തുർക്കി ചാരിറ്റി സംഘടനയുടെ സഹായം 3 ദശലക്ഷം ജനങ്ങളിലേക്ക്
തുർക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ഹ്യൂമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷൻ, 58 രാജ്യങ്ങളിലായി, 3 ദശലക്ഷത്തോളം ആളുകള്‍ക്ക് സഹായമെത്തിച്ചു. വിശുദ്ധ റമദാനില്‍ ഫൌണ്ടേഷന്‍ നടത്തിയ, വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് വലിയൊരു സമൂഹത്തിന് തുണയായി മാറിയത്.
റമദാൻ ജീവനോടെ നിലനിർത്തുക എന്നതായിരുന്നു ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്ര. അഞ്ച് ഭൂഖണ്ഡങ്ങളിലായി, 312,000-ലധികം ഭക്ഷണ പൊതികൾ വിതരണം ചെയ്തു. ആറ് വ്യത്യസ്ത രാജ്യങ്ങളിലായി 18 അനാഥാലയങ്ങളിലെ 1,440 കുട്ടികൾക്കായി ഇഫ്താർ പരിപാടികളും ഫൗണ്ടേഷൻ സംഘടിപ്പിച്ചു.
ഇസ്രായേൽ അധിനിവേശത്തിൻ കീഴിലുള്ള ഫലസ്തീനില്‍, ആയിരക്കണക്കിന് പേര്‍ക്ക് ഭക്ഷണപ്പൊതികളും ഇഫ്താർ കിറ്റുകളും അനേകം കുടുംബങ്ങൾക്ക് വസ്ത്രങ്ങളും വിതരണം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter