അഭ്യാസം പതിവാക്കുന്നത് കാന്‍സറിനെ ചെറുക്കുമെന്ന് പഠനം
കീമിയാതെറാപ്പി ചികിത്സക്ക് ശേഷം ശാരീരികാഭ്യാസം പതിവാക്കുന്നത് രോഗികളില്‍ അര്‍ബുദം വീണ്ടുമുണ്ടാകുന്നതിനെ തടയുമെന്ന് പഠനം. അഭ്യാസം പതിവാക്കുന്നവരിലെ ശാരീരികകോശങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നുവെന്നും അത് രോഗത്തിന്റെ തിരിച്ചുവരവിനെ പ്രതിരോധിക്കുമെന്നുമാണ് പഠനം പറയുന്നത്. അര്‍ബുദം ഭേദമായ ഒരു സംഘത്തെ നിരീക്ഷിച്ച് ഗവേഷകര്‍ നടത്തിയ പഠനമാണ് രോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്ന ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. കീമിയോ ചികിത്സ കഴിഞ്ഞ 16 പേരെ മൂന്ന് മാസത്തോളം കൃത്യമായി നിരീക്ഷിച്ചാണ് പഠനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. അഭ്യാസത്തിന് മുമ്പും ശേഷവും രോഗികളുടെ രക്തകോശങ്ങളുടെ ഘടനയില്‍ കാര്യമായ മാറ്റം വരുന്നുണ്ടെന്നും ഏറെ ബലഹീനമായിരുന്ന കോശങ്ങള്‍ക്ക് ക്രമേണ പ്രതിരോധശേഷി കൈവരിക്കാനാകുന്നുണ്ടെന്നും ഗവേഷണം വ്യക്തമാക്കുന്നു. അഭ്യാസം തുടരുകയാണെങ്കില്‍ ശരീരം പഴയപ്രതിരോധ ശേഷിയിലെത്തുമെന്നും അങ്ങനെ വന്നാല്‍ പിന്നെ അര്‍ബുദം രണ്ടാമതുണ്ടാകാനുള്ള സാധ്യത ഏറെ കുറയുമെന്നുമാണ് കണ്ടെത്തല്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter