എം എസ്‌.  ഓഫിസ് ഇനി ഐപാഡിലും ഐഫോണിലും ലഭ്യമാവും
ലോക കമ്പ്യൂട്ടര്‍ ഉപഭോക്താകളുടെ ഇഷ്ട സോഫ്റ്റ്‌വെയര്‍ പാക്കേജുകളില്‍ ഒന്നായ എം. എസ്‌. ഓഫീസ് ഈ വര്‍ഷത്തോടെ ആപ്പിള്‍ ടിവൈസുകളായ ഐപാഡിലും ഐഫോണിലും ലഭ്യമാവും. ഇതിനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടന്നു വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വേര്‍ഡ്‌ പ്രോസസ്സിംഗ് പ്രോഗ്രാമായ വേര്‍ഡ്‌, സ്പ്രെഡ്ഷീറ്റ്‌ എക്സെല്‍ തുടങ്ങിയവ കമ്പ്യൂട്ടറില്‍ ഉപയോഗികുന്ന പോലൊ ആപ്പിള്‍ ഐപാഡിലും ഐഫോണിലും ഉപയോഗിക്കാനാകും. ആപ്പിള്‍ ടാബ്ലെടിലെക്കുള്ള മൈക്രോസോഫ്ടിന്റെ അരങ്ങേറ്റം ഈ ആഗോള ഭീമന്റെ വളര്‍ച്ചയില്‍ ഒരു നാഴികകല്ലാവും. പ്രത്യേകിച്ച്, കോര്‍പറേറ്റ് രംഗത്ത് ലോക ടെബ്ലെറ്റ്‌ വിപണിയില്‍ 97 % കയ്യടക്കി വെച്ചിരികുന്നത് ഐപാടാണ്. പുതിയ സോഫ്റ്റ്‌വെയര്‍ ഒന്നുകില്‍ ആപ്പിള്‍ ഡിവൈസില്‍ പ്രീലോഡ് ചെയ്യുകയോ ആപ്പിള്‍ ആപ്ലികേഷന്‍ സ്റ്റോറില്‍ നിന്ന് വാങ്ങുകയോ ആവാം. മൈക്രോ സോഫ്റ്റ്‌ ഓഫീസിന്റെ ആപ്പിള്‍ ഡിവൈസ് വേര്‍ഷന്റെ വരവോടെ ഈ രംഗത്ത് മത്സരം ഉറപ്പാണ്‌. എപ്പോള്‍ നിലവിലുള്ള ഗൂഗിളിന്‍റെ ക്യുക്ക് ഓഫിസ് ആയിരിക്കും പ്രധാന എതിരാളി. ഉപഭോക്താക്കള്‍ക്ക് വേര്‍ഡും എക്സേലും പവര്പോഇന്റും ആപ്പിളില്‍ ഉപയോകിക്കാന്‍ സഹായിക്കുന്ന മറ്റൊരു അപ്ളികെഷനാണ് ക്ലോഡ്ഓണ്‍. ഒരു മില്ലെനില്‍ അധികം ഉപഭോക്താകള്‍ ലോകവ്യാപകമായി ഇപ്പോള്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു. ഒരു കോടി ഡോളറിന്‍റെ മൂലധന വളര്‍ച്ചയാണ് കമ്പനി കൈവരിചെതെന്ന്‍ സി. ഇ. ഓ. മിലിന്ദ് ഗടെകര്‍ പറയുന്നു. മൈക്രോസോഫ്റ്റ്‌ സ്വന്തമായി പുതിയ സോഫ്റ്റ്‌വെയര്‍ വിപണിയില്‍ എത്തിക്കുന്നതോടെ കൂടുതല്‍ സൗകര്യങ്ങള്‍ പ്രതീക്ഷിക്കാം. ഒരു റിസേര്‍ച്ച് ഏജെന്സിയുടെ സര്‍വേ പ്രകാരം ടാബ്ലെറ്റ്‌ 85% ശതമാനം വര്‍ധിച്ച് 126.6 മില്യണ്‍ യൂണിറ്റുകള്‍ വില്‍കപ്പെടുമെന്നു ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം വിപണനം നടന്ന ഓരോ മൂന്ന് ടാബ്ലെടിലും രണ്ടെണ്ണം ഐപാടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. (ABI Research & Bloomberg). മൊബൈല്‍ഫോണ്‍ രംഗത്തു ശക്തമായ അരങ്ങേട്ടതിനാണ് മൈക്രോസോഫ്ട്‌ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രെട്മോണ്ട്, വഷിങ്ങ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനി നോക്കിയ മൊബൈല്‍ ഫോണ്‍ കമ്പനിയുമായി സഹകരിച്ചു നോകിയ ഫോണുകളില്‍ വിന്‍ഡോസ്‌ ഓപെരടിംഗ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കാന്‍ കരാര്‍ ചെയ്യുകയും, പ്രാരരംഭ നടപടിയായി മൊബൈല്‍ ഫോണുകളില്‍ കൂടുതലായി ഉപയോഗിക്കുന്ന ARM പ്രോസസ്സറില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഒപെരടിംഗ് സിസ്റ്റം പുറത്തിരക്കുകയുമുണ്ടായി. മൈക്രോസോഫ്ട്‌ അടുത്ത് തന്നെ ഓഫീസിന്‍റെ പുതിയ വെര്‍ഷന്‍ ആയ Office15 പുറത്തിറക്കും. ഈ വര്‍ഷത്തിന്‍റെ ആദ്യ ക്യുര്ടരില്‍ കമ്പനി 5.81 ബില്ലിയന്‍ ഡോളറിന്‍റെ റവന്യു വര്‍ധനവ്‌ നേടിയതായി മൈക്രോസോഫ്റ്റിന്റെ ബുസിനസ് ഡിവിഷന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10% വളര്‍ച്ചയാണിത്. ഓഫീസ്2010 ന്‍റെ ഡിമാന്‍ഡ്‌ ഇപ്പോഴും ശക്തമായിതന്നെ നിലനില്‍ക്കുകയുമാണ്. ആപ്പിള്‍, ആണ്ട്രോയിട് മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ഓഫീസ് വെര്‍ഷന്‍ അടുത്ത നവംബറില്‍ തന്നെ പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter