സൂഫിവര്യനായ അബ്ദുറസാഖ് മസ്താന്റെ ജീവിതത്തിലൂടെ
ഭൗതിക വിരക്തനായി സൂഫി ജീവിതം നയിച്ച് കടന്ന് പോയ കണിയാപുരം അബ്ദുറസാഖ് മസ്താന്റെ ആണ്ടു ദിനമാണ് റജബ് 12
ജനനവും പഠനവും
മുഹ്‌യുദ്ധീന്‍ കുഞ്ഞു ലബ്ബ, സാറ ഉമ്മ എന്നിവരുവടെ മകനായി 1884 ല്‍ തിരുവനന്തപുരം ജില്ലയിലെ കണിയാപുരത്താണ് അബ്ദു റസാഖ് മസ്താന്‍ എന്ന മഹാനുഭാവന്റെ ജനനം.
പ്രാഥമിക പഠനം സ്വദേശത്തായിരുന്നു. കണിയാപുരം ജുമാ മസ്ജിദ് മുദരിസായിരുന്ന കുഞ്ഞിപ്പക്കി മുസ്‌ലിയാരില്‍ നിന്നായിരുന്നു മത പഠനത്തിന്റെ തുടക്കം. പണ്ഡിതനും സൂഫിയുമായിരുന്ന മൂപ്പര്‍ മുസ്‌ലിയാരായിരുന്നു മറ്റൊരു ഗുരുവര്യര്‍.
തുടര്‍ന്ന്,വമ്പേനാട്, വാണിയംപാടി,തിരുനല്‍വേലി,വേലൂര്‍,ബാംഗ്ലൂര്‍,ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പഠനവും ഉപരിപഠനവും കരസ്ഥമാക്കി.
അധ്യാപനം
അന്നത്തെ പ്രമുഖ ദര്‍സുകള്‍ നിലനിന്നിരുന്ന കുളച്ചല്‍,ഇടവ,ഓച്ചിറ വാടാനപ്പള്ളി,പൊന്നാനി,എടവനക്കാട്,വമ്പേനാട് തുടങ്ങിയ സ്ഥലങ്ങളില്‍ അധ്യാപനം നടത്തി. ഭൗതിക നേട്ടങ്ങളില്‍ താത്പര്യമില്ലാതെയാണ് ജീവിതം കഴിച്ചു കൂട്ടിയത്. മൂന്നു പതിറ്റാണ്ട് ദര്‍സീ അധ്യാപനത്തില്‍ ചെലവഴിച്ചു, അപ്പോഴും സൂക്ഷ്മ ജീവിതം നയിച്ചു, മുദരിസാവുന്നതോടപ്പം തന്നെ പ്രഭാഷണ കലയിലും പ്രാവീണ്യമുണ്ടായിരുന്നു.
തസവ്വുഫിലേക്ക്
ലൗക്‌നവില്‍ പഠിക്കുന്ന കാലത്താണ് തസവ്വുഫിന്റെ ലോകത്തേക്ക് ആകൃഷ്ടനാക്കുന്നത്. ശ്വാദിലി ത്വരീഖത്തിന്റെ മശാഇഖന്മാരുടെമായി കണ്ടുമുട്ടുകയും വിവിധ ഇജാസത്തുല്‍ സ്വീകരിക്കുകയും ചെയ്തു.ഞണ്ടാടി ശൈഖ് എന്നറിയപ്പെടുന്ന മഹാനായ ഞണ്ടാടി ശൈഖ് ഹാജി അബൂബക്കര്‍ വലിയ്യിന്റെ ശിക്ഷണത്തിലായിരുന്നു കണിയാപുരം ശൈഖ്. അദ്ധേഹത്തിന്റെ കൂടെ 6 വര്‍ഷത്തോളം നിഴല്‍ പോലെ പിന്തുടര്‍ന്നു, തസവ്വുഫിന്റോ ലോകത്തേക്ക് അദ്ദേഹത്തെ മുന്നോട്ട് നയിക്കന്നതില്‍ അത് വലിയ ശക്തിയായി.
ശ്വദുലി ത്വരീഖത്തിന്റെ ശൈഖ് കൂടിയായിരുന്ന കണിയാപുരം മസ്താന്‍ പല പള്ളികളിലും ശാദുലി ദിക്ര്‍ ഹല്‍ഖകള്‍ സംഘടിപ്പിച്ചിരുന്നു. ശാദുലി ത്വരീഖത്തിന് പുറമെ നഖ്ശബന്ദി ത്വരീഖത്തും മഹാന്‍ സ്വീകരിച്ചിരുന്നതായി രേഖകളില്‍ കാണാം. അനേകം ദര്‍സുകളും ദിക്‌റ് ഹല്‍ഖകളും സ്ഥാപിച്ചു.
സന്ദര്‍ശിച്ച നാടുകള്‍
മൂന്ന് പതിറ്റാണ്ടോളം അധ്യാപന രംഗത്ത് തിളങ്ങി. ചിമ്മിണി തങ്ങള്‍, പെരിയ തങ്ങള്‍ എന്നീ പേരുകളിലും കേരളത്തിലും തമിഴ്‌നാട്ടിന്റെ വിവിധ പ്രദേശങ്ങളിലും അറിയപ്പെട്ടു. പിന്നീട് പത്ത് നാല്‍പത് വര്‍ഷക്കാലം വിവിധ നാടുകളില്‍ സഞ്ചാരിയായി, ഇന്ത്യക്ക് അകത്തും പുറത്തും സഞ്ചരിച്ചു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇറാന്‍, ഇറാഖ്, സിറിയ,സൗദിഅറേബ്യ,യമന്‍, ഫലസ്ഥീന്‍, മലേഷ്യ ഇന്ത്യോനേഷ്യ, എന്നീ സ്ഥലങ്ങളില്‍ ആത്മീയ സഞ്ചാരം നടത്തി. പത്ത് വര്‍ഷത്തോളം വിജനമായ ഇടങ്ങള്‍ തേടി ആരാധനയിലും അല്ലാഹുവിലേക്കുള്ള ചിന്തയിലും മാത്രമായി കഴിച്ചുകൂട്ടി.
മസ്താന്‍
മൂന്ന് പതിറ്റാണ്ടിലധികം ദര്‍സ് നടത്തുകയും നാല് പതിറ്റാണ്ടോളം ആത്മീയ സഞ്ചാരത്തിലും കഴിഞ്ഞുകൂടിയ അദ്ദേഹത്തെ മസ്താന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ദൈവിക പ്രേമത്തിന്റെ മസ്ത് തലയില്‍ കയറിയ സൂഫികളെ നമുക്ക് കാണാന്‍ സാധിക്കും. അങ്ങനെയുള്ള മഹാന്മാരെയാണ് മസ്താന്‍ന്മാര്‍ എന്ന് വിളിക്കുന്നത്. ഐഹിക ലോകവിരക്തനായി ആത്മീയാനന്ദത്തില്‍ ലയിച്ച് പലയിടത്തായി അദ്ദേഹം തന്റെ ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ കറങ്ങിയിരുന്നു. മഹാത്മാക്കളുടെ അദമ്യമായ ആത്മീയ പ്രേമം മജ്‌നൂനിന്റെ ലൈലയോടുള്ള പ്രേമത്തോട് പലരും ഉദാഹരിക്കുന്നത് കാണാം. മജ്‌നൂനിന് ലൈലയോട് അടങ്ങാത്ത അറ്റമില്ലാത്ത പ്രണയമായിരുന്നുവെങ്കില്‍ ഇത് അല്ലാഹുവിനോട് തന്റെ അടിമക്കുള്ള അദമ്യമായ പ്രണയമാണ്.മജ്‌നൂന്‍ എന്നാല്‍ ഭാഷ അര്‍ത്ഥത്തില്‍ ഭ്രാന്ത് എന്നാണ്. ഇവരുടേത് ഭ്രാന്തല്ലല്ലോ, നാഥനിലേക്കുള്ള അടങ്ങാത്ത പ്രണയത്തോടപ്പം തന്നെ ഏറ്റവും ബുദ്ധിമാന്മാരുടെ പ്രവര്‍ത്തനവും അവരില്‍നിന്നുണ്ടാവും. ഇത്തരം വിഷയങ്ങളെ കുറിച്ച് ഉഖലാഉല്‍ മജാനീന്‍(ഭ്രാന്തന്മാരായ ബുദ്ധിശാലികള്‍) എന്ന ഗ്രന്ഥം തന്നെ രചിക്കപ്പെട്ടിട്ടുണ്ട്.
ആലുവായി അബൂബക്കറുസ്താദുമായി ബന്ധം
സമകാലീനയായിരുന്ന പണ്ഡിതനും വലിയ്യും മാടവന അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ദേഹവുമായി നല്ല ബന്ധമാണ് നിലനിര്‍ത്തിയിരുന്നത്.
വഫാത്ത്
ക്രിസ്താബ്ദം 1971 സെപ്റ്റംബര്‍ 3 (ഹിജ്‌റ വര്‍ഷം 1891 റജബ് 12) നാണ് കണിയാപുരം അബ്ദുറസാഖ് മസ്താന്‍ അവര്‍കള്‍ ഈ ലോകത്ത് നിന്നും വിടവാങ്ങിയത്.മഹാനായ ആലുവായ് മാടവന അബൂബക്കര്‍ മുസ്‌ലിയാരായിരുന്നു ജനാസ നിസ്‌കാരത്തിന് നേതൃതത്വം നല്‍കിയത്. ആലുവയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോകുന്ന വഴില്‍ മുടിക്കലില്‍ പെരിയാറിന്റെ തീരത്താണ് മഖ്ബറ സ്ഥിതി ചെയ്യുന്നത്. കണിയാപുരം മസ്താന്
മൂന്ന് വിവാഹങ്ങളിലായി ഒരു മകനും 5 പെണ്‍മക്കളുമുണ്ടായിരുന്നു.
Leave A Comment