ഇസ്രയേല്‍ അധിനിവേശം ഫലസ്ഥീന്‍ സ്‌കൂളുകളെ ബാധിക്കുന്നു:  യു.എന്‍

ഇസ്രയേല്‍ അധിനിവേശം ഫലസ്ഥീന്‍ സ്‌കൂളുകളെ സാരമായി ബാധിക്കുന്നുണ്ടെന്നും വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ കൂടുതല്‍ സുരക്ഷിതത്വം ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭ ആഹ്യാനം ചെയ്തു.

ക്ലാസ് റൂമുകള്‍ സംഘര്‍ഷത്തില്‍  നിന്ന് പൂര്‍ണമായും മുക്തമാവണം, വിദ്യാര്‍ത്ഥികള്‍ നന്നായി വിദ്യനേടണം,
ഫലസ്ഥീനിലെ യു.എന്‍ മനുഷ്യാവകാശ കോര്‍ഡിനേറ്റര്‍ ജമിഎംസി ഗോള്‍ഡ്‌റിക്ക് പറഞ്ഞു.
യുനെസ്‌കോയും യൂനിസെഫും സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

സ്‌കൂള്‍ വഴികളിലെ അക്രമങ്ങളും ഇസ്രയേലി അധിനിവേശ സൈന്യത്തിന്റെ ഇടപെടലും ഏറെ ഭീതിയുളാക്കുന്നുവെന്നും മനുഷ്യാവകാശ കോര്‍ഡിനേററര്‍ വ്യക്തമാക്കി.
19,000വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന 111 ഓളം കേസുകള്‍ വെസ്റ്റുബാങ്കില്‍ ഉണ്ടായിട്ടുണ്ടെന്നും യു.എന്‍ റെക്കോര്‍ഡുകള്‍ വ്യക്തമാക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter