മുലപ്പാലില്‍ കാന്‍സറിനെ പ്രതിരോധിക്കുന്ന പ്രോട്ടീനുണ്ടെന്ന് പുതിയ പഠനങ്ങള്‍
ഉമ്മയുടെ മുലപ്പാലില്‍ അര്‍ബുദരോഗത്തെ പ്രതിരോധിക്കുന്ന ചില പ്രോട്ടീനുകള്‍ ഉണ്ടെന്ന് പുതിയ വെളിപ്പെടുത്തല്‍. ജേര്‍ണല്‍ ഓഫ് ഹ്യൂമന്‍ ലാക്റ്റേഷന്റെ പുതിയ ലക്കമാണ് ഈ റിപ്പോര്‍ട്ട് പുറത്തുകൊണ്ടുവന്നത്. മാതാവിന്റെയു കുഞ്ഞിന്റെയും ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുലപ്പാലിന് ഒരു പോലെ പങ്കുണ്ടെന്നും പഠനം പറയുന്നു. മനുഷ്യരക്തത്തിലുള്ള ട്രെയില്‍ എന്ന പ്രോട്ടീനാണ് കാന്‍സറിനെ പ്രതിരോധിക്കുന്നത്. മുലപ്പാലില്‍ അതിന്റെ അളവ് രക്തത്തിലുള്ളതിനേക്കാള്‍ 400 ഇരട്ടി കൂടുതലാണെന്ന് റിപ്പോര്‍ട്ട് തുടരുന്നു. കൃത്രിമപ്പാലുകളില്‍ ട്രെയില്‍ പ്രോട്ടീനുകള്‍ തീരെയില്ലെന്നും പഠനം വെളിപ്പെടുത്തുന്നു. അതു കൊണ്ട് തന്നെ ചെറുപ്പകാലത്ത് മുലപ്പാല്‍ കുടിച്ചവരില്‍ കാന്‍സറിന്റെ സാധ്യത മറ്റുള്ളവരേ അപേക്ഷിച്ച് 400 ഇരട്ടി കുറവാണെന്നും പഠനം വിശദീകരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter