വേള്‍ഡ് അസംബ്ലി ഓഫ് മുസ്ലിം യൂത്ത്സ് (വമി)
- Web desk
- Jun 25, 2012 - 07:46
- Updated: May 31, 2017 - 01:54
1972 ല്‍ സ്ഥാപിതമായി. മുസ്ലിം യുവാക്കളില്‍ മത സാംസ്കാരിക പ്രബോധന ചിന്തകള്‍ വളര്‍ത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു. ഇസ്ലാമിക പ്രബോധനം, യുവാക്കളില്‍ ഇസ്ലാമിനോടുള്ള അഭിനിവേശം വര്‍ദ്ധിപ്പിക്കുക, അത്യാധുനിക മാധ്യമങ്ങള്‍ ഉപയോഗിച്ച് മുസ്ലിംകള്ക്കും അല്ലാത്തവര്‍ക്കും ഇസ്ലാമിനെ പരിചയപ്പെടുത്തുക, സമൂഹനിര്‍മാണത്തില്‍ വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും സേവനം ഉപയോഗപ്പെടുത്തുക തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ പിന്തുണ നല്കുന്നു. സഊദി ഗവണ്മെന്റിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍. അനവധി മുസ്ലിം രാഷ്ട്രങ്ങളില്‍ വമി ഇതിനകം ഓഫീസുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. പ്രബോധന റിലീഫുകള്‍ സംഘടിപ്പിക്കുന്നതിലും ദരിദ്ര പ്രദേശങ്ങളില്‍ പള്ളികളും ഇതര ഇസ്ലാമിക കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിലും ലോക ഭാഷകളില്‍ ലഘുലേഖകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നതിലും മുന്നിട്ടിറങ്ങി പ്രവര്‍ത്തിക്കുന്നു. ഇസ്ലാമിക പ്രബോധന രംഗത്ത് വമി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Voting Poll
മദ്റസ അധ്യാപകരെക്കുറിച്ചു ഉയർന്നു വരുന്ന പീഢന ആരോപണങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.