ഹാജിമാര്‍ക്കു മാത്രമായി ഒരു ആപ്പ്, 'ഇന്ത്യന്‍ ഹാജി അക്കമൊഡേഷന്‍ ലൊക്കേറ്റര്‍'
- Web desk
- Aug 21, 2014 - 17:54
- Updated: Sep 13, 2017 - 03:07
ഹജ്ജിന്റെ തിരക്കുപിടിച്ച വേളകളില്‍ ഹാജിമാര്‍ കൂട്ടം തെറ്റലും റൂം കണ്ടുപിടിക്കാന്‍ വയ്യാതെ ചുറ്റിത്തിരിയലുമൊക്കെ സാധാരണ എല്ലാ വര്‍ഷവും ഉണ്ടാകാറുള്ളതാണ്. ഇതിന്റെ ബുദ്ധിമുട്ട് ഏറെ അനുഭവിക്കുക ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹജ്ജ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരായിരിക്കും.
ഇത്തവണ കോണ്‍സുലേറ്റ് ഒന്നു മാറിച്ചിന്തിച്ചിരിക്കുകയാണ്. വഴിതെറ്റലും ചുറ്റിത്തിരിയലുമൊക്കെ ഒഴിവാക്കാന്‍ റും ഹാജിമാര്‍ക്കു സ്വന്തമായി കണ്ടെത്താനും അതിനു കഴിഞ്ഞില്ലെങ്കില്‍ ഹാജിമാരെ അങ്ങോട്ടു പോയി കണ്ടെത്താനും പാകത്തില്‍ സൗദി ഗവണ്മെന്റിന്റെ സഹായത്തോടെ പുതിയ ആപ്പ് ഡെവലപ് ചെയ്തിരിക്കുകയാണ് ജിദ്ദയിലെ ഇന്ത്യന്‍ കോന്‍സുലേറ്റ്.
ഇന്ത്യന്‍ ഹാജി അക്കമൊഡേഷന്‍ ലൊക്കേറ്റര്‍ എന്നു പേരിട്ടിരിക്കുന്ന ഈ ആപ്പ് സൗജന്യമായി ഗൂഗിള്‍-ആപ്പിള്‍ സ്റ്റോറുകളില്‍ ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്ത ശേഷം പാസ്പോര്‍ട്ട് നമ്പറോ പില്‍ഗ്രിം നമ്പറോ എന്റര്‍ ചെയ്യുകയേ വേണ്ടു. ഹാജിമാരുടെ താമസ സ്ഥലം എവിടെയാണ്. എങ്ങനെ അവിടെ എത്താം എന്നെല്ലാം സ്ക്രീനില്‍ തെളിയും. കയ്യില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ കൊണ്ടു നടക്കണം എന്ന പ്രശ്നമേയുള്ളൂ.
ഏതായാലും ഈ വര്‍ഷം ഒരു ഹാജിക്കും വഴിതെറ്റുന്ന പ്രശ്നമുണ്ടാകില്ലെന്നു തന്നെയാണ് കോണ്‍സുലേറ്റിന്റെ വിശ്വാസമെന്ന് ജിദ്ദയില്‍ കോണ്‍സല്‍ ജനറല്‍ ബിഎസ് മുബാറക് പ്രത്യാശ പ്രകടിപ്പിച്ചു.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: Indian Haji Accommodation Locator
Leave A Comment
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Voting Poll
മദ്റസ അധ്യാപകരെക്കുറിച്ചു ഉയർന്നു വരുന്ന പീഢന ആരോപണങ്ങളെ നിങ്ങൾ എങ്ങനെ കാണുന്നു?
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.