വംശവെറിക്കെതിരായ പോരാട്ടത്തിന് ജീവൻ സമർപ്പിച്ച  ദക്ഷിണാഫ്രിക്കൻ ഇമാമിന്റെ  കഥ
1969 സെപ്റ്റംബർ 27 ന് പുലർച്ച സമയം, ഇമാം അബ്ദുല്ല ഹാറൂൺ ദക്ഷിണാഫ്രിക്കയിലെ വർണ്ണ വെറി സർക്കാരിന്റെ ഏകാന്ത തടവിലായിട്ട് 123 ദിവസങ്ങൾ കഴിഞ്ഞു. കുപ്രസിദ്ധമായ കാലിഡോൺ സ്ക്വയർ പോലീസ് സ്റ്റേഷനിൽ വർണ്ണവെറിക്കെതിരായുള്ള തന്റെ പോരാട്ടത്തിന് തിലകക്കുറി ചാർത്തി അദ്ദേഹം മരണത്തിന് കീഴടങ്ങി.

ദക്ഷിണാഫ്രിക്കയിൽ കസ്റ്റഡിയിൽ കൊല്ലപ്പെടുന്ന ആദ്യ പുരോഹിതനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മരണം ദക്ഷിണാഫ്രിക്കൻ സർക്കാരിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ പ്രതിഷേധത്തിന് തിരികൊളുത്തി. എന്നാൽ ജയിലിലടക്കപെടാൻ മാത്രം ഇമാം ഹാറൂൺ എന്ത് മാത്രം ഭീഷണിയായിരുന്നു ഭരണകൂടത്തിന് ഉയർത്തിയത്?

പുതുവഴി വെട്ടി സധൈര്യം മുന്നോട്ട് നീങ്ങിയ ആക്ടിവിസ്റ്റ്, മുസ്‌ലിംകളാലും അമുസ്‌ലിംകളാലും ഒരുപോലെ സ്നേഹിക്കപ്പെട്ട മതപുരോഹിതൻ ഈ വിശേഷണത്തോടെയായിരുന്നു അദ്ദേഹം ദക്ഷിണാഫ്രിക്കയിൽ അറിയപ്പെട്ടിരുന്നത്. ഹജ്ജ് കർമ്മത്തിന് മുമ്പ് തന്നെ ഭരണകൂടം അദ്ദേഹത്തെ നിരീക്ഷണത്തിലാക്കിയിരുന്നു. യുഎഇയിലും ഈജിപ്തിലും കടന്നുചെന്ന ദക്ഷിണാഫ്രിക്കയിലെ വർണവെറിക്കെതിരെ രൂപപ്പെടുത്തിയെടുത്ത അദ്ദേഹം ഹജ്ജ് കർമ്മത്തിനായി സൗദിയിലെത്തിയതും തന്റെ ദൗത്യ നിർവ്വഹണത്തിനായി ഭംഗിയായി ഉപയോഗപ്പെടുത്തി.

ഹജ്ജ് യാത്രയ്ക്കിടെ ലോക ഇസ്‌ലാമിക് കൗൺസിൽ, വിവിധ അറബ് രാജ്യങ്ങളുടെ പ്രതിനിധികൾ, വർണ്ണവെറി വിരുദ്ധ രാഷ്ട്രീയത്തിന്റെ പേരിൽ നാടുകടത്തപ്പെട്ടവർ തുടങ്ങിയ എല്ലാവരുമായി അദ്ദേഹം ബന്ധപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ നിരോധിക്കപ്പെട്ട ഭരണവിരുദ്ധ സംഘടനകൾക്ക് വേണ്ടി അദ്ദേഹം പിന്തുണ അഭ്യർത്ഥിച്ചു. പീഡിപ്പിക്കപ്പെട്ട ജനവിഭാഗത്തിന്റെ പുരോഗമനത്തിനായി സാമ്പത്തിക സഹായവും അദ്ദേഹത്തിനു ലഭിച്ചു. ദക്ഷിണാഫ്രിക്കയിൽ തിരിച്ചെത്തിയ ഉടൻ അദ്ദേഹം ഈ തുക അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന് വേണ്ടി ചെലവഴിച്ചു.

ഈ പ്രവർത്തനങ്ങളെല്ലാം ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം ഭീകരവാദത്തിന് തുല്യമായിരുന്നു അതോടെ അദ്ദേഹത്തെ ലക്ഷ്യമാക്കി ഭരണകൂടം പ്രവർത്തിക്കുകയും ഹജ്ജ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉടൻ അറസ്റ്റ് ചെയ്യുകയും ചെയ്തു.

വർണ്ണവെറിക്കെതിരായ തൻറെ പദവി ഉപയോഗിച്ച് 13 വർഷത്തോളം അദ്ദേഹം പോരാട്ട പാതയിൽ അടിയുറച്ചു നിന്നത്. ഇതിന് അദ്ദേഹം നടത്തിയ ത്യാഗം ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന് നേടിക്കൊടുത്തത്. ഒരു യഥാർത്ഥ മുസ്‌ലിമിന്റെ ജീവിതദൗത്യം എന്ന നിലക്ക് വർണ്ണവെറിക്കെതിരായി അദ്ദേഹം നിരന്തരമായി ശബ്ദിച്ചു. ദക്ഷിണാഫ്രിക്കയിലെ കറുത്ത വംശജർ നേരിടുന്ന അനീതിയും വിവേചനം സംബന്ധിച്ച് മുസ്‌ലിം ജനസമൂഹത്തിനിടയിൽ അദ്ദേഹം വലിയ ബോധവൽക്കരണം തന്നെ നടത്തി.

ഭരണകൂട ഇരകൾക്കുവേണ്ടി പ്രവർത്തിക്കുകയും വിമോചന പ്രസ്ഥാനങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്യാൻ അദ്ദേഹം മടിച്ചില്ല. അതിനായി സാമ്പത്തിക സഹായം ലഭ്യമാക്കിയ അദ്ദേഹം നേതാക്കൾക്ക് വേണ്ടി രക്ഷാ സ്ഥാനങ്ങളും തയ്യാറാക്കി നൽകി. വിദേശരാജ്യങ്ങളിൽ തന്റെ സ്വാധീനമുപയോഗിച്ച് സന്ദേശങ്ങൾ കൈമാറാനുള്ള ശൃംഖലകളും അദ്ദേഹം രൂപപ്പെടുത്തി.

1988 ൽ ക്ലാരമൗണ്ട് മുസ്‌ലിം യൂത്ത് അസോസിയേഷൻ എന്നപേരിൽ പുരോഗമന മുസ്‌ലിം യുവ കൂട്ടായ്മ സ്ഥാപിച്ച് തന്റെ പ്രവർത്തനത്തിന് കൂടുതൽ ശക്തിപകർന്നു. ഈ സംഘടനയുടെ ആഭിമുഖ്യത്തിൽ രാജ്യത്തെ വർണ്ണവെറിക്കെതിരായി അദ്ദേഹം അത്യുജ്ജല പ്രഭാഷണങ്ങൾ നിർവഹിച്ചു. 1961ൽ നടത്തിയ പ്രഭാഷണമാണ് ഇതിൽ എടുത്തു പറയേണ്ടത്. ഇത് ഗ്രൂപ്പ് ഏരിയ ആക്ടിന് വിരുദ്ധമെന്നു പറഞ്ഞു ഭരണകൂടത്തിൽനിന്ന് അദ്ദേഹത്തിന് എതിർപ്പ് നേരിട്ടു.

എന്നാൽ ഈ ആക്ട് കാട്ടാളത്തമാണെന്നും ഇസ്‌ലാമിക വിരുദ്ധമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. നാല് മുസ്‌ലിം സംഘടനകളുമായും എട്ടു വ്യക്തികളുമായി ചേർന്നും കാൾ ഓഫ് ഇസ്‌ലാം എന്ന പേരിൽ ഒരു സർക്കുലറും അദ്ദേഹം പുറത്തിറക്കി. വിവാദമായ ഗ്രൂപ്പ് ആക്ടിനെതിരെ ശബ്ദിക്കാനായിരുന്നു പ്രധാനമായും ഈ സംഘടനയുടെ രൂപവൽക്കരണം.

"ഇനിയും നമ്മുടെ അടിസ്ഥാനപരമായ അവകാശങ്ങളുടെ മേൽ കൈയേറ്റം അനുവദിക്കാനാവില്ല. നമ്മെ കാർന്നു തിന്നാൻ കടന്നെത്തുന്ന കാട്ടാളന്മാരുമായി പോരാടി നമ്മുടെ സഹോദരങ്ങൾക്ക് നാം പിന്തുണ അർപ്പിക്കും. അവരുടെ സമീപനം അടിച്ചമർത്തലും പീഡനവുമാണ്, അതിനാൽ നാമും പ്രഖ്യാപിക്കുകയാണ്, സർവ്വശക്തനായ അല്ലാഹുവിന്റെ കല്പനപ്രകാരം എല്ലാ അനീതികൾക്കെതിരെയും പോരാടാൻ നമ്മൾ പ്രതിജ്ഞ ചെയ്യുകയാണ്".

മാർച്ച് 31, 1961ന് കാൾ ഓഫ് ഇസ്‌ലാമിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം എഴുതി.

കേപ് ടൗണിലെ മുസ്ലിംകൾ ഭരണകൂടത്തിന്റെ അനീതിക്കെതിരെ നിശബ്ദത പാലിക്കുന്ന സമയത്ത് അതിനെതിരെ ശബ്ദമുയർത്തിയ ഇമാമിന്റെ നടപടികൾ തീർത്തും വിപ്ലവകരമായിരുന്നു. ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്നതിന് പകരം ഹിജ്റ പോലെയുള്ള ചിന്താഗതിയായിരുന്നു പലരും വെച്ച് പുലർത്തിയിരുന്നത്. മുസ്‌ലിം സമൂഹത്തിന്റെ ഈ നിരുത്തരവാദപരമായ സമീപനം മൂലം ഇമാം ഏറെ നിരാശനായിരുന്നു. വിപ്ലവകാരിയായ ഒരു പ്രവാചകന്റെ അനുയായികളായിരുന്നിട്ടും മുസ്‌ലിം സമൂഹം ഉറങ്ങി കിടക്കുകയാണെന്നും അദ്ദേഹം നിരാശയോടെ പറയാറുണ്ടായിരുന്നു. വർണ്ണവെറിക്കെതിരായുള്ള പോരാട്ടത്തിൽ വർഷങ്ങളോളം പോരാടാനുള്ള ഊർജം ബാക്കി വെച്ച് കൊണ്ടായിരുന്നു അദ്ദേഹം വിട പറഞ്ഞിരുന്നത്. കടപ്പാട് : ഇൽമ് ഫീഡ്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter