എങ്ങനെ മുസ്‌ലിമാവാം?

 width=ഇസ്‌ലാം സത്യമാണെന്ന്‌ ബോധ്യപ്പെട്ടാല്‍, അതുള്‍ക്കൊള്ളാന്‍ മാനസികമായി തയ്യാറെടുത്ത്‌ കഴിഞ്ഞാല്‍ ഏതെങ്കിലും വിശ്വാസ യോഗ്യമായ ഇസ്‌ലാമിക കേന്ദ്രങ്ങളെയോ സംഘടനകളെയോ പള്ളികളെയോ സമീപിക്കുക. അവിടത്തെ അധികാരികളെ കണ്ട്‌ ഇസ്‌ലാം സ്വീകരിക്കാനുള്ള താങ്കളുടെ തീരുമാനം അറിയിക്കുക. അവര്‍ താങ്കളെ സ്വീകരിച്ചിരുത്തി ഇസ്‌ലാമിനെക്കുറിച്ച്‌ താങ്കള്‍ക്കുള്ള അവബോധവും ഇസ്‌ലാം സ്വീകരിക്കുന്നതിന്‌ പിന്നിലെ ലക്ഷ്യങ്ങളും, താങ്കളുടെ കുടുംബ സാമൂഹിക പശ്ചാത്തലങ്ങളും അന്വേഷിച്ചറിയും. താങ്കളുടെ തീരുമാനം ആത്മാര്‍ഥമാണെന്ന്‌ ബോധ്യപ്പെട്ടാല്‍ ഇസ്‌ലാമിലേക്ക്‌ കടന്നു വരേണ്ട രൂപങ്ങളെ കുറിച്ച്‌ പറഞ്ഞ്‌ തരികയും പിന്നീടുള്ള കാര്യങ്ങളില്‍ താങ്കളെ സഹായിക്കുകയും ചെയ്യും. ഇസ്‌ലാം സ്വീകരിക്കാന്‍ മാനസികമായി തയ്യാറെടുക്കുന്നതോടൊപ്പം ശാരീരികമായും ചില തയ്യാറെടുപ്പുകള്‍ വേണ്ടതുണ്ട്‌.

ഇസ്‌ലാമിലേക്കുള്ള മതമാറ്റ പ്രഖ്യാപനം നടത്താനുള്ള സദസ്സിലേക്ക്‌ പോകുന്നതിന്‌ മുമ്പായി ശരീരത്തിലെ അനാവശ്യ രോമങ്ങള്‍ ക്ഷൗരം ചെയ്‌ത്‌ ഇസ്‌ലാമിലേക്ക്‌ പ്രവേശിക്കുന്നു എന്ന ഉദ്ധേശ്യത്തോടെ ശരീരം പൂര്‍ണമായും കുളിക്കുക. ഏറ്റവും നല്ല വസ്‌ത്രങ്ങള്‍ ധരിക്കുകയും സുഗന്ധം പൂശുകയും ചെയ്യുക. പിന്നീട്‌ പൂര്‍ണ മനശ്ശുദ്ധിയോടു കൂടെ സദസ്സില്‍ ചെന്ന്‌ ബന്ധപ്പെടുന്നവര്‍ ആവശ്യപ്പെടുന്ന പോലെ ഇസ്‌ലാമിന്റെ സാക്ഷ്യ വചനങ്ങള്‍ ഉരുവിടുക. അതോടെ താങ്കള്‍ ഇസ്‌ലാംമത വിശ്വാസിയായി തീരുന്നതാണ്‌. വളരെ ലളിതമായ രണ്ട്‌ സാക്ഷ്യ വചനങ്ങള്‍ ഉരുവിടുന്നതോടെ ഇസ്‌ലാമിലേക്ക്‌ കടക്കാനാകും. അവ ഹൃദയത്തില്‍ വിശ്വസിച്ച്‌ നാവു കൊണ്ട്‌ പ്രഖ്യാപിക്കുകയാണ്‌ വേണ്ടത്‌. 1) അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ ഇല്ലെന്ന്‌ ഞാന്‍ സാക്ഷ്യം വഹിക്കുന്നു. 2) മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാചകനാണെന്ന്‌ ഞാന്‍ സാക്ഷ്യം വഹിക്കുന്നു. (നാഥന്റെ മാര്‍ഗം)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter