മ്യാന്മറില്‍ മുസ്‌ലിം വിരുദ്ധത വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

 

മ്യാന്മറില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ മത വിരുദ്ധ സമീപനവും സ്പര്‍ധയും വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ആരാധന കര്‍മ്മങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതടക്കം ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള സമീപനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.സാമുദായിക സ്പര്‍ദ്ധ വര്‍ധിച്ചുവരികയാണെന്ന് 2014 ലെ അന്താരാഷ്ട്രാമീഡിയകള്‍ റിപ്പോര്‍ട്ടുകളില്‍ വെളിപ്പെടുത്തുന്നു.
2012 ല്‍ റാകൈന്‍ പ്രദേശത്ത് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന കലാപത്തില്‍ 200 ഓളം മുസ്‌ലിംകള്‍ കൊല്ലപ്പെട്ടിരുന്നു.
20 ഓളം മനുഷ്യാവകാശ സംഘടനകള്‍ ചേര്‍ന്ന് വര്‍ധിച്ചുവരുന്ന മുസ്‌ലിം വിരുദ്ധതക്കെതിരെ സൂചിക്ക് എഴുതിയ കത്തില്‍ റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമം തടയാനും അവരം സംരക്ഷിക്കാനും   മ്യാന്മര്‍ ഗവണ്‍മെന്റെ് തയ്യാറാവണമെന്ന് ആവശ്യപ്പെട്ടിരുന്നു.
റാകൈന്‍ പ്രദേശത്ത് സൈന്യം തുടരുന്ന ഓപ്പറേഷനുകള്‍ മനുഷ്യത്തത്തിന് നിരക്കാത്തതാണെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter