ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് 2ാം വര്‍ഷം റഗുലറാവാം
  23മലപ്പുറം: െ്രെപവറ്റ് വിഭാഗത്തില്‍ ഹയര്‍ സെക്കന്‍ഡറി പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ടാംവര്‍ഷം റഗുലര്‍ സ്‌കൂളുകളില്‍ ചേരാം. കേരള സ്‌റ്റേറ്റ് ഓപ്പണ്‍ സ്്കൂള്‍ വഴി െ്രെപവറ്റ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത് പഠനം നടത്തുന്നവര്‍ക്കാണ് റഗുലര്‍ സ്‌കൂളുകളില്‍ സീറ്റ് ഒഴിവുള്ള പക്ഷം ചേരാന്‍ അനുമതി നല്‍കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്. പ്ലസ്‌വണ്‍ സീറ്റ്ക്ഷാമം കാരണവും കൃത്യ സമയത്ത് അപേക്ഷിക്കാനാവാത്തതിനാലും ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് ഓപ്പണ്‍ സ്്കൂള്‍ വഴി പ്ലസ്ടു പഠനം നടത്തുന്നത്. ഓപ്പണ്‍ റഗുലര്‍, ഓപ്പണ്‍ െ്രെപവറ്റ് വിഭാഗങ്ങളിലായി ഒന്നര ലക്ഷത്തോളം വിദ്യാര്‍ഥികള്‍ സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പഠനം നടത്തുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ഓപ്പണ്‍ റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് നിരന്തരം സമ്പര്‍ക്കക്ലാസും സ്വയംപഠന സഹായികളും നല്‍കിവരുന്നുണ്ട്. എന്നാല്‍ ഓപ്പണ്‍ െ്രെപവറ്റ് വിദ്യാര്‍ഥികള്‍ക്ക് നിരന്തര മൂല്യനിര്‍ണയത്തിന്റെ ഭാഗമായി രണ്ടു ദിവസത്തെ സമ്പര്‍ക്കക്ലാസ് മാത്രമാണ് ലഭിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളുകളില്‍ റഗുലറായി ഹയര്‍സെക്കന്‍ഡറി പഠനം നടത്തുന്നവര്‍ക്കുള്ള അതേ സിലബസും മൂല്യനിര്‍ണയവുമാണ് െ്രെപവറ്റ് വിദ്യാര്‍ഥികള്‍ക്കുമുള്ളത്. ഈ പശ്ചാതലത്തിലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ റഗുലര്‍ സ്‌കൂളുകളില്‍ സീറ്റ് ഒഴിവുള്ള പക്ഷം ഓപ്പണ്‍ െ്രെപവറ്റ് വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടുവിനു ചേരാന്‍ അനുമതി നല്‍കി ഗവണ്‍മെന്റ് ഉത്തരവിറക്കിയത്. ഓപ്പണ്‍സ്‌കൂള്‍ റഗുലര്‍ വിഭാഗത്തില്‍ പ്ലസ്‌വണ്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സീറ്റ് ഒഴിവുണ്ടെങ്കില്‍ റഗുലര്‍ സ്‌കൂളില്‍ ചേരാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരിന്നു. ഈ ഉത്തരവ് ചുവടുപിടിച്ചാണ് െ്രെപവറ്റ് വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പ്ലസ് വണ്‍ സീറ്റ് ക്ഷാമം രൂക്ഷമായ ജില്ലകളില്‍ പോലും പ്രവേശന നടപടികള്‍ പൂര്‍ത്തിയാവുന്ന ഘട്ടങ്ങളില്‍ ഒരോ വര്‍ഷവും അയ്യായിരത്തിലധികം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കാറുണ്ട്. അണ്‍ എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളുടെ എണ്ണം ഇതിലും ഇരട്ടിയാണ്. പ്രവേശനം നേടിയ കുട്ടികള്‍ ഇടക്കുവെച്ച് പഠനം നിര്‍ത്തുന്നതും റഗുലര്‍ സ്‌കൂളുകളില്‍ സീറ്റ് ഒഴിഞ്ഞുകിടക്കാന്‍ കാരണമാവുന്നുണ്ട്. പുതിയ ഉത്തരവ് റഗുലര്‍ പഠനമാഗ്രഹിക്കുന്ന ആയിരക്കണക്കിന് െ്രെപവറ്റ് വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter