പ്രകാശവും വെളിച്ചങ്ങളുടെ വെളിച്ചമാണ് മുത്ത് നബി. ആശിഖിന്റെ ജിഹ്വയും തൂലികയും ആ തിരുവെളിച്ചം പകർന്നുകൊണ്ടേയിരിക്കും. മദീനയുടെ മഷിയിൽ ഇശ്ഖ് വരച്ചവരൊക്കെ മുത്ത് റസൂൽ ഇഷ്ടം പറഞ്ഞ സൗഭാഗ്യവാന്മാരാണ്. പാടിയും പറഞ്ഞുമവർ മദീനതാഴ്‌വരയിലൂടെ സ്വർഗതീരത്തണയും. നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter