ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍

ഒരു മുസ്‌ലിം സേവന സന്നദ്ധ സംഘടനയാണ് ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍. കുവൈത്തിലെ സഫാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. ലോകത്തെ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഒരേയൊരു മുസ്‌ലിം മിഷനറിയാണിത്. ഗള്‍ഫ് യുദ്ധങ്ങള്‍ക്കു ശേഷം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചിട്ടുണ്ട്. ആശയപരമായും സാംസ്‌കാരികമായും ഇസ്‌ലാമിനെതിരെയുള്ള വെല്ലുവിളികലെ നേരിടാന്‍ മുസ്‌ലിംകളെ സജ്ജരാക്കുക, വിശ്വാസികളെ ഇസ്‌ലാമില്‍ അടിയുറച്ചു നിര്‍ത്തുക, അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കുക, ഇസ്‌ലാമിക സമ്പത്ത് വിനിയോഗിക്കുകവഴി മുസ്‌ലിംകളെ സ്വയം പര്യപ്തതയിലേക്കു നയിക്കുക, നിരാലംബരെ സഹായിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍. മുസ്‌ലിംകളില്‍നിന്നുള്ള സ്വദഖ, ദാനധര്‍മങ്ങള്‍ എന്നിവയിലൂടെയാണ് സംഘടന പ്രവര്‍ത്തന ഫണ്ട് സ്വരൂപിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter