സൗദിയില്‍ മൊബൈല്‍ എഞ്ചിനീയറിംഗ് രംഗത്ത് വനിതകളും
സൗദിയുടെ മൊബൈല്‍ ഫോണ്‍ രംഗത്തേക്ക് വനിതകളും കടന്നുവരുന്നു. മൊബൈല്‍ എഞ്ചിനീയറിംങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ രാജ്യത്തെ ആദ്യ വനിതാ ബാച്ച് വിപണി രംഗം കയ്യടക്കിത്തുടങ്ങി. കഴിഞ്ഞ മാസം അവസാനം കോഴ്‌സ് പൂര്‍ത്തിയാക്കിയ 400 പേരടങ്ങുന്ന വനിതാ എഞ്ചിനീയര്‍മാരാണ് വിവിധ കമ്പനികളിലും മറ്റുമായി ജോലിയാരംഭിച്ചത്. ഈ മേഖലയില്‍ കാലെടുത്തുവെക്കുന്ന ആദ്യ വനിതകളെന്ന നിലക്ക്‌ ഇവര്‍ക്ക്‌ സൗദി ടെക്‌നോളജി വകുപ്പിന്റെ പ്രത്യേക ആദരവും വിവിധ സന്നദ്ധ സംഘടനകളുടെ അനുമോദനങ്ങളും ലഭിച്ചിരുന്നു. ഇവര്‍ക്കുവേണ്ടി മാത്രമായി സൗദി തൊഴില്‍ വകുപ്പ് പ്രത്യേക അനുമോദന ചടങ്ങു തന്നെ സംഘടിപ്പിച്ചു. രാജ്യത്തിന്റെ ടെക്‌നോളജി വളര്‍ച്ചയിലും സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ഈ മുന്നേറ്റം ശക്തി പകരുമെന്ന് വിവിധ സംഘടനകളുടെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter