വിദൂരപഠനത്തിന് റഗുലര്‍ കോഴ്സുകളുടെ തുല്യത നല്‍കി യു.ജി.സി ഉത്തരവ്
Hands on a globeഇന്ത്യയിലെ അംഗീകൃത സര്‍വകലാശാലകളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും നല്‍കുന്ന ഓപ്പണ്‍, ഡിസ്റ്റന്‍സ് കോഴ്സുകള്‍ക്ക് റഗുലര്‍ കോഴ്സുകളുടെ അതേ മൂല്യം നല്‍കണമെന്ന് യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍ ഉത്തരവ്. ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ കൌണ്‍സിലിന്‍റെയോ യു.ജി.സിയുടെയോ അംഗീകാരമുള്ള വിദൂര പഠന കോഴ്സുകള്‍ക്കാണ് പുതിയ ഉത്തരവിന്‍റെ ഗുണഫലം ലഭിക്കുക. ഓപ്പണ്‍, ഡിസ്റ്റന്‍സ് സ്ട്രീമില്‍ നല്‍കപ്പെടുന്ന ഡിഗ്രി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഉത്തരവ് പ്രാബല്യത്തില്‍ വരുന്നതോടെ റഗുലര്‍ സ്ട്രീമില്‍ നല്‍കപ്പെടുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അതേ മൂല്യം നല്‍കപ്പെടും. ഒക്ടോബര്‍ പതിനാലിനാണ് ഇതുസംബന്ധമായ സുപ്രധാന ഉത്തരവ് യു.ജി.സി പുറത്തിറക്കിയത്. (UGC FNo. UGC/DEB/2013) കേരളത്തിലെ മത-ഭൌതിക സമന്വയ വിദ്യാസ്ഥാപനങ്ങളിലെ ബിരുദധാരികളടക്കം ഒട്ടേറെ പഠിതാക്കള്‍ അനുഭവിക്കുന്ന പ്രതിസന്ധിക്ക് പുതിയ ഉത്തരവോടെ അറുതിയാവുമെന്ന് കരുതപ്പെടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter