വിഷയം: ‍ ആർത്തവം

എനിക്ക് ആർത്തവ രക്തം നാൽ ദിവസം ഉണ്ടായി. പിന്നീട് രക്തം കണ്ടില്ല. പതിനഞ്ചാം ദിവസം വീണ്ടും രക്തം കാണ്ടു. എനിക്ക് തുടർച്ചയായി നോമ്പനുഷ്ടിക്കാൻ പറ്റുമോ ?

ചോദ്യകർത്താവ്

Haseena Mayanad

Mar 12, 2024

CODE :Fat13276

 അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

നാലാം ദിവസം രക്തം മുറിഞ്ഞാൽ കുളിച്ച് ശുദ്ധിയായി നിസ്കരിക്കുകയും റമാളിൽ നോമ്പനിഷ്ടിക്കുകയും വേണം. പിന്നീട് പതിനഞ്ചാം ദിവസം വീണ്ടും  രക്തം കാണുകയും അന്ന് തന്നെ രക്തം മുറിയുകയും ചെയ്താൽ അത് ഹൈള് രക്തമായി തന്നെ പരിഗണിച്ച് വീണ്ടും കുളിച്ച് ശുദ്ധിയാകണം. ഇടക്കുള്ള ശുദ്ധി ദിവസങ്ങൾ ( 4-15) ഹൈളിന്‍റെ ദിവസങ്ങളായിട്ടാണ് പരിഗണിക്കുക എന്നതിനാൽ  പ്രസ്തുത ദിവസങ്ങളിലെ നോമ്പ് പിന്നീട് ഖളാഅ് വീട്ടണം എന്നതാണ് പ്രബലം. നോറ്റ സമയത്ത് ശുദ്ധിയുണ്ടായതിനാൽ പ്രസ്തുത നോമ്പുകൾ ഖളാഅ് വീട്ടേണ്ടതില്ല എന്നും ചില ആലിമീങ്ങൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter