വിഷയം: ‍ നബിയുടെ ഭാര്യമാർ

നബിയുടെ ഭാര്യ സൈദാ എന്നവരെ കുറിച്ച് വ്യക്തമായില്ല. ഭാര്യ മാരിയത്തുൽ കിബ്ത്തിയ്യയെ കുറിച്ച് പറഞ്ഞതും ഇല്ല

ചോദ്യകർത്താവ്

Junaid pm Junu Junu

Sep 18, 2022

CODE :Oth11372

അല്ലാഹുവിൻറെ തിരുനാമത്തിൽ, അവന് ആണ് സർവസ്തുതിയും, നബിയിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിൻറെ സ്വലാത്തും സലാമും സദാ വർഷിക്കട്ടെ .

താങ്കളുടെ  ആദ്യ ചോദ്യം സൗദാ ബീവിയെക്കുറിച്ചാണോ അല്ല റൈഹാനത് ബിൻത് സൈദ് എന്നിവരെക്കുറിച്ചാണോ എന്ന് വ്യക്തമാകാത്തതിനാൽ രണ്ടുപേരെയും ചെറുതായി വിശദീകരിക്കാം.

സൗദാ(റ): തിരുനബിയുടെ രണ്ടാം ഭാര്യയാണ് സൗദാ(റ). മഹതി ഖദീജയുടെ വിയോഗാനന്തരമാണ്  സൗദാ(റ)യെ കല്യാണം കഴിക്കുന്നത്. ഖുറൈശി വനിത കൂടിയാണ്  സൗദാ(റ).  (സാദുൽ മആദ് ,1/102)

റൈഹാനത് ബിൻത് സൈദ്(റ) : റൈഹാനത്ത് (റ) തിരുനബിയുടെ ഭാര്യയാണോ അതല്ല അടിമസ്ത്രീയാണോ എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്. പൊതുവേ, തിരുനബിയുടെ അടിമസ്ത്രീകളിൽ  പെട്ട ഒരു അടിമ സ്ത്രീ എന്ന നിലക്കാണ് എണ്ണി പറയാറുള്ളത്.  (സാദുൽ മആദ് ,1/102)

മാറിയതുൽ ഖിബ്ഥിയ്യ(റ): തിരുനബിക്ക് നാൽ  അടിമ സ്ത്രീകൾ ഉണ്ടായിരുന്നു. അതിൽപെട്ടൊരു അടിമ സ്ത്രീയാണ് മാറിയ(റ). മാറിയയിലൂടെയാണ്  തിരുനബി(സ്വ)ക്ക് ഇബ്രാഹീം എന്ന മകൻ ജനിക്കുന്നത്. (സാദുൽ മആദ് ,1/110)

മറ്റു ഭാര്യമാരെ കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതൽ അറിയുവാനും അതനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൗഫീഖ് പ്രദാനം ചെയ്യട്ടെ 

ASK YOUR QUESTION

Voting Poll

Get Newsletter