ബി.ജെ.പിക്ക് രാമക്ഷേത്രം തെരെഞ്ഞെടുപ്പ് വിഷയം മാത്രമാണ്: മുന്‍ ബീഹാര്‍ മുഖ്യമന്ത്രി

അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം ബി.ജെ.പിക്ക് തെരെഞ്ഞെടുപ്പ് വിഷയം മാത്രമാണെന്നും പ്രസ്തുത ക്ഷേത്രം ഒരിക്കലും നിര്‍മ്മിക്കാനും പോകുന്നില്ലെന്നും മുന്‍ ബീഹാര്‍ മുഖ്യമന്ത്രി റാബ്‌റി ദേവി .

നിലവില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരെഞ്ഞെടുപ്പിലെയും വരാനിരിക്കുന്ന 2019 ലോകസഭ തെരെഞ്ഞെടുപ്പിലെയും പ്രചാരണവിഷയമാണത് ആര്‍.ജെ.ഡി നേതാവ് കൂടിയായ റാബ്രി മാധ്യമങ്ങളോട് പറഞ്ഞു.

1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിടത്ത് ബി.ജെ.പി രാമക്ഷേത്രം നിര്‍മ്മിക്കാന്‍ തയ്യാറാവുന്നത് കാണട്ടെയെന്നും നിര്‍മ്മിക്കുകയല്ല ലക്ഷ്യം, മറിച്ച് തെരെഞ്ഞെടുപ്പ് ആയുധം മാത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രം നിര്‍മ്മിക്കേണ്ടത് പൊതു സമ്മതത്തോടെയാണെന്നും ബലം പ്രയോഗിച്ചല്ലെന്നും അവര്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter