ചൈനീസ് സൂപ്പര്‍ കമ്പ്യൂട്ടര്‍ വേഗത്തില്‍ ഒന്നാമന്‍
ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടര്‍ ചൈനയുടെതാണെന്ന് സര്‍വേ. ചൈനയിലെ നാഷനല്‍ യൂനിവേഴ്സിറ്റി ഓഫ് ഡിഫന്‍സ് ടെക്നോളജി വികസിപ്പിച്ചെടുത്ത ടിയാന്‍ഹെ 2 എന്ന കമ്പ്യൂട്ടറാണ് വേഗത്തില്‍ ഒന്നാമന്‍.ഒരു സെക്കന്‍ഡില്‍ 33.86 പെറ്റാഫ്ളോപ്സ് വേഗമാണിവക്കുള്ളത്. അമേരിക്കയുടെ ടിറ്റാന് ഒരു സെക്കന്‍ഡില്‍ 17.59 പെറ്റാഫ്ളോപ്സ് വേഗമാണുള്ളത്. ടിയാന്‍ഹെ 2 ഡിസൈന്‍ ചെയ്തത് അമേരിക്കന്‍ കമ്പനിയായ ഇന്‍റലിന്‍റെ പ്രധാന പ്രോസസര്‍ ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം ചൈനയിലാണ് നിര്‍മിച്ചത്. നിലവില്‍ ലോകത്തില്‍ ഏറ്റവും വേഗമുള്ള 10 കമ്പ്യൂട്ടറുകളില്‍ അഞ്ചെണ്ണം അമേരിക്കയാണ് നിര്‍മിച്ചത്. രണ്ടുവീതം ചൈനയും ജര്‍മനിയും നിര്‍മിച്ചു. ഒന്നു ജപ്പാനും നിര്‍മിച്ചു. ഒരുവര്‍ഷത്തില്‍ രണ്ടുതവണ 500 സൂപ്പര്‍ കമ്പ്യൂട്ടറുകളില്‍ നിന്ന് വേഗത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നവയെ കണ്ടത്തെുന്നത് ജര്‍മനിയിലെയും അമേരിക്കയിലെയും വിദഗ്ധ സംഘമാണ്. ഈ സംഘമാണ് ടിയാന്‍ഹെ 2വിനെ വേഗത്തില്‍ മുമ്പനായി തെരഞ്ഞെടുത്തത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter