ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാവുന്ന രാവുകള്‍

ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാവുന്ന രാവുകളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത.് പ്രവചാകര്‍ (സ) പറഞ്ഞ ഒരു ഹദീസില്‍ കാണാം ഒറ്റയൊററരാവുകളിലാണ്  നാം ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കേണ്ടത്. അഥവാ 21,23,25,27,29 എന്നതാണ് ഒറ്റയൊറ്റ രാവുകള്‍.

പരിശുദ്ധ ഇസ്ലാമില്‍ ഏറെ പവിത്രമായ ദിനമാണ് ലൈലത്തുല്‍ ഖദ്‌റ്, ആയിരം മാസങ്ങളേക്കാള്‍ സ്രേശഷ്മുളള രാവെന്നാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചത്.(97.3). 

ഖദ്‌റ് എന്നാല്‍ ശ്രേഷ്ഠത, മഹത്വം എന്നതാണ് ഒരു അര്‍ത്ഥം അഥവാ ലൈലത്തുല്‍ ഖദ്‌റെന്നാല്‍ മാഹാത്മാവിന്റെ രാവാണ്. നിര്‍ണയിക്കുക,കണക്കാക്കുക എന്നര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ട്, അഥവാ കര്യങ്ങളും വിധികളുമെല്ലാം ഈ രാവില്‍ കണക്കാക്കപ്പെടുന്നുണ്ട്,അതതുകൊല്ലത്തെ മഴയും ഭക്ഷണവും ജനനമരണങ്ങളുമെല്ലാം ഈ രാവില്‍ അല്ലാഹു നിര്‍ണയം നടത്തുന്നുണ്ട്.നേരത്തെ അല്ലാഹു ലൗഹുല്‍മഹ്ഫൂളില്‍ നിശ്ചയിച്ചതില്‍ നിന്ന് ഓരോ വര്‍ഷത്തേക്കുമുള്ള ബജറ്റ് മലക്കുകള്‍ക്ക് നല്‍കപ്പെടുന്നു, ഇങ്ങനെയാണ് നിര്‍ണയ രാവ് എന്നര്‍ത്ഥത്തില്‍ ലൈലലത്തുല്‍ ഖദ്ര്‍ എന്ന് ഉപയോഗിക്കാറ്.

ഇമാം റാസി പറയുന്നു, ഖദ്‌റ് എന്ന പദത്തിന് തിങ്ങി നിറഞ്ഞ എന്നൊരര്‍ത്ഥം കൂടിയുണ്ട്, ഈ രാവില്‍ മലക്കുകള്‍ വാനലോകത്ത് നിന്നിറങ്ങിവന്ന് ഭൂഗോളത്തില്‍ നിറയുന്നു ഇക്കാരണത്താല്‍ ഈ നാമകരണം.

ലൈലത്തുല്‍ ഖദ്‌റില്‍ പുണ്യങ്ങളിലൂടെ നാഥനിലേക്ക് അടുക്കാനാണ് ശ്രമിക്കേണ്ടത്, മനുഷ്യാത്മാവിനെ തിന്മകളില്‍ നിന്ന കഴുകി ശുദ്ധീകരിക്കേണ്ട നിമിഷങ്ങളാണ്് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത് ലൈലത്തുല്‍ ഖദ്‌റിന്റെ രാവിലായിരുന്നുവെന്ന് സൂറത്തുല്‍ ഖദ്‌റില്‍ അല്ലാഹു തന്നെ വ്യക്തമാക്കുന്നുണ്ട് 

Also Read:ലൈലത്തുൽ ഖദർ അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങൾ 

ലൈലത്തുല്‍ ഖദ്‌റ് എന്നാണെന്ന് കൃത്യമായി അറിയില്ലെങ്കിലും അതിന്റെ അടയാളങ്ങളില്‍ ഹദീസുകള്‍ മുഖേന നിരവധി ലഭിച്ചിട്ടുണ്ട്. അതില്‍പെട്ടതാണ് അവസാനത്തെ പത്തിലെ ഒറ്റയൊററ രാവുകളിലാണെന്ന പ്രവാചക വചനം.
അവസാനപത്തായാല്‍ പ്രവചാകര്‍ (സ) രാത്രിയെ ജീവിപ്പിക്കുകയും വീട്ടുകാരെ വിളിച്ചുണര്‍ത്താറുമുണ്ടായിരുന്നുവെന്ന് ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം.

സ്ഥിരമായി മധ്യപിക്കുന്നവര്‍ , മാതാപിതാക്കളെ പീഡിപ്പിക്കുന്നവര്‍, കുടുംബബംന്ധം മുറിക്കുന്നവര്‍, കാപട്യവും കുശുമ്പും ഹൃദയത്തില്‍ കൊണ്ടു നടക്കുന്നവര്‍ ഈ നാലുവിഭാഗക്കാര്‍ക്ക്  ലൈലത്തുല്‍ ഖദ്‌റ് ലഭിക്കില്ലെന്നാണ് പ്രവാചക വചനം(ബൈഹഖി, ഇബ്‌നുഹിബാന്‍).

ഇത്തരം ദുഷ് ചെയ്തികളില്‍ നിന്ന വിട്ടു നിന്നാലേ നമുക്ക് ലൈലത്തുല്‍ ഖദ്‌റിനെ സ്വീകരിക്കാന്‍ കഴിയൂ,
തിന്മയെ സൂക്ഷിച്ചില്ലെങ്കില്‍ അവന്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു താത്പര്യവുമില്ലെന്ന് പ്രവാചക വചനം ഇതിനെ ശക്തിപ്പെടുത്തുന്നു.

പ്രവചാകര്‍ (സ) അവസാനപത്ത് ദിനങ്ങളില്‍ ഇഅ്തികാഫ് ഇരിക്കുകയും ആരാധനകര്‍മ്മങ്ങളില്‍ മുഴുകുകയും ചെയ്യാറുണ്ടായിരുന്നതായി നമുക്ക് ഹദീസുകളില്‍ കാണാം,

അബ്ദുല്ലാഹിബ്‌ന് ഉമര്‍ റ പറയുന്നു ലൈലത്തുല്‍ ഖദ്‌റിനെ പറ്റി നബി(സ) യോട് ചോദിച്ചപ്പോള്‍ അത് എല്ലാ റമദാന്‍ മാസത്തിലുമെന്നായിരുന്നു അവിടുന്ന് മറുപടി പറഞഞത് (അബൂദാവൂദ്,തബ്‌റാനി)
ഇബ്‌നു അബ്ബാസ് (റ) നെ പോലെ ലൈലത്തുല്‍ ഖദ്‌റ് 27ാം രാവിലാണെനന് അഭിപ്രായപ്പെട്ടവരുമുണ്ട്.
പുണ്യം നഷ്ടപ്പെടുത്താതെ അല്ലാഹുവിന്റെ നരകമോചനത്തിന്റെ അവകാശികളില്‍പെടാന്‍ നമുക്കും പ്രാര്‍ത്ഥിക്കാം നാഥന്‍ അനുഗ്രഹിക്കട്ടെ,

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter