കിംഗ് അബ്ദുൽ അസീസ്

ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് ആണ് അബ്ദുൽ അസീസ് രാജാവ് .(1876-1953). ഈജിപ്തിലെ ഓട്ടോമൻ സാമ്രാജ്യത്തിനും അവിടത്തെ തന്നെ ബദവീ ഗോത്രനേതാക്കൾക്കും എതിരെ പൊരുതി നേടിയ വിജയങ്ങളാണ് അബ്ദുൽ അസീസ് അൽ സഊദിനെ രാജ്യത്തിന്റെ ഭരണാധികാരിയും രാജാവുമാക്കിയത്. അൽ റഷീദ് കുടുംബത്തിൽനിന്ന് 1902ൽ റിയാദ് മേഖല പിടിച്ചെടുത്തുകൊണ്ടായിരുന്നു ഇതിനുള്ള തുടക്കം. അൽഅഷ, അൽഖ്വതീഫ്, നജദ്, ഹിജാസ് പ്രവിശ്യകൾ കൂടി പിടിച്ചെടുത്ത് 1913നും 23നും ഇടക്ക് പുതിയ സാമ്രാജ്യം പടുത്തുയർ‍ത്തി. 1926ൽ നജദിലെ രാജാവായി അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെ ഹിജാസിലെ ഭരണാധികാരം കൂടി സഊദിന്റെ കൈകളിലെത്തി. 1927 മെയ് 20നു ജിദ്ദയിൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂർ‍ണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932ൽ ഇന്നത്തെ സൗദി അറേബ്യ പിറന്നു. നജ്ദിയൻ സിംഹം എന്ന അപരനാമത്തിലറിയപ്പെട്ട അബ്ദുൽഅസീസ് രാജാവിന്റെ കിംഗ്ഡം ഓഫ് സൗദി അറേബ്യ എന്ന ആധു നിക സൗദി അറേബ്യ 1932 ൽ സ്ഥാപിതമായി.

1938ൽ എണ്ണപ്പാടങ്ങൾ കണ്ടെത്തപ്പെട്ടതോടെ, ആടുമേച്ചും ഒട്ടകങ്ങളെ വളർ‍ത്തിയും കടലിനെ ആശ്രയിച്ചും കഴിഞ്ഞിരുന്ന അറേബ്യൻ ജനത സമ്പത്തിന്റെ പര്യായമായി. സഊദ് രാജകുടുംബം സാവധാനം ലോകത്തിന്റെ സാമ്പത്തിക ശാസ്ത്രം തിരുത്തിക്കുറിച്ചുകൊണ്ട്, ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു. ഹാശിമിയ്യഃ കുടുംബത്തിൽനിന്ന് ഹിജാസിന്റെ അധികാരം ഏറ്റുവാങ്ങിയ അബ്ദുൽ അസീസ് രാഷ്ട്രത്തിന്റെ ഭരണം സ്വകുടുംബത്തിന്റെ കീഴിൽ ഏകീകരിച്ചു. 1926 മുതല്‍ 1953 ൽ മരണം വരെ നീണ്ട 27 വര്‍ഷക്കാലം അദ്ദേഹം സമര്‍ത്ഥനായ  രാജാവും  ഇരു വിശുദ്ധ ഹറമുകളുടെയും സേവകനുമായി തുടർന്നു. സൗദി അറേബ്യയുടെ ഭരണത്തലവനായിത്തീർന്ന അബ്ദുൽ അസീസ് ബിൻ സഊദ്, മുഹമ്മദ് അബ്ദുൽ വഹാബ് എന്ന ഇസ്ലാമിക സൈദ്ധാന്തികനൊപ്പം ചേർ‍ന്നു പുതിയ രാഷ്ട്രീയ അസ്തിത്വം, രൂപവത്കരിച്ചതിന്റെ പരിണത ഫലമാണ് ഇന്നത്തെ രീതിയിലുള്ള സൗദി അറേബ്യയുടെ പിറവി.   സൗദി അറേബ്യയുടെ രാഷ്ട്ര പിതാവ് ആണ് അബ്ദുൽ അസീസ് രാജാവ്.അദ്ദേഹത്തിന്‍റെ മരണ ശേഷം മകന്‍ സൌദ്‌ ബിൻ അബ്ദുൽ അസീസ്‌ രാജാവായി ചുമതലയേറ്റു .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter