അടുക്കും ചിട്ടയുമുള്ള വീട്
ഒരു മുസ്‌ലിം ഗൃഹം സദാ ക്രമീകൃതവും അലങ്കൃതവുമാവണം. വീട്ടില്‍ വൃത്തിയുടെയും ഭംഗിയുടെയും അടയാളങ്ങള്‍ പ്രകടമാവുകയും വേണം. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും ആവശ്യാനുസൃതം ഉപയോഗയോഗ്യമായി റൂമുകള്‍ ക്രമീകരിക്കാനും ഒരു മുസ്‌ലിം ശ്രദ്ധിക്കണം. അതുപോലെ ഓരോ മുറികളിലും സന്ദര്‍ശകരെ മടുപ്പിക്കാത്ത വിധത്തില്‍ ഉപകരണങ്ങള്‍ ക്രമീകരിക്കലും നല്ലതാണ്. നിത്യോപയോക വസ്തുക്കള്‍ പ്രത്യേക സ്ഥലങ്ങളില്‍ സൂക്ഷിച്ചാല്‍ നമുക്ക് സമയവും ലാഭിക്കാന്‍ സാധിക്കും. കിടപ്പുമുറി മനുഷ്യന്റെ അടിയന്തിരാവശ്യങ്ങളില്‍ ഒന്നാണ് ഉറക്കം. കിടപ്പ് മുറി മനുഷ്യന്‍ വിശ്രമാവശ്യാര്‍ത്ഥം ചെല്ലുന്ന സ്ഥലവും, അതിനാല്‍  ശാന്താന്തരീക്ഷമുള്ളതും അല്പം വിശാലതയുള്ളതും ആയിരിക്കണം അവന്റെ മുറി. മാത്രമല്ല കിടപ്പ് മുറിയിലെ വിലപിടിപ്പുള്ള സാധനങ്ങള്‍  വളരെ ചിട്ടയോടെ പ്രതിഷ്ടിക്കെണ്ടാതാണ്. കാരണം അവിടെ മനുഷ്യര്‍ വരുന്നത് വിശ്രമിക്കാനാണല്ലോ. ആവശ്യത്തിനനുസരിച്ച് കര്‍ട്ടന്‍ പോലോത്തത് ഉപയോഗിച്ച് മറ സൃഷ്ടികെണ്ടതു അത്യാവശ്യമാണ്. വിശ്രമത്തിനിടെ അവന്റെ ശരീരത്തിലെ രഹസ്യ ഭാഗങ്ങള്‍ പ്രകടമാകാന്‍ സാധ്യത ഉള്ളത്കൊണ്ടാണിത്. ആവശ്യത്തിന് കാറ്റും പകല്‍ വെളിച്ചവും കടന്നു വരുന്നതാവണം കിടപ്പ് മുറി. അതാണ്‌ ആരോഗ്യത്തിനും നല്ലത്. മാത്രമല്‍ വിരിപ്പുകള്‍ ഇടയ്ക്കിടെ വെയിലത്ത്‌ വെക്കുന്നതും നന്നായിരിക്കും. വിരിപ്പിന്റെ ഇനങ്ങളും നിറങ്ങളും ഇണകളുടെ അഭിരുചിക്ക് അനുസരിച്ചുള്ളതാവാനും ശ്രദ്ധിക്കണം. കുട്ടികളുടെ മുറി കുട്ടികള്‍ക്ക് പ്രത്യേകം മുറികള്‍ നിശ്ചയിച്ചു കൊടുക്കുന്നത് വളരെ നല്ലതാണ്. അവന്റെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ അത് കൂടുതല്‍ സഹായകമായിരിക്കും. കുഞ്ഞുങ്ങള്‍ക്ക്‌ തടസ്സമില്ലാത്തവിധം വിശാലമായതായിരിക്കണം മുറികള്‍. ഉമ്മയുടെ അടുത്തായിരിക്കണം അവരുടെ റൂം, കാരണം ഉമ്മയുടെ സാമീപ്യം അവര്‍ക്ക് വളരെ ആശ്വാസകാരവും സുരക്ഷിതവുമാണ്. കുഞ്ഞുങ്ങള്‍ക്ക്‌ നാം നല്‍കുന്ന ഉപകരണങ്ങള്‍ പൊട്ടാത്തവ ആകാന്‍ ശ്രദ്ധിക്കണം. അമിതമായി അവര്‍ക്ക് ഉപകരണങ്ങള്‍ നല്‍കരുത്. അവ അധികമായാല്‍ ആവശ്യത്തിനനുസരിച്ച് അവ എടുക്കല്‍ കുട്ടികള്‍ക്ക്‌ ബുദ്ധിമുട്ടായിരിക്കും. മരത്തിന്റെയോ, പ്ലാസ്റ്റിക്കിന്റെയോ വസ്തുക്കളാവുന്നതാണ് നല്ലത്. വിരിപ്പുകള്‍ കുട്ടികള്‍ ആഗ്രഹിക്കുന്ന ചുവപ്പ്, മഞ്ഞ പോലോത്ത നിറങ്ങളിലാവുന്നതും നല്ലത്. ചുവരുകളില്‍ അടിക്കുന്ന നിറം കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന നേര്‍ത്ത പച്ച, മഞ്ഞ പോലോത്തവയായിരിക്കുന്നതോടൊപ്പം മുകള്‍ ഭാഗം(തട്ട്) വെള്ളയായിരിക്കാനും ശ്രദ്ധിക്കണം.  അത്യാവശ്യത്തിനു വേണ്ട വെളിച്ചവും കുട്ടികള്‍ക്ക് വേണ്ടി നാം കരുതണം. ഇല്ലെങ്കില്‍ അവരുടെ കാഴ്ചശക്തിക്ക് ഭംഗം വരുകയും ചെയ്യും. വെള്ള ബള്‍ബുകളാണ് കുട്ടികളുടെ റൂമില്‍ വെക്കാന്‍ ഏറ്റവും ഉചിതമായത്. ഉറങ്ങുന്ന സമയത്ത് ഇരുണ്ട നിറമുള്ള ബള്‍ബുകള്‍ കത്തിക്കുന്നത് കുട്ടികള്‍ എഴുന്നേറ്റാല്‍ ഓരോ രൂപങ്ങള്‍ കണ്ടു പേടിക്കുന്നതില്‍ നിന്ന് രക്ഷ ലഭിക്കുവാന്‍ സഹായകമാവും. ഒന്നിലേറെ കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി നാം വാങ്ങുന്നതെല്ലാം രൂപത്തിലും, നിറത്തിലും, വിലയിലും സമമായിരിക്കണം. അല്ലങ്കില്‍ അവര്‍ക്കിടയില്‍ പരസ്പരം ദേഷ്യവും വിഘ്നവും സൃഷ്ടിക്കാനും കാരണമായിത്തീരും. ആണ്‍ കുട്ടികളും പെണ് കുട്ടികളും ഉണ്ടെങ്കില്‍ അവരെ വേര്‍തിരിച്ചു കിടത്തുന്നത് ഒരു ഇസലാമിക നിയമമാണ്. പത്തു വയസ്സായാല്‍ നിര്‍ബന്ധവും അതിനു മുന്ബ്‌ തന്നെ സുന്നത്തായ കാര്യവുമാണ്. “ഏഴു വയസ്സായാല്‍ നിങ്ങള്‍ നിങ്ങളുടെ മക്കളെ നിസ്കാരം കൊണ്ട കല്പിക്കണമെന്നും പത്തു വയസായാല്‍ അതിന്റെ പേരില്‍ നിങ്ങള്‍ നിങ്ങളുടെ മക്കളെ അടിക്കുകയും, കിടപ്പറയില്‍ നിന്ന് വേര്‍തിരിച്ചു കിടത്തണമെന്നും” തിരു നബി (സ) കല്പിച്ചതിനാല്‍ അവര്‍ക്ക് പ്രത്യേകം മുറികള്‍ നിശ്ചയിക്കണമെന്നത്തിലേക്ക്‌ വിരല്‍ ചൂണ്ടുന്നുണ്ട്. അതിനു വേണ്ട സ്ഥലം വീട്ടില്‍ വിശാലതയില്ലെന്കില്‍, ഒരു മുറിയില്‍ തന്നെ പെണ്‍കുട്ടികളെ ഉയര്‍ന്ന സ്ഥലത്തും ആണ്‍ കുട്ടികളെ താഴ്ന്ന സ്ഥലത്തും കിടത്താന്‍ നാം ശ്രദ്ധിക്കണം. ഓഫീസ്‌ റൂം ഓഫീസ്‌ റൂമിലാണ് നാം സന്ദര്‍ശകരെയും അഥിതികളെയും സ്വീകരിക്കാരുള്ളതെന്നു വളരെ വ്യക്തമാണ്. അതിനാല്‍ അതിന്റെ ക്രമീകരണം വളരെ ആകര്‍ഷണീയവും ഭംഗിയുള്ളതുമായിരിക്കണം. കാരണം “ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അഥിതിയെ സല്കരിക്കട്ടെ” എന്നാണല്ലോ നബി വചനം. ഓഫീസ്‌ റൂം മറ്റു മുറികളില്‍ നിന്നും വിദൂരത്താവണം എന്നപോലെ പ്രത്യേക വാതില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. കാരണം അഥിതികള്‍ വീട്ടുകാരുടെ രഹസ്യങ്ങള്‍ കാണാതിരിക്കാന്‍ വേണ്ടിയാണിത്. നടുത്തളം നടുത്തളമാണ് വീടിന്റെ പ്രധാന ഘടകം. അവിടെയാണ് വീട്ടുകാര്‍ അധിക സമയവും ഒരുമിച്ചു കൂടുന്നത്. അത് കൊണ്ട് തന്നെ അവിടം പ്രത്യേകം പരിഗണിക്കുകയും അത് നല്ല വിശാലതയുള്ളതുമായിരിക്കുകയും വേണം. അമിതോപയോഗം മൂലം നടുത്തളം ചളി പുരളുമെന്നതിനാല്‍ അത് ഇരുണ്ട നിറത്തിലാവലാണ് നല്ലത്. ഡൈനിംഗ് ഹാള്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി വിശിഷ്ടമായ ഒരു റൂം സജ്ജമാക്കെണ്ട്ടതുണ്ട്. അത് വളരെ വൃത്തിയോടെ സൂക്ഷിക്കുകയും വേണം. പാത്രങ്ങള്‍ പോലോത്ത സാധനങ്ങള്‍ പെട്ടെന്ന് എടുക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരിക്കണം. വളരെ വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിക്കേണ്ട ഡൈനിംഗ് ഹാള്‍ അടുക്കളയുടെ അടുത്താവുന്നതായിരിക്കും നല്ലത്. കാരണം ഭക്ഷണ സമയമായാല്‍ എല്ലാം പെട്ടെന്ന് തയ്യാറാക്കാന്‍ സാധിക്കും. അടുക്കള അടുക്കളയില്‍ ജോലി ചെയ്യുന്ന സമയത്ത് സന്തോഷം ലഭിക്കുന്ന വിധത്തിലായിരിക്കണം അടുക്കള സജീകരിക്കേണ്ടത്. അടുക്കള ഉപകരണങ്ങളെല്ലാം ഭംഗിയോടെ ക്രമീകരിക്കണം. അടുക്കള വിശാലമായിരിക്കലും ഉപകരണങ്ങള്‍ ചിട്ടയോടെ ക്രമീകരിക്കലും പാചകക്കാരിക്കു സ്വതന്ത്രമായി ചലിക്കാനും എളുപ്പത്തില്‍ പാചകം ചെയ്യാനും സഹായകമാവുന്നതാണ്. അതുപോലെ സ്റ്റോര്‍ റൂമിന്റെ സാന്നിധ്യവും അവരുടെ പ്രവര്‍ത്തനത്തിന് വളരെ സുഗമാമാക്കിക്കൊടുക്കും. പ്രധാനമായും അടുക്കള നമുക്ക് രണ്ടാക്കി തിരിക്കാം
  • പാത്രങ്ങള്‍ കഴുകാനും അവ അടുക്കി വെക്കാനും ഒരു ഭാഗം
  • അത് പോലെ പാചകത്തിനു മറ്റൊരു സ്ഥലവും.
പാചക സ്ഥലം പാത്രങ്ങള്‍ വെക്കുന്നതിന്റെ  അടുത്ത് തന്നെ ആയിരിക്കണം. അതുപോലെ വായുവും കാറ്റും ലഭിക്കുന്ന സ്ഥലത്ത് തന്നെ ആയിരിക്കണം അടുപ്പ് ഉണ്ടാക്കേണ്ടത്. അടുപ്പില്‍ നിന്ന് കുറച്ചു അകലെയായിരിക്കണം ഫ്രിഡ്ജ് വെക്കേണ്ടത്‌. നല്ല ഉറപ്പുള്ള മരത്തിന്റെ സ്റ്റാന്‍റ് അടുക്കളയുടെ ചുമരില്‍ പതിപ്പിക്കുകയാനെന്കില്‍ അതില്‍ കൂടുതലായി നാം ഉപയോഗിക്കാത്ത പാത്രങ്ങള്‍ വെക്കാന്‍ സൗകര്യപ്പെടുന്നതാണ്. അത് പോലെ പാത്രങ്ങള്‍ കഴുകുന്നതിന്റെ അടുത്തും അടിയിലുമായി ഒരു സ്റ്റാന്‍റ് ഉണ്ടാക്കുന്നതും നല്ലതാണ്. ഇടുങ്ങിയ അടുക്കളയില്‍ ഇവ കൂടുതല്‍ ഉപകാരപ്പെടും.   ആവശ്യത്തിന് കാറ്റും വെളിച്ചവും അടുക്കളയില്‍ ഉണ്ടാകാന്‍ നാം ശ്രദ്ധിക്കണം. ചുമരുകള്‍ ക്ലീന്‍ ചെയ്യാന്‍ സൗകര്യമുള്ള പുക പുരളാത്ത രീതിയിലുള്ളതാവലാണ് അഭികാമ്യം. സാധിക്കുമെന്കില്‍ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകാന്‍ കഴിയുന്ന കല്ല്‌ പോലോതവ കൊണ്ട് ചുമര്‍ നിര്മിക്കലായിരിക്കും കൂടുതല്‍ സൗകര്യം ലഭിക്കുകയും നന്നാവുകയും ചെയ്യുന്നത്. ബാത്ത് റൂം വളരെ ഗൌരവത്തോടെ നാം സൂക്ഷിക്കേണ്ട ഒന്നാണ് ബാത് റൂം. അതിന്റെ ദുര്‍ഗന്ധം വീടിനെ മലിനമാക്കരുത്. അതുകൊണ്ട് തന്നെ അത് ദിവസവും വൃത്തിയാക്കുകയും ജനലുകള്‍ തുറന്നിട്ട്‌ വായു അകത്തു കടത്തുകയും വേണം. അല്ലെങ്കില്‍ അതില്‍ ഇലക്ട്രിക്‌ ക്ലീനെര്‍ ഉപയോഗിച്ച് വൃത്തിയായി സംരക്ഷിക്കണം. ബാത്ത് റൂമുകള്‍ അമിതമായി ചളി പുരളാത്ത വിധത്തിലുള്ള മാര്‍ബിള്‍സ് കൊണ്ട് പണിയുന്നതാണ് നല്ലത്. ചെറിയ ആഴത്തിലുള്ള ഒരു ജലശേഖരവും ഇതിന്റെ പരിസരത്ത് ഉണ്ടാവേണ്ടതുണ്ട്. അത് പോലെ ടാങ്ക് അല്പം ഉയര്‍ന്ന സ്ഥലത്തുമാവണം. കണ്ണാടിയുണ്ടെങ്കില്‍ വെള്ളം പുരളാത്ത രീതിയില്‍ കുറച്ചു മാറിയാണ് സ്ഥാപിക്കേണ്ടത്. ലൈബ്രറി പുസ്തകങ്ങളും വീഡിയോ കാസറ്റുകളും മറ്റു  അടങ്ങുന്ന ചെറിയ തോതിലെങ്കിലും ഒരു ലൈബ്രറി വീട്ടില്‍ നാം സജ്ജമാക്കേണ്ടതുണ്ട്. ഇസ്‌ലാമിക പുസ്തകങ്ങളും സാംസ്കാരിക മാസികകളും അടങ്ങുന്നതായിരിക്കണം ഈ ലൈബ്രറി. ഇവയെല്ലാം ഒരു സ്ഥലത്ത് തന്നെ ആവണമെന്നില്ല. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും അവരുടെ താമസ സ്ഥലത്തിനും ഉതകുന്ന രീതിയില്‍ വ്യത്യസ്ത സ്ഥലങ്ങളിലായിരിക്കല്‍ നല്ലതാണു. ഔഷധശാല ഓരോ  വീട്ടിലും ഗാര്‍ഹിക ഔഷധശാലകള്‍ നിര്‍ബന്ധമാണ്.കാരണം അത്തില്‍ ഒരുപാട് ഉപകാരങ്ങളുണ്ട്. ഔഷധശാലയില്‍ അടിയന്തിര ചികിത്സക്കാവശ്യമായ അത്യാവശ്യ മരുന്നുകള്‍ സൂക്ഷിക്കേണ്ടതുണ്ട്. നമുക്കറിയാം ഒരു മുറിവ് സംഭവിച്ചാല്‍ നാം മുറിവ് കെട്ടി സംരക്ഷണ വലയം തീര്‍ക്കുന്നത് അതുകൊണ്ട് തന്നെ. ആവശ്യ സമയത്ത് ഉടന്‍ എടുക്കാന്‍ കഴിയുന്ന വിധത്തിലാണ് അവ സൂക്ഷിക്കേണ്ടത്. പക്ഷെ കുട്ടികള്‍ക്ക് അതെടുക്കാന്‍ കഴിയാത്ത വിധത്തിലുമാവണം സൂക്ഷിക്കുന്നത്. ഓരോ മരുന്നിന്റെയും പേര് അതത്‌ പാത്രത്തിന്റെ മേല്‍ എഴുതണം. അപകടകാരിയായ മരുന്ന് ചുവന്ന മഷി കൊണ്ട് രേഖപ്പെടുത്തണം. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടി വരില്ല. സമയനിഷ്ഠത മുസ്‌ലിം കുടുംബത്തിന് അവരുടെ ആവശ്യ നിര്‍വഹണത്തിന് ഏറ്റവും സഹായകമായ ഒന്നാണ് സമയബന്ധിതമായ പ്രവര്‍ത്തന രീതി. സമയം അമൂല്യമായ ഒന്നാണ്. സമയ നിഷ്ഠത്തയോട് കൂടിയ പ്രവര്‍ത്തന പദ്ധതിയാണ് ഇസ്‌ലാം നിശ്കര്‍ഷിക്കുന്നത്. അതുകൊണ്ടാണ് നിസ്കരിക്കാനും ഹജ്ജ്‌ ചെയ്യാനും നോമ്പ് അനുഷ്ടിക്കാനും സമയം നിശ്ചയിച്ചിട്ടുള്ളത്‌. സൂര്യ ചന്ദ്ര ചലനത്തിനനുസരിച്ചും രാപ്പകലുകളുടെ ഭേദത്തിനനനുസരിച്ചും സമയം കണ്ടെത്താനും നമ്മെ പഠിപ്പിച്ചു. അല്ലാഹു ഖുര്‍ആനിലൂടെ സൂചിപ്പിക്കുന്നു. (റഹ്മാന്‍,ഇസ്രാഅ) ഓരോ കുടുംബാംഗങ്ങളും തങ്ങളുടെ സമയം നിരുപകാരപരമായി പാഴാക്കാതിരിക്കാന്‍ പ്രത്യേകം ശ്രമിക്കണം. കാരണം തന്റെ ആയുസ്സ് എന്തിലാണ് ചെലവഴിച്ചതെന്നു അല്ലാഹു നാളെ ചോദിക്കുമല്ലോ? അതിനു നാം മറുപടി പറയേണ്ടി വരും. ചിലര്‍ക്ക് ഒഴിവു സമയം വളരെ കുറച്ചേ ഉണ്ടാവുകയുള്ളൂ. കാരണം കൂടുതല്‍ ഉത്തരവാദിത്തങ്ങളും ബാധ്യതകളും അവര്‍ക്കുണ്ടാവും. എന്നാല്‍ മറ്റു ചിലര്‍ തന്റെ ഒഴിവു സമയത്ത് എന്ത് ചെയ്യണമെന്നു അറിയാതെ അലയുകയും ചെയ്യുന്നു. ഓരോ മുസ്‌ലിമും തന്റെ സമയം ക്രമബന്ധമാക്കേണ്ടതുണ്ട്. തന്റെ മേലിലുള്ള ഉത്തരവാദിത്വം മനസ്സിലാക്കുകയും, താന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളും മറ്റും സമയ ബന്ധിതമായി തീര്‍ക്കുകയും വേണം. തന്റെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ പൂര്ത്തീകരിക്കുമ്പോള്‍ തന്റെ അനര്‍ഘ നിമിഷങ്ങള്‍ എവിടെ പോകുന്നു എന്നാ ചോദ്യത്തിന് സ്വമേധയാ ഉത്തരം ലഭിക്കും. മാത്രമല്ല തന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ചെയ്തു തീര്‍ക്കാന്‍ മാത്രം സമയവും ലഭിക്കും. ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങളെ വേര്‍തിരിക്കുകയും അതത്‌ ദിവസം അവയെല്ലാം ചെയ്തു തീര്‍ക്കുകയും വേണം. ആഴ്ചയില്‍, മാസത്തില്‍, ഓരോ കാലത്തും ചെയ്യേണ്ടവ പ്രത്യേകമായി വേര്‍തിരിക്കുകയും വേണം. ഓരോ പ്രവര്‍ത്തനത്തിനും സമയം നിശ്ചയിക്കുകയും കര്‍മങ്ങളുടെ പ്രാമുഖ്യവും സമയ പരിധിയും സൂക്ഷ്മമായി പരിശോധിക്കുകയും വേണം. വീട്ടമ്മമാര്‍ ഭര്‍ത്താവ്‌ ജോലിക്കും കുട്ടികള്‍ സ്കൂളിലും പോകുമ്പോഴേക്കും തീരുന്ന വിധത്തില്‍ എല്ലാ പ്രവര്‍ത്തനങ്ങളെയും ക്രമീകരിക്കണം. ഭര്‍ത്താവ്‌ വീട്ടിലെത്തുന്ന സമയം ആകുമ്പോഴേക്ക് ജോലികള്‍ ചെയ്തു തീര്‍ക്കാന്‍ ശ്രമിക്കണം. കാരണം ഭാര്താവിനുമുണ്ട്  ഭാര്യയില്‍ ചില അവകാശങ്ങള്‍. ഒരു മുസ്‌ലിം കുടുംബം കുട്ടികളുടെ സമയം ക്രമീകൃതമായി സംരക്ഷിക്കണം. സമയ നിഷ്ഠ അവര്‍ ജീവിതത്തില്‍ ശീലിക്കാന്‍ വേണ്ടിയാണിത്‌. സമയം നശിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവയെല്ലാം അതിജീവിച്ചാല്‍ നമുക്ക് സമയം ഒരുപാട് ലാഭിക്കാന്‍ കഴിയും. അവ താഴെ കൊടുക്കുന്നു.
  • ആവശ്യമില്ലാത്ത ദൃശ്യമാധ്യമങ്ങള്മായുള്ള ബന്ധം വിച്ച്ചേതിക്കുക
  • അനുയോജ്യമല്ലാത്ത സമയത്ത് അഥിതി സമ്മതം ചോദിച്ചാല്‍ അധികം ശ്രദ്ധിക്കാതിരിക്കുക. കാരണം ചിലപ്പോള്‍ പ്രവര്‍ത്തനം മാറ്റിവെക്കേണ്ടി വരും
  • പരസ്പര ബന്ധമുള്ള പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക; കുറച്ചു സമയത്ത് കൂടുതല്‍ ചെയ്യാന്‍ കഴിയും.
  • സമയ ഭോജികളായ ടി.വി വീഡിയോ പോലോതവ അധികം നിരീക്ഷിക്കാതിരിക്കുക.
  • അത്യാവശ്യമില്ലാതെ പുറത്തു നോക്കാതിരിക്കുക.
  • വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ സമയ വിവരപട്ടിക നിര്‍മിക്കുകയും വ്യക്തമായി അവ സമയത്ത് തന്നെ തീര്‍ക്കുകയും ചെയ്യുക. ഇതില്‍ ആരാധനാ കര്‍മ്മങ്ങള്‍ പ്രത്യേകം പരികനിക്കണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter