ലിബിയൻ കുടിയേറ്റക്കാരുടെ അറസ്റ്റിൽ ആശങ്കയുണ്ടെന്ന് യുഎൻ

രാജ്യത്ത് കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഏകപക്ഷീയമായി അറസ്റ്റ് ചെയ്യുന്നതിൽ ആശങ്കയുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് ലിബിയ തിങ്കളാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിന്റെയും വംശീയ വ്യവഹാരങ്ങളുടെയും ഭീധിതമായ വർധനവാണ് അറസ്റ്റിലേക്ക് നയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

ലിബിയൻ ഭരണകൂടം ആയിരക്കണക്കിന് പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും തെരുവുകളിൽ നിന്നും അവരുടെ വീടുകളിൽ നിന്നും തടഞ്ഞുവച്ചിട്ടുണ്ടെന്നാണ് വാദം.

കുട്ടികളും ഗർഭിണികളും ഉൾപ്പെടെ പലരും  വൃത്തിഹീനമായ സാഹചര്യത്തിലാണ് തടങ്കലിൽ പാർക്കുന്നതെന്നും ലിബിയയിൽ നിയമപരമായി പ്രവേശിച്ച ആയിരക്കണക്കിന് ആളുകളെ കൂട്ടത്തോടെ പുറത്താക്കിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കഴിഞ്ഞ ആഴ്ച കിഴക്കൻ ലിബിയയിലെ അധികാരികൾ ആയിരക്കണക്കിന് കുടിയേറ്റക്കാരെ ഈജിപ്തിലേക്ക് നാടുകടത്തിയിരുന്നു. അവർക്ക് ആവശ്യമായ വാഹന സൗകര്യം ഒരുക്കാത്തതിനാൽ കാൽനടയായാണ് അവർ പോയത്. ട്രിപ്പോളിയിൽ നിരവധി കുടിയേറ്റക്കാർ ജോലിക്കായി ദിവസവും ഒത്തുകൂടിയിരുന്ന പ്രധാന നഗരങ്ങളിലെല്ലാം അഭയാർത്ഥി സേന ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ലിബിയയിൽ അരക്ഷിതാവസ്ഥ നിലനിൽക്കുമ്പോഴും രാഷ്ട്രീയ മേധാവിത്വത്തിന് വേണ്ടി സായുധ വിഭാഗങ്ങളെല്ലാം ഭരണ പ്രദേശങ്ങൾ കീഴടക്കുന്ന തിരക്കിലാണ്. നിലവിൽ രാജ്യത്ത് മൊത്തം അരലക്ഷത്തോളം കുടിയേറ്റക്കാരാണ് താമസിക്കുന്നത്. അവരിൽ പലരും യുറോപ്പിലേക്ക് പോകാൻ താല്പര്യപ്പെടുമ്പോഴും ഒരു വിഭാഗത്തിന്റെ കണ്ണുകൾ ഇപ്പോഴും ലിബിയയിലെ എണ്ണ ശേഖരണത്തിലാണ്.

ട്രിപ്പോളിയൻ പ്രധാനമന്ത്രി അബ്ദുൽഹമീദ് അൽ-ദ്ബെയ്ബയും കിഴക്കൻ ലിബിയൻ മിലിട്ടറി കമാൻഡർ ഖലീഫ ഹഫ്താറും അടുത്തിടെ റോമിലേക്ക് പോയിരുന്നു. പ്രധാനമന്ത്രി ജോർജിയ മെലോണി ഇറ്റലിയിലേക്കുള്ള കുടിയേറ്റം കുറയ്ക്കാൻ ശ്രമിക്കുന്ന സമയത്തായിരുന്നു അവരുടെ യാത്ര.

കിഴക്കൻ ലിബിയയിൽ നിന്ന് ഇറ്റലിയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ബോട്ടിലുണ്ടായിരുന്ന 20 ബംഗ്ലാദേശി പൗരന്മാരെ കസ്റ്റഡിയിലെടുത്തതായും അവർക്കെതിരെ  നിയമ നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.ട്രിപ്പോളിയിലെ സർക്കാരും കിഴക്കൻ ലിബിയയിലെ പ്രാദേശിക അധികാരികളും യുഎൻ മിഷന്റെ പ്രസ്താവനയെക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter