ബാബരി: നീതി തടവിലായിട്ട് ഇരുപത്തൊന്ന് വര്‍ഷം
ഇന്ത്യയുടെ മതേതര ചരിത്രത്തിന് കളങ്കമായി എന്നും ഓര്‍മിക്കപ്പെടുന്ന ബാബരി മസ്ജിദ് ധ്വംസനത്തിന് ഇരുപത്തൊന്ന് വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഉത്തര്‍പ്രദേശിലെ ഫൈസാബാദ് നഗരത്തിനടുത്ത അയോധ്യയിലെ സരയൂ നദിക്കരയില്‍ 1992 ഡിസംബര്‍ 6ന് കര്‍സേവകര്‍തകര്‍ത്തത് മുഗിള ഭരണാധികാരി ബാബര്‍സ്ഥാപിച്ച കേവലം മുസ്ലിം ദേവാലയമായിരുന്നില്ല. മറിച്ച് ഇന്ത്യയുടെ വൈവിധ്യത്തെയും പാരമ്പര്യത്തെയുമാണ് അത് തകര്‍ത്തു കളഞ്ഞത്. വര്‍ഗീയ ഭൂതങ്ങള്‍രാജ്യത്തിന്‍റെ അഖണ്ഡതയും അസ്ഥിത്വവും നിരന്തരം അസ്ഥിരപ്പെടുത്തിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന ഇന്ത്യയില്‍ഒരു ബാബരി ദിനം കൂടി കടന്നു പോവുമ്പോള്‍രാജ്യത്തെ കടന്നുപിടിച്ച സവര്‍ണ്ണതയുടെ നീരാളിപ്പിടുത്തത്തില്‍ നിന്നുള്ള അതിജീവനത്തിന്‍റെ യജ്ഞങ്ങള്‍സജീവമാക്കേണ്ടതിന്‍റെ ആലോചനകള്‍സജീവമായി നടത്തേണ്ട സമയമാണിപ്പോള്‍. ഇരുപത്തൊന്ന് വര്‍ഷം മുമ്പ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തേക്കാള്‍കലുഷിതമായ വര്‍ഗീയ ചേരിതിരിവിലേക്ക് രാജ്യം നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ബാബരി മസ്ജിദ് പ്രതിസന്ധി ഒരു മുസ്ലിം സാമുദായിക പ്രതിസന്ധിയായി മാത്രം കണക്കാക്കിക്കൂട. മറച്ച് ഇന്ത്യയില്‍ ജീവിക്കുന്ന വലിയൊരു ന്യൂനപക്ഷ പ്രതിസന്ധിയായി ബാബരി മസ്ജിദ് പ്രശ്നത്തെ കാണണം.
മസ്ജിദ് തകര്‍ച്ചക്ക് പിന്നില്‍ആരാണെന്നും അതിന് പിന്നില്‍നടന്നഗൂഢതന്ത്രങ്ങള്‍ക്ക് പിന്നില്‍വര്‍ത്തിച്ചവരാരൊക്കെയെന്നും പകല്‍വെളിച്ചം പോലെ വ്യക്തമായിട്ടും രാജ്യത്തിന്‍റെ നിയമസംവിധാനത്തിന് നോക്കുകുത്തിയായി നോക്കിനില്‍ക്കാനേ സാധിക്കുന്നുള്ളൂ എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. തകര്‍ച്ചക്കാലത്ത് കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് മുന്നണി 2004 മുതല്‍രാജ്യത്തിന്‍ഭരണം നിയന്ത്രച്ചിട്ടും ഇപ്പോഴും ബാബരി വിഷയത്തില്‍ മൌനമവലംബിക്കുന്നത് മൌഢ്യമാണ്. വോട്ട് മാത്രം ലക്ഷ്യം വെച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പൊതു പ്രവണത വളര്ന്നു വരുന്ന കാലത്ത് മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന വലിയൊരു ജനതയുടെ അവകാശങ്ങള്‍ക്കപ്പുറം സ്വസ്ഥമായ ജീവിതത്തെയാണ് അത് ബാധിക്കുന്നത്.
ജസ്റ്റിസ് ലിബര്‍ഹാന്‍റെ നേതൃത്വത്തില്‍ നീണ്ട 17 വര്‍ഷത്തെ നിരീക്ഷണത്തിനൊടുവില്‍ലീബര്‍ഹാന്‍കമ്മീഷന്‍ റിപ്പോര്‍ട്ട് 2009ല്‍ അന്നത്തെ അഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം പാര്‍ലമെന്‍റില്‍ വെച്ചത് ആരും മറന്നു കാണില്ല. കോടികള‍്‍മുടക്കി 48 ഘട്ടമായി നടത്തിയ പ്രസതുത കമ്മീഷന്‍ രാജ്യത്തിന് എന്ത് നല്‍കിയെന്ന് ചോദിക്കുന്നത് പോലും അപരാധമായും തീവ്രവാദമായും കണക്കാക്കുന്നടിത്തേക്ക് കാര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നുകാര്യങ്ങള്‍. ബാബരി മസ്ജിദിന്‍തകര്‍ച്ചക്ക് കാരണമായ കാര്യങ്ങളെന്തൊക്കെയാണോ അതൊക്കെ പൂര്‍വാധികം ശക്തിയോടെ നില നില്‍ക്കുന്നു എന്നതാണ് വാസ്തവം. ഇത്ര വിപുലമായ നിയമ സംവിധാനം ഉണ്ടായിട്ടോ സുഭദ്രമെന്ന് നാം വിശ്വസിക്കുന്ന ജുഡീഷ്വല്‍ വ്യവസ്ഥ ഉണ്ടായിട്ടോ ഇന്ത്യയില്‍ നിയമം നടപ്പിലാക്കാന്‍ എന്താണ് തടസ്സം. ഉത്തരം വ്യക്തമാണ്. രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന ഭൂരിപക്ഷ വര്‍ഗീയത, ഹിന്ദുത്വവലതു പക്ഷ ഭീകരത എന്നിവയെ നിയമപരമായും നൈതികമായും നേരിടാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മതേതര പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല. സാഹചര്യത്തെളിവുകളുടെ കാര്യത്തില്‍പോലും വൈരുദ്ധ്യം ചൂണ്ടിക്കാണിക്കപ്പെട്ട അഫ്സല്‍ഗുരു വിധി തീര്‍പ്പാക്കല്‍നടന്ന നാട്ടില്‍അര്‍എസ് എസ് പ്രവര്‍ത്തകര്‍കൂട്ടത്തോടെ അയോധ്യയിലേക്ക് മാര്‍ച്ച് നടത്തുന്നതും പ്രവര്‍ത്തകരെ ഹരം കൊള്ളിച്ച് ബാബരിയുടെ താഴികക്കുടങ്ങള്‍ തകര്‍ക്കാന്‍ആവേശം നല്‍കിയ ഹൈന്ദവ നേതാക്കള്‍ക്കെതിരെ കമ മിണ്ടാന്‍മടികാണിക്കുന്ന രാഷ്ട്രീ മേലാളന്‍മാരിലും പൊതുജനത്തിന് വിശ്വാസം നഷ്ടപ്പെട്ടത് വെറുതെയല്ല.
നീതിനടപ്പാക്കാന്‍ പേടിപ്പെടുന്ന കാലത്തോളം ബാബരി മസ്ജിദ് വിഷയത്തില്‍ ഒരു പരിഹാരം അപ്രാപ്യമായിത്തുടരും. 2010ലെ ഫൈസാബാദ് കോടതിയില്‍ ബാബരി വിഷയത്തില്‍നടന്ന ഒരു വിധി പ്രസ്താവനയും നാംകേട്ടതാണ്. മസ്ജിദ് നിന്ന സ്ഥലം രാമജന്‍മഭൂമിയാണെന്നതിന് ഒരു വിശ്വാസയോഗ്യമായ തെളിവുമില്ലെന്ന് ആര്‍ക്കിയോളജിക്കല്‍സര്‍വേ ഓഫ് ഇന്ത്യയുടെ ചെയര്‍മാനും കൊടുവള്ളി സ്വദേശിയുമായ കെ കെ മുഹമ്മദ് കുറിപ്പുകാര്ന്‍റെ ചോദ്യത്തിന് മറുപടി പറഞ്ഞത് ഓര്‍ക്കുന്നു.
വികാരത്തോടെ ബാബരി വിഷയത്തില്‍ ഇടപെടുകയല്ല. മറിച്ച് വിവേകത്തോടെ ഇത്തരം വിഷയങ്ങളെ കാണാനെങ്കിലും മുസ്ലിംന്യൂനപക്ഷങ്ങള്‍ക്ക് കഴിയണം. ബാബരി ധ്വംസനത്തിന് ശേഷമാണ് മുസ് ലിം തീവ്രവാദം ശക്തിപ്പെട്ടതെന്ന വസ്തുത അംഗീകരിക്കുമ്പോഴും അതിന്‍റെ ശരിതെറ്റുകള്‍ക്കപ്പുറം അതിലേക്ക് നയിച്ച സാഹചര്യങ്ങളെ ഒരിക്കലും ചെറുതായിക്കണ്ടുകൂട.
തങ്ങളുടെ രാഷ്ട്രീയ ഭാഗദേയം ആരുടെ മുമ്പിലും അടിയറവെക്കാതെ രാജ്യത്തിന്‍റെ മുഖ്യധാരയില്‍നിന്ന് തെന്നിമാറാതെ നിയമ വിധേയമായി ജീവിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. അതിന് വര്‍ഗീയകോമരങ്ങളുടെ നീരാളിപ്പിടുത്തത്തില്‍അകപ്പെട്ടുകൂട.
-അബ്ദുസ്സമദ് ടി കരുവാരകുണ്ട്



Leave A Comment