മൊസൂളിനോട് കൂടുതല്‍ അടുത്ത് ഇറാഖ് സേന

ബഗ്ദാദ്: ഐ.എസ് തീവ്രവാദികളില്‍ നിന്നും നഗരം തിരിച്ചുപിടിക്കാന്‍ ഇറാഖ് സേനയും കുര്‍ദിഷ് പോരാളികളും പോരാട്ടം തുടരുന്നു. വിവിധ ദിശകളിലൂടെ സൈന്യം നഗത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഐ.എസ് തീവ്രവാദികളില്‍ നിന്നുള്ള കടുത്ത ചെറുത്ത് നില്‍പ്പിനെ അവഗണിച്ചാണ് സൈന്യം മുന്നേറുന്നത്. ഇറാഖില്‍ ഐ.എസ് വ്യാപക പ്രത്യാക്രമണം നടത്തുന്നുണ്ട്.
മൊസൂളില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയുള്ള ്അന്‍ബാര്‍ പ്രവിശ്യയിലെ റുത്ബ നഗരത്തിന്റെ നിയന്ത്രണം ഐ.എസ് പിടിച്ചെടുത്തു. സിറിയന്‍ അതിര്‍ത്തിക്കു സമീപം സിന്‍ജാറില്‍ കുര്‍ദിഷ് പോരാളികള്‍ക്കു നേരെയും ആക്രമണമുണ്ടായി. വടക്കന്‍ നഗരമായ കിര്‍കുകില്‍ സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൊസൂളിന് കിഴക്ക് ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ബര്‍തെല്ലിയിലാണ് സൈന്യം ഇപ്പോഴുള്ളത്. കനത്ത പോരാട്ടത്തിനൊടുവില്‍ സമീപ ഗ്രാമമായ തോബ് സവയില്‍ സൈന്യം പ്രവേശിച്ചു. ഇവിടെ ഒരു സ്‌കൂളില്‍ അഭയം തേടിയിരുന്ന മുപ്പതിലേറെ പേരെ സൈന്യം സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. അമേരിക്കക്കും സഖ്യരാജ്യങ്ങള്‍ക്കും പുറമെ തുര്‍ക്കിയും ഇറാഖ് സേനയെ സഹായിക്കാന്‍ രംഗത്തുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter