മമ്പുറം ആണ്ടു നേര്‍ച്ച സമാപിച്ചു

പതിനായിരക്കണക്കിന് വിശ്വാസികള്‍ക്ക് ആത്മനിര്‍വൃതി  പകര്‍ന്ന് ഭക്തിനിര്‍ഭരമായ പ്രാര്‍ത്ഥനയോടെ മമ്പുറം ആണ്ടു നേര്‍ച്ച സമാപിച്ചു. ഖുതുബു സ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 180ാം ആണ്ടു നേര്‍ച്ചയായിരുന്നു അത്. ഏഴു ദിവസം നീണ്ടു നിന്ന നേര്‍ച്ചയുടെ ഭാഗമായി അന്നദാനം സമാപന പ്രാര്‍ത്ഥനാ സദസ്സ എന്നിവയില്‍ പങ്കെടുക്കാന്‍ പതിനായിരങ്ങളാണ് മമ്പുറം മഖാമിലേക്ക് ഒഴുകിയത്. 

രാവിലെ 8ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , മമ്പുറം ഖതീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍ക്ക് നല്‍കി അന്നദാന വിതരണം ഉദ്ഘാടനം ചെയ്തു. നിരവധി അനവധി പണ്ഡിതരും സാധാരണക്കാരും പരിപാടിയില്‍ സംബന്ധിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter