അര്‍ബുദ വേദനക്ക് സ്വാന്തനമേകാന്‍ സ്പ്രേ
അര്‍ബുദരോഗത്തെ തുടര്‍ന്ന കഠിനമായ വേദന കടിച്ചമര്‍ത്തുന്നവര്‍ക്ക് ആശ്വാസം പകരാന്‍ സ്പ്രേ വരുന്നു. മെല്‍ബന്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന പുതിയ പഠനമാണ് കണ്ടുപിടുത്തം നടത്തിയത്. ഇതിന് വേദന സംഹാരിയായ മോര്‍ഫിനേക്കാള്‍ ഔഷധവീര്യം കാണുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ബ്രെന്‍ലി പറഞ്ഞു. ഓസ്ട്രേലിയയിലെ പ്രശസ്തമായ നാലു ആശുപത്രികളുടെ സഹകരണത്തേടെയാണ് പഠനം നടന്നത്. 20 രാജ്യങ്ങളില് നിന്നുള്ള 300 രോഗികളെ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തില്‍ 80 ശതമാനവും അനുകൂല ഫലമായിരുന്നുവെന്ന റിപ്പോര്‍ട്ട് പറയുന്നു. പ്രാഥമിക പഠനമാണിപ്പോള്‍ നടന്നതെന്നും തുടര്‍പഠനത്തിലൂടെ സ്പ്രേയുടെ ദൂശ്യവശങ്ങളൊഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബ്രെന്‍ലി പറഞ്ഞു. അതിന് ശേഷ മാത്രമേ സ്പ്രേ മാര്‍ക്കറ്റിലെത്തുകയുള്ളൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter