സകാത്തിന്റെ അവകാശികള്‍

"ദരിദ്രന്മാര്‍, സാധുക്കള്‍, സകാത്തുപ്രവര്‍ത്തകര്‍, പുതുമുസ്‌ലിം, മോചനപത്രം എഴുതിയ അടിമ, കടബാധിതര്‍, യോദ്ധാവ്‌, വഴിയാത്രക്കാര്‍ എന്നിവര്‍ക്ക്‌ മാത്രമാണുസകാത്ത്‌. ഇത്‌ അല്ലാഹുവിന്റെനിര്‍ണയമത്രെ; അല്ലാഹുയുക്തിമാനുംജ്ഞാനിയുമാകുന്നു.'' (അത്തൗബ 60).

സകാത്ത്‌ ആര്‍ക്കു നല്‍കണംഎന്ന്‌ സ്രഷ്‌ടാവു തന്നെ നിര്‍ണയിച്ചു നല്‍കിയിട്ടുണ്ട്‌. ഇഷ്‌ടാനുസരണം ഇഷ്‌ടമുള്ളവരില്‍ ചെലവഴിക്കാന്‍ പഴുതില്ല. സിയാദ്‌(റ) പറയുന്നു: ഞാന്‍ നബിതിരുമേനി(സ്വ)യുടെ സവിധത്തില്‍ ചെന്നു ബൈഅത്തു ചെയ്‌തു. തദവസരം ഒരാള്‍ വന്നു. `സകാത്തില്‍ നിന്നു വല്ലതും തനിക്കും നല്‍കണം' എന്ന്‌ നബി(സ്വ)യോട്‌ അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു: സകാത്തുകളുടെ കാര്യത്തില്‍ നബിയോ മറ്റുള്ളവരോ തീരുമാനമെടുക്കുന്നത്‌ അല്ലാഹു തൃപ്‌തിപ്പെട്ടിട്ടില്ല. അല്ലാഹു തന്നെ അതില്‍ തീരുമാനമെടുക്കുകയും അങ്ങനെ അത്‌ എട്ടു വകുപ്പാക്കിത്തിരിച്ച്‌ തരികയും ചെയ്‌തിരിക്കുന്നു. പ്രസ്‌തുത എട്ടുവകുപ്പുകളില്‍ ഉള്‍പ്പെടുന്നുവെങ്കില്‍ നിങ്ങള്‍ക്കും ഞാന്‍  നല്‍കാം.'' (സുനനുഅബീദാവൂദ്‌) പ്രാമാണിക വിശകലനങ്ങളുടെ ഓര്‍മ്മപെടുത്തലുകള്‍ വിസ്‌മൃതിയിലാഴ്‌ത്താന്‍ ചില കുബുദ്ധികള്‍ ശ്രമിക്കുന്നത്‌ ആരാധനകളോടുള്ള അവജ്ഞയും ധിക്കാരവുംആണ്‌. മതത്തിന്റെ നിര്‍ബന്ധിതങ്ങളായ വകുപ്പുകളെ സംബന്ധിച്ച്‌ ആധികാരികമായി പഠനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌ എന്ന വസ്‌തുത അറിഞ്ഞുകൊണ്ട്‌ തന്നെ വന്‍ സാമ്പത്തിക അട്ടിമറികള്‍ സകാത്തില്‍പോലും നടത്താന്‍ ശ്രമിക്കുന്നത്‌ നീതീകരിക്കാവതല്ല. മേല്‍ ആയത്തില്‍ സൂചിപ്പിച്ച വകുപ്പുകള്‍ അപഗ്രഥനവിധേയമാക്കാം.

ദരിദ്രരുംസാധുക്കളും `തനിക്കും തന്റെ ആശ്രിതര്‍ക്കും ആവശ്യമായതിന്റെ ഒരുഭാഗം നിറവേറ്റുന്നതിനുള്ള വരുമാനോ അനുയോജ്യമായ തൊഴിലോ ഇല്ലാത്തവനാണ്‌ ദരിദ്രന്‍- ഫഖീര്‍- എന്നപരിധിയില്‍പെടുന്നത്‌ (1). ഒരുപരിധിവരെപറഞ്ഞാല്‍ മിസ്‌കീനും ഫഖീറും വ്യത്യാസമില്ല. മിസ്‌കീന്‍ (പാവങ്ങല്‍) പണ്ഡിതര്‍  നിര്‍വ്വഹിച്ചത്‌ ഇപ്രകാരമാണ്‌. ``ജീവിതാവശ്യങ്ങളുടെ ഒരുഭാഗം നിറവേറ്റാന്‍ പര്യാപ്‌തമായ വരുമാനമോ അനുയോജ്യമായ തൊഴിലോ ഉണ്ടെങ്കിലും അതു തികയാത്തവരാണ്‌ മിസ്‌കീന്‍ (2). പത്തുരൂപ വേണ്ടിടത്ത്‌ എട്ടുരൂപഒക്കുന്നവന്‍.

പ്രത്യക്ഷത്തില്‍ യാചനകളില്‍നിന്ന്‌ മാറിനിന്ന്‌ പുറംമോടിയില്‍ ദരിദ്രനല്ലെന്നുവരുത്താന്‍ മിസ്‌കീന്‍ ശ്രമിക്കും. മാന്യതയാണ്‌ അവരെയതിന്‌ പ്രേരിപ്പിക്കുന്നത്‌. ഇത്തരക്കാരെവേണ്ടപോലെപരിഗണിക്കണമെന്ന്‌ പ്രവാചകര്‍(സ്വ) ആവശ്യപ്പെട്ടിട്ടുണ്ട്‌. അബൂഹുറൈറയില്‍നിന്ന്‌ നിവേദനം: ഒന്നോ രണ്ടോ കാരക്കയോ ഒന്നോ രണ്ടോ പിടി ആഹാരമോ ലഭിച്ചാല്‍ തിരിച്ചു പോകുന്നവനല്ല മിസ്‌കീന്‍.'' ജനങ്ങളോടവന്‍ കിണഞ്ഞ്‌  ചോദിക്കുകയില്ല എന്നര്‍ത്ഥം. വിദ്യാഭ്യാസയാഗ്യതയോ സമൂഹത്തിലെ ഉന്നതസ്ഥാനമാനങ്ങളോ ഈഗണങ്ങളില്‍ ഉള്‍പ്പെടുന്നതിന്‌ തടസ്സമാവുന്നില്ല. ഭംഗിക്ക്‌ വേണ്ടി ആഭരണങ്ങള്‍  ധരിക്കുന്നതും നല്ലവസ്‌ത്രം അണിയുന്നതും അയോഗ്യതല്ല(3). ഫഖീറോമിസ്‌കീനോ ആണെന്ന്‌ വാദിച്ച്‌ ഒരാള്‍ സകാത്ത്‌ മുതലിന്‌  അവകാശവാദം ഉന്നയിച്ചാല്‍ വാദം അംഗീകരിച്ച്‌ സകാത്ത്‌ അയാള്‍ക്ക്‌ നല്‍കാവുന്നതാണ്‌. സ ത്യംചെയ്യിക്കേണ്ട ആവശ്യമില്ല(4). സമ്പത്തുള്ളവനായി നേരത്തെ അറിയപ്പെട്ട വ്യക്തി സമ്പത്ത് ‌ നശിച്ചുപോയതായി വാദിച്ചാല്‍ തെളിവു സമര്‍പ്പിക്കുന്ന പക്ഷം അദ്ദേഹത്തെ അംഗീകരിക്കാവുന്നതും അയാള്‍ക്ക്‌ സകാത്ത്‌ നല്‍കാവുന്നതും ആണ്‌ (5). ഒരാള്‍ക്ക്‌ സകാത്ത്‌ നല്‍കാനാവുന്ന അളവില്‍ സമ്പത്തുണ്ടാവുകയും അത്‌ അയാള്‍ക്കും ആശ്രിതര്‍ക്കും ചെലവിന്‌ തികയാതിരിക്കുകയും ചെയ്‌താല്‍ ആസമ്പത്തിന്റെ സകാത്ത്‌ കൊടുക്കലോടുകൂടെ മറ്റുള്ളവര്‍ നല്‍കുന്ന സകാത്ത്‌ കൈപറ്റാവുന്നതുംആണ്‌. അയാളില്‍ നിന്ന്‌ സകാത്ത്‌ വിഹിതമായി ശേഖരിച്ച സമ്പത്ത്‌, അര്‍ഹനാണ്‌ എന്നനിലക്ക്‌ അയാള്‍ക്ക്‌ തന്നെ തിരിച്ചുനല്‍കാന്‍ പോലും ഇമാമിന്‌ അര്‍ഹതയുണ്ട്‌ എന്ന്‌ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്‌(6). സകാത്ത്‌ കൊടുക്കാന്‍ അര്‍ഹതയുള്ളവന്‍ എല്ലാംഗനിയ്യ്‌ (ധനികന്‍) ആണെന്നുംഅവര്‍ക്ക്‌ ഒരുനിലക്കുംസകാത്ത്‌ വാങ്ങാന്‍ അര്‍ഹതയില്ലെന്നും സകാത്ത്‌ വാങ്ങാന്‍ മാത്രം അര്‍ഹതപ്പെട്ടവരാണ്‌ മിസ്‌കീന്‍ എന്നുമുള്ള ആധുനിക കാലത്തെ ചിലരുടെ അഭിപ്രായം പ്രാമാണിക നിബന്ധനയില്ല.

സകാത്ത്വകുപ്പിലെജോലിക്കാര് ഇമാമോ അദ്ദേഹത്തിന്റെ പ്രതിനിധിയോ സകാത്ത്‌ പിരിക്കുമ്പോള്‍ നിയമിക്കുന്നവരാണ്‌ സകാത്തിന്റെജോലിക്കാര്‍. ഇസ്‌ലാമികഭരണം നിലനില്‍ക്കുന്നിടത്താണ്‌ ഇത്തരം സംവിധാനംഉണ്ടാവുക. സകാത്ത്‌ പിരിച്ചെടുക്കാന്‍ വേണ്ടി നിയോഗിക്കപ്പെടുന്ന ഈവിഭാഗത്തിന്‌ സമ്പന്നനാണെങ്കില്‍പോലും സകാത്തിന്‌  അര്‍ഹതയുണ്ട്‌.

പുതുമുസ്ലിം ഹൃദയം ഇണക്കപ്പെട്ടവര്‍ എന്നതിന്റെ വിവക്ഷ മനോവീര്യം കുറഞ്ഞ പുതുവിശ്വാസികള്‍ക്ക്‌ സകാത്ത്‌ വിഹിതം നല്‍കാവുന്നതാണെന്നാണ്‌. സകാത്ത്‌ വിതരണത്തിലൂടെ അയാളുമായി ബന്ധപ്പെട്ടവരെയും ഇസ്‌ലാമിലേക്ക്‌ അടുപ്പിക്കുക എന്ന ലക്ഷ്യമാണ്‌  ഇക്കൂട്ടര്‍ക്ക്‌  വിഹിതം നിര്‍ണ്ണയിച്ചതിനു പിന്നില്‍. അഹ്‌മദ്‌, മുസ്‌ലിം എന്നിവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെകാണാം: അനസ്‌(റ) പറയുന്നു- ``ഇസ്‌ലാമിന്റെ പേരില്‍ എന്തുചോദിച്ചാലും തിരുമേനിഅത്‌ നല്‍കാതിരിക്കുമായിരുന്നില്ല. അങ്ങനെ ഒരാള്‍ വന്നു നബിയോട്‌ ദാനം ചോദിച്ചു. സകാത്തിന്റെ ആടുകളില്‍നിന്ന്‌ രണ്ട്‌ മലകള്‍ക്കിടയിലുള്ള ധാരാളം ആടുകള്‍ തിരുമേനി അയാള്‍ക്കു നല്‍കി. അനന്തരം അയാള്‍ സ്വജനതയില്‍ ചെന്നുപറഞ്ഞു: `എന്റെ ജനമേ, ഇസ്‌ലാമില്‍ പ്രവേശിച്ചുകൊള്ളുവിന്‍. ദാരിദ്ര്യം ഭയപ്പെടാത്തവന്റെ ദാനമാണ്‌ മുഹമ്മദ്‌ നല്‍കിക്കൊണ്ടിരിക്കുന്നത്‌.' ഇസ്‌ലാമിലേക്കു ആളുകളെ ആകര്‍ഷിക്കുവാന്‍ വേണ്ടി സമ്പത്തുകൊണ്ട്‌ സ്വാധീനിക്കുക എന്ന ഒരു നിലപാട്‌ ഇസ്‌ലാമിനന്യമാണ്‌. ചൂഷണോന്മുഖമായ സംവിധാനങ്ങള്‍ ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. മതത്തിലേക്ക്‌ കടന്നുവരുമ്പോള്‍ തനിക്കതുവരെയുണ്ടായിരുന്നതെല്ലാം ഉപേക്ഷിച്ചു വരുന്നവര്‍ക്ക്‌ ഒരു കൈതാങ്ങ്‌ ആയിട്ട്‌ കൂടിയാണ്‌ സകാത്ത്‌ നിര്‍ണയിക്കപ്പെടുന്നത്‌. അല്ലാതെ അപ്പവും അന്നവും നല്‍കി വിശ്വാസംവെപ്പിക്കുക എ ന്നരീതി ഇസ്‌ലാമില്‍ ഇല്ല തന്നെ. അമുസ്‌ലിമിന്‌  സകാത്ത്‌  നല്‍കിയാല്‍ സ്വീകാര്യമല്ല എന്ന പൊതുതത്വം തീര്‍ച്ചയായും പാലിക്കപ്പെടണം.

അടിമത്തമോചനം നിശ്ചിതസമയത്ത്‌ പ്രതിഫലം കൊടുത്തുവീട്ടാന്‍ കഴിയാത്തതിനാല്‍ പ്രത്യേകംഅവധി തീരുമാനിച്ച്‌ ഉടനെ നല്‍കിയേക്കാം എന്ന കരാറില്‍  മോചനപത്രം തയ്യാറാക്കിയവരാണ്‌ `രിഖാബ്‌' എന്നപരിധിയില്‍ വരുന്നത്‌.

കടക്കാരന് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിച്ച കടബാധിതര്‍ എന്നതു കൊണ്ടുള്ള വിവക്ഷ അനുവദനീയ ആവശ്യങ്ങള്‍ക്കു വേണ്ടി കടംവാങ്ങി വീട്ടാനാവാതെ വലഞ്ഞവനാണ്‌. നിഷിദ്ധമല്ലാത്ത സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടി കടംവാങ്ങിയവനായാലും കടക്കാരന്‍ തന്നെ. കുടുംബകാര്യങ്ങള്‍, പൊതുനന്മ എന്നിവക്കുവേണ്ടി കടംവാങ്ങുകയും അത്‌ യഥാവിധി നല്‍കാന്‍ സാധിക്കാതിരിക്കുകയും ചെയ്‌തവന്‌ നിത്യജീവിതത്തിന്റെ ഭാഗമായി ജോലിയുണ്ടായിരുന്നാല്‍പോലും സകാത്ത്‌ വിഹിതം സ്വീകരിക്കുന്നതിന്‌ തടസ്സമാകുന്നില്ല. ഒരാള്‍ക്ക്‌ കടം ഉണ്ടെങ്കിലും അവധിയെത്തിയതല്ലെങ്കില്‍ അവന്‍ സകാത്തിനര്‍ഹനല്ല. (8) പൊതുആ വശ്യത്തിന്‌ വേണ്ടികടംവാങ്ങിയവന്റെ കടംസകാത്ത്‌ വിഹിതം കൈപറ്റി വീട്ടാം. തദാവശ്യാര്‍ത്ഥം കടംവാങ്ങിയവന്‍ ധനികന്‍ ആയിരുന്നാല്‍പോലും അവന്‌ സകാത്തിന്റെ വിഹിതത്തില്‍നിന്ന്‌ അര്‍ഹതയുണ്ട്‌. മസ്‌ലഹത്തിനുവേണ്ടി സ്വന്തം കൈയില്‍നിന്ന്‌ ചെലവഴിച്ചവന്‌ സകാത്തിന്‌ അര്‍ഹതയില്ല. കടക്കാരുടെ വിഭാഗത്തില്‍ അവന്‍ ഉള്‍പ്പെടുകയില്ലഎന്നതാണ്‌ പണ്ഡിതന്മാര്‍ ഇതിന്‌ കാരണമായി പറഞ്ഞത്‌. കടമുണ്ടെന്ന്‌ വാദിക്കുന്നവരും മോചക്കാരാറില്‍ ഏര്‍പ്പെട്ടെന്ന്‌ വാദിക്കുന്നവരെയും വിശ്വസ്‌തനായ സാക്ഷി മുഖേന തെളിയിക്കപ്പെടണം. കടംവാങ്ങിയവന്റെയോ യജമാനന്റെയോ അംഗീകാരമോ പൊതുജനത്തിനിടയില്‍ തെളിവാവശ്യമില്ലാത്ത വിധം പ്രചാരം സിദ്ധിക്കുകയോ ചെയ്‌താലും മതിയാവുന്നതാണ്‌. (9) അനുവദനീയമായ ആവശ്യങ്ങള്‍ക്ക്‌ വേണ്ടി കടംവാങ്ങിയവന്‍ എന്ന വിശകലനത്തില്‍ നിന്ന്‌ അനുവദനീയമല്ലാത്ത ആവശ്യങ്ങള്‍ക്കു വേണ്ടി കടം വാങ്ങിയവന്‍  ഉള്‍പ്പെടില്ല. ഖബീസയില്‍ നിന്ന്‌ നിവേദനം: അദ്ദേഹം പറയുന്നു: ``ഞാന്‍ ഒരുഭാരം ഏറ്റെടുത്തിരിക്കുന്നു. അക്കാര്യത്തില്‍ വല്ല സഹായവും ചെയ്യണമെന്നാവശ്യപ്പെട്ട്‌ നബി(സ്വ)യുടെഅടുത്ത്‌ ചെന്നപ്പോള്‍ അവിടുന്ന്‌ പറഞ്ഞു. സകാത്ത്‌ വരുന്നത്‌ വരെ കാത്തുനില്‍ക്കുക. അത്‌ വന്നാല്‍  ഞാന്‍  നിനക്ക്‌  തരാന്‍  കല്‍പിക്കാം''.

വിശുദ്ധ യോദ്ധാക്കള് നിര്‍ണിത കൂലിയോ ശമ്പളമോ ഇല്ലാതെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വിശുദ്ധ യുദ്ധം നടത്തുന്നവരാണ്‌ `ഫീസബീലില്ലാഹി' എന്ന ഗണത്തില്‍ പെടുന്നത്‌. പ്രത്യേകമായ ശമ്പളം നിര്‍ണയിച്ച്‌ അത്‌ കൈപറ്റി ജോലിചെയ്യുന്ന വര്‍ത്തമാന കാലത്തെ മുസ്‌ലിം രാഷ്‌ട്രങ്ങളിലെ സൈന്യം ഈപരിധിയില്‍നിന്ന്‌ ഒഴിവാണ്‌. ഇസ്‌ലാമിനകത്തെ യുക്തിവാദികള്‍ പരിഷ്‌കരണവാദത്തിന്റെ മറപിടിച്ച്‌ വിശുദ്ധ യോദ്ധാക്കള്‍ എന്ന പട്ടികയില്‍ തങ്ങളുടെ പ്രസ്ഥാനത്തെയും സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ട്‌. (മുജാഹിദ്‌ പാഠപുസ്‌തകംഭാഗം 2 തരം 4)

തങ്ങളു ടെപ്രസിദ്ധീകരമണങ്ങളും (സല്‍സബീര്‍ 1973 ജൂലൈ) പ്രഭാഷകരും എഴുത്തുകാരും (അല്‍മനാര്‍ 4 ലക്കം 3) ഇതര രാജ്യങ്ങളിലേക്കുള്ള പ്രബോധനങ്ങളും (സകാത്തുംആധുനികപ്രശ്‌നങ്ങളും) എല്ലാം ഇവര്‍  ഈ ഇനത്തില്‍  ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.
പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ `അല്ലാഹുവിന്റെമാര്‍ഗത്തില്‍ ആയുധമെടുത്ത്‌ പോരാടുന്നവര്‍ എന്ന വിവക്ഷ മാത്രമാണ്‌ നല്‍കിയത്‌.’ മറിച്ച്‌ ഒരു വ്യാഖ്യാനം കൊണ്ടുവരാന്‍  ഒരാള്‍ക്കും സാധ്യമല്ല.
ഫീസബീലില്ലാഹി എന്നതില്‍ ആധുനിക വികൃതവാദികള്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്താന്‍ ശ്രമം നടത്തുന്നതുപോലെ തന്നെ സുന്നത്ത്‌ ജമാഅത്തിന്റെ വക്താക്കള്‍ എന്നവകാശപ്പെടുന്ന കാന്തപുരം വിഭാഗം 1994 സെപ്‌തംബര്‍ 26-ന്‌ പുറത്തിറക്കിയലഘുലേഖയില്‍ മര്‍കസിന്‌ സകാത്ത്‌ നില്‍കിയാല്‍ സക്കാത്ത്‌ വീടുമെന്ന്‌ പരാമര്‍ശിച്ചതായികാണാം.

വഴിയാത്രക്കാര്

അനുവദനീയമായ യാത്ര ലക്ഷ്യം വെച്ചവനും സകാത്ത്‌ കൊടുത്തു കൊണ്ടിരിക്കുന്ന നാട്ടിലൂടെ യാത്ര ചെയ്യുന്നവനുമാണ്‌  ഇബ്‌നുസ്സബീല്‍ എന്നതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌.

നിബന്ധനകള്
മേല്‍പറയപ്പെട്ട ഏത്‌  ഗണത്തില്‍ പെട്ടവരാണെങ്കിലും മുസ്‌ലിമായിരിക്കലും അഹ്‌ലുബൈത്ത്‌ ആവാതാരിക്കലുംശര്‍ത്വാണ്‌.
പ്രവാചക കുടുംബത്തിലെ അംഗങ്ങള്‍ സകാത്ത്‌ വാങ്ങാന്‍ പാടില്ലെന്നാണ്‌ പ്രവാചകാധ്യാപനം. അനസ്‌ (റ) പറയുന്നു: നബി(സ്വ)ക്ക്‌ ഒരു കാരക്ക കിട്ടിയപ്പോള്‍ നബി(സ്വ) പറഞ്ഞു: ഇത്‌ സകാത്തിന്റെ മുതലാണെന്ന്‌ ഞാന്‍ ഭയപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഭക്ഷിക്കുമായിരുന്നു.
(1) ഫത്‌ഹുല്‍ മുഈന്‍ 178. (2) കയശറ 178 (3) തുഹ്‌ഫ 7/151. (4) ഇആനത്ത്‌ 2/296. (5) ഫത്‌ഹുല്‍ മുഈന്‍ 179. (6) ഇആനത്ത്‌ 2/295, 296. (7) ഖുര്‍തുബി 7/177, ഇബ്‌നുകസീര്‍ 2/364, റാസി 4/462. (8) ഇആനത്ത്‌ 2/298. (9) കയശറ 2/300,301. (10) അബൂദാവൂദ്‌ 1652 

(മുജീബ്‌ ഫൈസിപൂലോട്‌, സത്യധാര ദൈ്വവാരിക, ഓഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter