നിസ്‌കാരവും ഔറത്ത് മറക്കലും

നിസ്‌കാരം സാധുവാകാനുള്ള നിബന്ധനകളില്‍ ഒന്നാണല്ലോ ഔറത്ത് മറക്കല്‍. സ്ത്രീക്കും പുരുഷനും വിഭിവന്ന ഔറത്താണുള്ളത്. പുരുഷന്റെ ഔറത്ത് മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണ്. മുട്ടും പൊക്കിളും ഔറത്തല്ലെങ്കില്‍ ഔറത്ത് മറച്ചു എന്നുറപ്പാവാന്‍ മുട്ടും പൊക്കിളും അല്‍പം മറയ്ക്കല്‍ നിര്‍ബന്ധമാണ്. ശരീരത്തിന്റെ നിറം കാണാത്തവിധം കട്ടിയുള്ള വസ്ത്രം കൊണ്ടാണ് ഔറത്ത് മറക്കേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടി നിസ്‌കരിക്കുകയാണെങ്കിലും ഔറത്ത് മറയ്ക്കണം. കുട്ടികളെ കൊണ്ടു നിസ്‌കാരം ശീലിപ്പിക്കാന്‍ വേണ്ടി നിസ്‌കരിപ്പിക്കുന്നവര്‍ കുട്ടി ഔറത്ത് മറച്ചിട്ടില്ലെങ്കില്‍ കുറ്റക്കാരാകും. കുട്ടിക്ക് കുറ്റമില്ല. രക്ഷകര്‍ത്താവാണ് കുറ്റക്കാരന്‍. ഔറത്തിന്റെ ഭാഗത്തില്‍പ്പെട്ട ഒരൊറ്റ രോമം പുറത്തുകണ്ടാലും നിസ്‌കാരം സാധുവാകുകയില്ല. മുസ്‌ലിംകള്‍ തുണി എടുക്കേണ്ട രൂപം ഇങ്ങനെ. തുണിയുടെ ഇടത്തെ അഗ്രം വലത്തോട്ടും അതിന്റെ മുകളിലായി വലത്തെ ഭാഗം ഇടത്തോട്ടുമാക്കി എടുക്കുക. (തുഹ്ഫ. 3/127)

ശരീരത്തിന്റെ ചുറ്റുഭാഗവും മുകള്‍ഭാഗവും മറയ്ക്കലാണു നിര്‍ബന്ധം. അടിഭാഗം മറയ്ക്കല്‍ നിര്‍ബന്ധമില്ല. പുരുഷനു നിസ്‌കാരത്തിലുള്ള ഔറത്തു തന്നെയാണു നിസ്‌കരിക്കാത്ത വേളയിലുള്ളതും. സ്ത്രീയുടെ ഔറത്തു നാലുവിധമാണ്. ഒന്ന്. നിസ്‌കാരത്തിലെ ഔറത്ത്. അതുമുഖവും മുന്‍കൈയ്യും ഒഴിച്ചുള്ള ശരീരത്തിന്റെ എല്ലാഭാഗവുമാണ്. ഔറത്തിന്റെ ഏതെങ്കിലും ഭാഗം നിസ്‌കാരത്തില്‍ വെളിവാകുന്നുണ്ടോ എന്നതില്‍ സ്ത്രീകള്‍ക്കു പ്രത്യേകം ശ്രദ്ധവേണം. തലമുടി ചീകിമൊടഞ്ഞു ഭംഗിയാക്കലാണു സ്ത്രീക്കു നല്ലത്. മുടി ചുരുട്ടി വെയ്ക്കല്‍ കറാഹത്തെന്നത് പുരുഷന്മാര്‍ക്കാണു ബാധകം. സ്ത്രീകള്‍ക്കില്ല. ഇഅ#്തിദാലില്‍ കൈ ഉയര്‍ത്തുമ്പോഴും മറ്റുവേളയിലും മുന്‍കൈ അല്ലാത്ത കയ്യിന്റെ ഭാഗം വെളിവാകാന്‍ സാധ്യത കൂടുതലാണ്. അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ലൂസുള്ള നിസ്‌കാരകുപ്പായമാകുമ്പോള്‍ നിസ്‌കാരകുപ്പായത്തിന്റെ കൈ ഫിറ്റാക്കാന്‍ ശ്രമിക്കണം. പുരുഷന്‍ ഞെരിയാണിക്കുതാഴെ വസ്ത്രം ഇറക്കല്‍ കറാഹത്താണ്. അഹങ്കാരത്തോടെയാണെങ്കില്‍ ഹറാമുമാണ്. സ്ത്രീ ഞെരിയാണിക്കു താഴെ വസ്ത്രം ഇറക്കല്‍ നിര്‍ബന്ധമാണ്. രണ്ട്. അന്യപുരുഷനു മുമ്പിലുള്ള ഔറത്ത്:

അതും സ്ത്രീക്ക് ശരീരം മുഴുവനുമാണ്. ഇതാണു നമ്മുടെ മദ്ഹബിലെ പ്രബലാഭിപ്രായം. വികാരം കൂടാതെ സ്ത്രീയുടെ മുഖവും മുന്‍കൈയും നോക്കല്‍ അനുവദനീയമാണെന്നഭിപ്രായം നമ്മുടെ മദ്ഹബില്‍ ഉണ്ട്. മൂന്ന്: സ്ത്രീയുടെ വിവാഹബന്ധം ഹറാമായവരുടെയും മറ്റു മുസ്‌ലിം സ്ത്രീകളുടെയും മുമ്പിലുള്ള ഔറത്ത്. അതു മുട്ടുപൊക്കിളിന്റെ ഇടയിലുള്ള സ്ഥലമാണ്. വിവാഹബന്ധം ഹറാമായവരോ ലിഗംവ്യത്യാസമില്ലാത്ത മുസ്‌ലിംകളോ മുട്ടുപൊക്കിളിന്റെ ഇടയല്ലാത്ത ഭാഗങ്ങള്‍ തൊടുന്നതുകൊണ്ടു വിരോധമില്ല. നാല്: അമുസ്‌ലിം സ്ത്രീയുടെ മുമ്പില്‍ മുസ്‌ലിം സ്ത്രീയുടെ ഔറത്ത്: സാധാരണ ജോലി സമയത്ത് വെളിവാകുന്ന ശരീരഭാഗമല്ലാത്തെതെല്ലാം അമുസ്‌ലിം സ്ത്രീയുടെ മുമ്പില്‍ മുസ്‌ലിം സ്ത്രീ മറച്ചിരിക്കണം. തല, പിരടി, തുടങ്ങിയവയെല്ലാം ജോലി സമയം വെളിവാകുന്നതിനാല്‍ അവ അമുസ്‌ലിം സ്ത്രീയുടെ മുമ്പില്‍ ഔറത്തല്ലെന്ന് മനസ്സിലാക്കാം. മുസ്‌ലിം സ്ത്രീ അമുസ്‌ലിം സ്ത്രീയുടെ മുമ്പില്‍ മറയ്ക്കല്‍ നിര്‍ബന്ധമായ ഭാഗങ്ങളെല്ലാം ദുര്‍നടപ്പുകാരിയായ മുസ്‌ലിം സ്ത്രീയുടെ മുമ്പിലും മറച്ചിരിക്കണം. സ്ത്രീപുരുഷന്മാരുടെ ശരീരത്തില്‍ നിന്നു കാണല്‍ നിഷിദ്ധമായതെല്ലാം ദേഹത്തില്‍ നിന്നു പിരിഞ്ഞാലും കാണല്‍ ഹറാമാണ്. കൈകാലുകളില്‍ നിന്നു മുറിച്ചെടുക്കുന്ന നഖങ്ങള്‍, മുടി, ഗുഹ്യരോമം തുടങ്ങിയവയെല്ലാം മറയ്ക്കല്‍ നിര്‍ബന്ധമാണ്. (തുഹ്ഫ 7/207 നോക്കുക) കച്ചവടം പോലുള്ള ഇടപാടുചെയ്യുമ്പോള്‍ ആളെ മനസ്സിലാക്കാന്‍ വേണ്ടി സ്ത്രീയുടെ മുഖം നോക്കലും മറിച്ചും അനുവദനീയമാണ്. ഫാതിഹ പോലുള്ള നിര്‍ബന്ധകാര്യം പഠിപ്പിക്കാനും സ്ത്രീയുടെ മുഖം നോക്കാം.

വിവാഹിതരാകുന്ന സ്ത്രീപുരുഷന്മാര്‍ക്കും പരസ്പരം നോക്കാം. അതുസുന്നത്താണ്. പുരുഷന്മാര്‍ തമ്മിലോ സ്ത്രീകള്‍ തമ്മിലോ കണ്ടുമുട്ടുമ്പോള്‍ ഹസ്തദാനം നടത്തല്‍ സുന്നത്താണ്. (ശര്‍വാനി 7/208) സ്ത്രീ, പുരുഷന്റെ വേഷം ധരിക്കലും പുരുഷന്‍ സ്ത്രീ വേഷം ധരിക്കലും പാടില്ലാത്തതാണ്. ശരീര വണ്ണം പ്രകടമാകും വിധം ഇടുങ്ങിയ വസ്ത്രം സ്ത്രീ ധരിക്കല്‍ കറാഹത്താണ്. പുരുഷന്‍ അത്തരം ബോഡീഫിറ്റ് വസ്ത്രം ധരിക്കല്‍ നല്ലതിനു എതിരുമാണ്.

<img alt=" width=" 1"="" height="1">

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter