വിഷയം: ‍ ജനാബ്ത് കുളി

കാലിൽ വ്രണം ഉള്ളപ്പോൾ നനക്കാൻ പാടില്ല. ഒരു തരം പ്ലാസ്റ്റിക് പാഡ് ഉപയോഗിച്ച് വ്രണം നനക്കാതെ ആണ് കുളിക്കുന്നത്. ജനാബ്ത് കുളി ഇത്തരം സന്ദർഭത്തിൽ ശരിയാകുമോ ?

ചോദ്യകർത്താവ്

Nowshad P M

Jul 17, 2026

CODE :Oth16397

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

 ശരീരത്തിൽ വ്രണമോ മുറിവോ ഉള്ളപ്പോൾ, അത് നനയുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെങ്കിൽ ജനാബത്ത് കുളിക്ക് പ്രത്യേക ഇളവുണ്ട്. വ്രണമുള്ള ഭാഗം പ്ലാസ്റ്റിക് പാഡ് ഉപയോഗിച്ച് മറച്ച ശേഷം ശരീരത്തിലെ ബാക്കി ഭാഗങ്ങളെല്ലാം സാധാരണ പോലെ വെള്ളമൊഴിച്ച് കഴുകുക, ഒപ്പം വെള്ളം തട്ടാത്ത വ്രണത്തിന്റെ ഭാഗത്തിന് പകരമായി തയമ്മും ചെയ്യുകയും പ്ലാസ്റ്റിക് പാഡിന് മുകളിലൂടെ നനഞ്ഞ കൈകൊണ്ട് മസ്ഹ് (തടവുക) ചെയ്യുകയും വേണം.

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter