മുസ്‌ലിംകളെ കുറിച്ച് മോശമായി മനസ്സിലാക്കി, ഒടുവില്‍ ഇസ്‌ലാമിലേക്ക് യു.എ.ഇയില്‍ ഹൈന്ദവ യുവതി ഇസ്‌ലാം സ്വീകരിച്ചു.
മുസ്‌ലിംകളെ കുറിച്ച് മോശമായി വായിക്കുകയും മനസ്സിലാക്കുകയും ഒടുവില്‍ സത്യം മനസ്സിലാക്കി ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്ത് ഹൈന്ദവ യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.
ഇപ്പോള്‍ അവരുടെ പേര് മര്‍യം. യു.എ.ഇയില്‍ വന്നതോടെ മുസ്‌ലിംകളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറിയെന്ന് അവര്‍ പറയുന്നു. ഒരു വര്‍ഷത്തോളം ഇസ്‌ലാമിനെ കുറിച്ച് പഠിച്ച ശേഷമാണ് അവര്‍ മുസ്‌ലിമാകാന്‍ തീരുമാനമെടുത്തത്.
മുസ്‌ലിംകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ക്കും വിദ്വേഷ പ്രചരണങ്ങള്‍ക്കുമിടയിലും ,(അതിലേറ്റവും പുതിയത് മസ്ജിദ് മിനാരങ്ങളില്‍ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന ആവശ്യമാണ് ) ഇസ്‌ലാം സ്വീകരിച്ച 27 കാരിയായ ഹിന്ദു യുവതിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
23 വര്‍ഷം ഇന്ത്യയില്‍ താമസിച്ചപ്പോള്‍ ഒരു മുസ്‌ലിമുമായി ഇടപെഴകിയിട്ടില്ലെന്ന് ഇപ്പോള്‍ മര്‍യം എന്ന പേര് സ്വീകരിച്ച യുവതി തന്റെ 4 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു.
മുസ്‌ലിംകളെ കുറിച്ച് മോശമായ കാര്യങ്ങളാണ് കുട്ടിക്കാലം മുതല്‍ താന്‍ മനസ്സിലാക്കിയിരുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ യു.എ.ഇയില്‍ ആദ്യമായി മുസ്‌ലിംകളെ കണ്ടപ്പോള്‍ തന്റെ കാഴ്ചപ്പാടുകള്‍ മാറി.
'ഞാന്‍ ഒരു ഹിന്ദു കുടുംബത്തില്‍ പെട്ടവരായിരുന്നു, മതം എപ്പോഴും എനിക്ക് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു, വെറുതെ ചെയ്യാന്‍വേണ്ടി മാത്രമേ മതം അനുവര്‍ത്തിച്ചിരുന്നുള്ളൂ, കുടുംബാംഗങ്ങളും അത്ര പ്രാക്ടീസ് ചെയ്യുന്നവരായിരുന്നില്ല, പക്ഷേ അവര്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ വളരെ കര്‍ക്കശക്കാരായിരുന്നു.
മുസ്‌ലിംകളെ കുറിച്ച് മോശക്കാരും തീവ്രവാദികളുമെന്ന ധാരണയായിരുന്നു എനിക്കുണ്ടായിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തെ പഠനം സത്യം മനസ്സിലാക്കാന്‍ കാരണമായി,ഇസ്‌ലാമിക് സെന്ററുകളില്‍ നിന്നുള്ള പുസ്തകങ്ങളും ഓണ്‍ലൈന്‍ റിസോഴ്‌സുകളും ഉപയോഗിച്ചാണ് ഒരു വര്‍ഷത്തോളം ഇസ്‌ലാമിനെ കുറിച്ച് പഠിച്ചതെന്നും അവര്‍ പറയുന്നു.
നേരത്തെ ഓവര്‍കംടിവിയില്‍ വന്ന വീഡിയോ പുതിയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയില്‍ വൈറലാവുകയും അതേ തുടര്‍ന്ന് വ്യത്യസത പ്രതികരണങ്ങള്‍ ലഭിക്കുകയും ചെയ്യുന്നുണ്ട്.