അപൂര്‍വ്വമായി വരുന്ന ഈ നിസ്കാരം വലിയ പുണ്യമുള്ള ഒന്നാണ്. ഒറ്റക്കും ജമാഅത്തായും നിസ്കരിക്കാവുന്നതാണ്.  മൂന്ന് വിധത്തില്‍ ഇത് നിര്‍വ്വഹിക്കാം. ഈ നിസ്കാരത്തിന്‍റെ പൂര്‍ണ്ണ രൂപങ്ങള്‍ക്ക് ഒരു റക്അതില്‍ തന്നെ രണ്ട് റുകൂഉകള്‍ വരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.ചുരുങ്ങിയ രൂപം

സുന്നതായ സൂര്യഗ്രഹണ നിസ്കാരം അല്ലാഹുവിന് വേണ്ടി ഞാന്‍ നിസ്കരിക്കുന്നു എന്ന നിയ്യതോടെ സാധാരണ രീതിയില്‍ രണ്ട് റക്അത് സുന്നത് നിസ്കരിക്കുന്നത് പോലെ നിര്‍വ്വഹിക്കുക.മിതമായ രൂപം.

സുന്നതായ സൂര്യഗ്രഹണ നിസ്കാരം അല്ലാഹുവിന് വേണ്ടി ഞാന്‍ നിസ്കരിക്കുന്നു എന്ന നിയ്യതോടെ നിസ്കാരത്തിൽ പ്രവേശിക്കുക. സാധാരണ പോലെ വജ്ജഹ്തുവും ഫാതിഹയും സൂറതും ഓതി റുകൂഇലേക്ക് പോവുക. ശേഷം ഉയരുക. ഈ നിർത്തത്തിൽ വീണ്ടും ഫാതിഹയും സൂറതും ഓതി രണ്ടാം പ്രാവശ്യവും റുകൂഇലേക്ക് പോവുക, ശേഷം ഇഅ്തിദാലിൽ വന്ന് സാധാരണ പോലെ റക്അത് പൂർത്തിയാക്കുക. രണ്ടാം റക്അതിലും ഇതേ പ്രകാരം ആവർത്തിക്കുക. ഇങ്ങനെ  ഓരോ റക്അതിലും രണ്ട് പ്രാവശ്യം  ഫാതിഹയും സൂറതും ഓതുകയും റുകൂഅ ചെയ്യുകയും ചെയ്യുന്നു.പൂർണ്ണരൂപം

മിതമായ രൂപത്തിൽ നീണ്ട സൂറതുകളും ദിക്റുകളും ഓതി നിർവ്വഹിക്കുന്ന രൂപമാണിത്.

ഒന്നാം റക്അതിൽ ഫാതിഹക്ക് ശേഷം അൽ ബഖറയും രണ്ടാം റക്അതിൽ 200 ആയതിന്റെ സമയവും മൂന്നാം റക്അതിൽ 150 ആയതിന്റെ സമയവും നാലാം റക്അതിൽ 100 ആയതിന്റെ സമയവും സൂറതുകൾ ഓതുക

ഓരോ റക്അതിലും രണ്ട് റുകൂഉം രണ്ട് സുജൂദും നിർവ്വഹിക്കുമ്പോൾ ആകെ നാല് റുകൂഉകളും നാല് സുജൂദുകളും ഉണ്ടാവുന്നു.

ഒന്നാമത്തെ റുകൂഇലും സുജൂദിലും അൽ ബഖറയിലെ 100 ആയതിന്റെ സമയമനുസരിച്ച് തസ്ബീഹ് ചൊല്ലുക.

രണ്ടാമത്തെ റുകൂഇലും സുജൂദിലും

80 ആയതിന്റെ സമയമനുസരിച്ച് തസ്ബീഹ് ചൊല്ലുക.

മൂന്നാമത്തേതിൽ 70 ആയതിന്റെ സമയവും നാലാമത്തേതിൽ 50 ആയതിന്റെ സമയവും തസ്ബീഹ് ചൊല്ലുക.ജമാഅതായി നിർവ്വഹിക്കുമ്പോൾ നിസ്കാര ശേഷം രണ്ട് ചെറിയ ഖുഥ്ബ നിർവ്വഹിക്കലും സുന്നതുണ്ട്.