കമ്പ്യൂട്ടര്‍ ഉപയോഗം മനുഷ്യന്‍റെ ഓര്‍മശക്തി ദുര്‍ബലമാക്കിയെന്ന് പഠനം
കമ്പ്യൂട്ടറുകളുടെയും സെര്‍ച്ച് എഞ്ചിനുകളുടെയും അമിതമായ ഉപയോഗം മനുഷ്യന്‍റെ ഓര്‍മശക്തിയെ ദുര്‍ബലമാക്കിയതായി പഠനറിപ്പോര്‍ട്ട്. വിവരങ്ങള്‍ ഓര്‍ത്തെടുക്കുന്നതിനുപകരം കമ്പ്യൂട്ടറുകളെയാണ് ആളുകള്‍ ആശ്രയിക്കുന്നത്. കുടുംബാംഗങ്ങളുടെ ഫോണ്‍ നമ്പറുകള്‍ പോലും ഓര്‍ത്തെടുക്കാന്‍ സാധിക്കാത്ത വിധം ഓര്‍മശക്തി ക്ഷയിച്ചിരിക്കുകയാണെന്ന് ബെര്‍മിങ്ഹാം യൂനിവേഴ്‌സിറ്റി തയാറാക്കിയ പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്‌പെയിന്‍, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ലക്‌സംബര്‍ഗ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 6000 പേരിലാണ് പഠനംനടത്തിയത്. ഇവരില്‍ മൂന്നിലൊന്നു പേരും വിവരങ്ങള്‍ക്കായി ആദ്യം ആശ്രയിക്കുന്നത് കമ്പ്യൂട്ടറുകളെയാണ്. ബ്രിട്ടനിലാണ് കമ്പ്യൂട്ടര്‍ ഉപയോഗം ഏറ്റവും കൂടുതല്‍. ബ്രിട്ടീഷുകാരില്‍ പകുതിയിലേറെ ആളുകളും വിവരങ്ങള്‍ക്കുവേണ്ടി ഓണ്‍ലൈനില്‍ പരതുന്നു. വിവരങ്ങള്‍ ഓര്‍ത്തെടുക്കുക മാത്രമാണ് ഓര്‍മശക്തി വളര്‍ത്തിയെടുക്കാനുള്ള ഏക മാര്‍ഗമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter