തബ്ഖ നഗരം ഐ.എസില്‍ നിന്ന് കീഴ്‌പ്പെടുത്തി സിറിയ

സിറിയയിലെ റാഖ പ്രവിശ്യയില്‍പ്പെട്ട തബ്ഖ നഗരത്തിന്റെ 90 ശതമാനവും ഐ.എസില്‍ നിന്ന് പിടിച്ചെടുത്തതായി കുര്‍ദിഷ് സേന. ഇതിനു വേണ്ടിയുള്ള ഏറ്റുമുട്ടലില്‍ 19 പേര്‍ കൊല്ലപ്പെട്ടു.

യു.എസ് പിന്തുണക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ കീഴിലാണ് കുര്‍ദിഷ് സേന ആക്രമണം നടത്തുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഐ.എസിന്റെ കൈവശമുള്ള റാഖ പിടിച്ചെടുക്കാന്‍ ശ്രമം തുടങ്ങിയത്. തബ്ഖ നഗരം പിടിച്ചെടുക്കുന്നതോടെ റാഖ മുഴുവന്‍ പിടിക്കാന്‍ എളുപ്പത്തിലാവുമെന്നാണ് കുര്‍ദിഷ് സേന പ്രതീക്ഷിക്കുന്നത്.

രണ്ടു ഭാഗങ്ങളായാണ് തബ്ഖ നഗരമുള്ളത്. ഓള്‍ഡ് സിറ്റിയും അല്‍ തൗറ സിറ്റിയും. 40,000 അംഗങ്ങളാണ് ഡെമോക്രാറ്റിക് ഫോഴ്‌സിനുള്ളത്.

സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഐ.എസിന്റെ ആയുധങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും കുര്‍ദിഷേ സേന പറഞ്ഞു.

കഴിഞ്ഞ 44 ദിവസത്തിനുള്ളില്‍ തബ്ഖയില്‍ 131 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ പറഞ്ഞു. വ്യോമാക്രമണത്തില്‍ തബ്ഖയിലെ പ്രധാന ആശുപത്രി തകര്‍ന്നു. നഗരമാകെ തകര്‍ത്തുപോയെന്നും അവര്‍ പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter