സഈദ് നൂര്‍സി രാജ്യാന്തര സെമിനാറിന് ഇന്ന് തുടക്കം
- Web desk
- Feb 8, 2016 - 09:40
- Updated: Oct 1, 2017 - 08:19
കേരള സര്‍വകലാശാല അറബിക് വിഭാഗവും ഇസ്തംബൂള്‍ ഫൗണ്ടേഷനും സംയുക്തമായി നടത്തുന്ന ഇന്ത്യയിലെ 5ാമത് സഈദ് നൂര്‍സി രാജ്യാന്തര കോണ്‍ഫറന്‍സിന് ഫെബ്രുവരി 8 തിങ്കളാഴ്ച കാര്യവട്ടം കാമ്പസില്‍ തുടക്കമായി. തുര്‍ക്കിയിലെ പ്രമുഖ ചിന്തകനും എഴുത്തുകാരനുമായിരുന്ന ബദീഉസ്സമാന് സഈദ് നൂര്‍സിയുടെ രിസാലെ നൂര്‍ എന്ന പുസ്തകത്തിലെ വിദ്യഭ്യാസവും നൈതികതയും എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.വിദേശ രാജ്യങ്ങളായ ജോര്‍ദാന്‍,സഉദി അറേബ്യ,തുര്‍ക്കി, അള്‍ജീരിയ, ബംഗ്ലാദേശ്, മലേഷ്യ എന്നീ വിദേശ രാജ്യങ്ങളില്‍ നിന്നും 50 ഓളം വിദേശ പ്രതിനിധികളും ഇന്ത്യയിലെ വിവിധ സര്‍വ്വകലാശാലയില്‍ നിന്നായി 30ഓളം അധ്യാപകരും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സര്‍വ്വകലാശാല പ്രോ.വൈസ് ചാന്‍സ് ലര്‍ ഡോ.എന്‍ വീരമണികണ്ഠന്, സംസ്ഥാന ന്വൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.പി നസീര്‍, പ്രൊഫ.ഹാരിസ് കോയ, തുടങ്ങിയവര്‍ ഉദ്ഘാടന സെഷനില്‍ പങ്കെടുക്കും.9 ന് ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം അബുള്‍ സമദ് സമദാനി ഉദ്ഘാടനം ചെയ്യും.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment