സിറിയയില്‍ രാഷ്ട്രീയ പരിഹാരം കാണുന്നത് വരെ സൈന്യത്തെ പിന്‍വലിക്കില്ല: ഫ്രാന്‍സ്

 

സിറിയയില്‍ രാഷ്ട്രീയപരിഹാരം കാണുന്നത് വരെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഫ്രാന്‍സ് വിദേശകാര്യമന്ത്രി ജീന്‍ യെവിസ് ലെ ഡ്രൈന്‍ പറഞ്ഞു.

ഫ്രാന്‍സ് സൈന്യം ഇറാഖിലെന്ന പോലെ യു.എസ് സൈന്യത്തിന് പിന്തുണ നല്‍കി സിറിയയിലുമുണ്ട്
ലെ ഡ്രൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നത് സംബന്ധിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് അയവുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
സിറിയയില്‍ നിന്ന് യു.എസ് സൈന്യം പിന്‍വലിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുള്ള സാഹചര്യത്തിലാണ് ഫ്രാന്‍സിന്റെ പ്രതികരണം. എന്നാല്‍ സൈന്യം നേരത്തെ കണക്കാക്കിയത് പ്രകാരമേ പിന്‍വലിയുകയുള്ളൂവെന്നും ട്രംപ് പിന്നീട് പ്രതികരിച്ചിരുന്നു.

സൈന്യത്തിന്റെ പിന്‍മാറ്റത്തോടെ സിറിയയില്‍ നിന്ന ദാഇശ് സഖ്യത്തെ പൂര്‍ണമായും തുരത്തുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ഡൊണാള്‍ ട്രംപ് വ്യക്തമാക്കിയിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter