മുസ്‌ലിം വിരുദ്ധ വിദ്വേഷത്തിനെതിരെ പ്രവര്‍ത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയ പരാജയപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്
സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മുസ്‌ലിം വിരുദ്ധ വിദ്വേഷവും ഇസ്‌ലാമോഫോബിക് ഉള്ളടക്കവും അടങ്ങിയ 89 ശതമാനം പോസ്റ്റുകളിലും നടപടിയെടുക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
'ഫേസ്ബുക്ക, ഇന്‍സ്റ്റഗ്രാം, ടിക്ടോക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ കമ്പനികള്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷവും ഇസ്‌ലാമോഫോബിക് ഉള്ളടക്കം അടങ്ങിയ 89 ശതമാനം പോസറ്റുകളിലും പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പട്ടുവെന്ന് ഈ റിപ്പോര്‍ട്ട് തുറന്നുകാട്ടുന്നു' വെന്ന് സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിജിറ്റല്‍ ഹേറ്റ് വ്യക്തമാക്കി.
2019 ലെ സംയുക്ത പ്രസ്താവന പ്രകാരം തീവ്രവാദവും അക്രമാസക്തവുമായ തീവ്രവാദ ഉള്ളടക്കം ഓണ്‍ലൈനില്‍ ഇല്ലാതാക്കാന്‍ ഫൈസ്ബുക്ക്, ട്വിറ്റര്‍, ഗൂഗ്ള്‍ എന്നിവ പ്രതിജ്ഞാബദ്ധമാണ്.
'ഭീകര അക്രമത്തിലേക്ക് നയിക്കുന്ന വിദ്വേഷത്തിനും തീവ്രവാദത്തിനും എതിരെ പോരാടുന്നതിന് തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രതിജഞാബദ്ധതയില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നു'വെന്നാണ് സോഷ്യല്‍ മീഡിയ ഭീമന്മാര്‍ അന്ന് പ്രസ്താവിച്ചത്.
എന്നാല്‍ ' ഒരിക്കല്‍ കൂടി, അവരുടെ പത്രകുറിപ്പുകള്‍ പൊള്ളയായ വാഗ്ദാനങ്ങളല്ലാതെ മറ്റൊന്നുമല്ലെന്ന് തെളിയിക്കുന്നു' വെന്ന് റിപ്പോര്‍ട്ട് പറയുന്നു.
വംശീയ കാരിക്കേച്ചറുകള്‍, ഗൂഢാലോചനകള്‍, തെറ്റായ അവകാശവാദങ്ങള്‍ എന്നിവയിലൂടെ മുസ്‌ലിംകളെ ലക്ഷ്യം വയക്കുന്ന അസ്വസ്ഥജനകവും മതഭ്രാന്തും മനുഷ്യത്വരഹിതവുമായ ഉള്ളടക്കമുള്‍ക്കൊള്ളുന്ന 530 പോസ്റ്റുകള്‍ സി.സി.ഡി.എച്ച് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ പോസ്റ്റുകള്‍ കുറഞ്ഞത് 25 ദശലക്ഷം തവണയെങ്കിലും കണ്ടു. അധിക്ഷേപകരമായ പല ഉളളടക്കങ്ങളും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും, എന്നിട്ടും നിഷ്‌ക്രിയത്വം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment