മഗരിബ് നമസ്കാരത്തിന്‍റെ സമയം ഏതുവരെയാണ്? എപ്പോഴാണ് ഖളാഅ് ആകുക?

ചോദ്യകർത്താവ്

ismail

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സൂര്യന്‍ പൂര്‍ണ്ണമായി അസ്തമിച്ചത് മുതല്‍ മേഘത്തിലെ ചുവപ്പ് (ശഫഖുല്‍അഹ്മര്‍ ) മായുന്നത് വരെ (അഥവാ ഇശാഇന്‍റെ സമയം ആകുന്നതുവരെ) യാണ് മഗരിബിന്‍റെ സമയമെന്നതാണ് ശാഫിഈ മദ്ഹബിലെ പ്രബലാഭിപ്രായം. എന്നാല്‍, സമയം പ്രവേശിച്ചത് മുതല്‍  ശുദ്ധി വരുത്താനും ഔറത് മറക്കാനും ബാങ്കും ഇഖാമതും വിളിക്കാനും ശേഷം ഏഴ് റക്അത് നിസ്കരിക്കാനുമുള്ള സമയം വരെ മാത്രമേ മഗ്രിബിന്‍റെ സമയം ഉള്ളൂവെന്നും ശേഷം അത് ഖളാഅ് ആകുമെന്നും ശാഫീ ഇമാമിന്‍റെ ആദ്യകാല അഭിപ്രായമായി പറയപ്പെടുന്നുണ്ട്. നിസ്കാരങ്ങള്‍ കൃത്യസമയത്തും മനസ്സാന്നിധ്യത്തോടെയും നിര്‍വ്വഹിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter