വിഷയം: ‍ പ്രായ പൂർത്തിയായത് മുതലുള്ള ചില നിസ്കാരങ്ങൾ എങ്ങനെയാണ് ഖളാഅ് വീട്ടേണ്ടത്

പ്രായ പൂർത്തി ആയതു മുതലുള്ള ചില നിസ്കാരങ്ങൾ ഖളാ വീട്ടാനാനുണ്ട് എന്നാൽ വര്ഷങ്ങക്ക് മുമ്പ് അറിവില്ലായ്മ കാരണം വുളു വിന്റെ നിയ്യത്ത് ചെയ്യാതെ വുളു ചെയ്തു നിസ്കരിച്ചിട്ടുണ്ട്, നജസായ വസ്ത്രങ്ങൾ ഒന്നിച്ചു അലക്കിയിട്ടൂണ്ട്. അതൊക്കയും മടക്കി നിസ്ക്കരിക്കണോ? അല്ല നിസ്കരിക്കാത്തതു മാത്രം ഇപ്പോൾ നിസ്കരിച്ചാൽ മതിയോ ? ഓരോ ഫർള് നിസ്കാരത്തിനു ശേഷം അല്പാല്പമായി ഖളാ വീട്ടാനാണ് ഉദ്ദേശിക്കുന്നത് അങ്ങനെയെങ്കിൽ ബാക്കി സമയം ഖുർആൻ ഹതം തീർക്കാൻ സമയം ചിലവഴിക്കാമോ.? മുഴുവൻ സമയം ഖളാ വീട്ടാൻ സമയം മാറ്റി വെക്കണം എന്നുണ്ടോ?

ചോദ്യകർത്താവ്

Shuaib

Feb 26, 2020

CODE :Fiq9617

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, അല്ലാഹുവിങ്കൽ നിന്നുള്ള സ്വലാത്തും സലാമും  മുഹമ്മദ് നബി (സ്വ)യുടേയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ സദാ വര്‍ഷിക്കട്ടേ..

വുളൂഇൽ നിയ്യത്ത് എന്നത് ഫർളാണ്. അഥവാ വുളൂഅ് ആകാൻ അത്യാവശ്യമായ നിർബന്ധ ഘടകമാണ്. അതിനാൽ നിയ്യത്ത് ചെയ്യാതെ വുളൂഅ് എടുത്താൽ സാധുവാകില്ല. അങ്ങനെ നിസ്കരിച്ചാൽ നിസ്കാരത്തിന്റെ ശർത്വ് ആയ വുളുഅ് ശരിയാകാത്തത് കൊണ്ട് നിസ്കാരവും ശരിയാകില്ല (തുഹ്ഫ). നജസായ വസ്ത്രങ്ങൾ ഒന്നിച്ച് അലക്കുമ്പോൾ അവ കൂടുതൽ വെള്ളമൊഴിച്ചും ഡിറ്റർജന്റ് പൌഡറോ സാബൂനോ ഒക്കെ തേച്ചും നസജിന്റെ നിറമോ വാസനോയ രുചിയോ പോകും വിധം നന്നായി അലക്കി വൃത്തിയാക്കിയിട്ടുണ്ടെങ്കിൽ കുഴപ്പമില്ല. അവ അവശേഷിക്കുമെങ്കിൽ ആ വസ്ത്രം ധരിച്ച് നിസ്കരിക്കരിച്ചാൽ ശരിയാകില്ല (ഫത്ഹുൽ മുഈൻ). പ്രായ പൂർത്തിയായത് മുതലുള്ള ചില നിസ്കാരങ്ങൾ എങ്ങനെയാണ് ഖളാഅ് വീട്ടേണ്ടത് എന്ന് മനസ്സിലാക്കാൻ FATWA CODE: Fiq9061 എന്ന ഭാഗം ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തആലാ തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter