ആസാദി കാ അമൃത് മഹോല്‍സവ്..

സ്വാതന്ത്ര്യത്തിന്റെ എഴുതപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ നിറവിലാണ് ഭാരതം. മതേതരത്വത്തിലും ജനാധിപത്യത്തിലും അഭിമാനിക്കുന്ന  എല്ലാ ഭാരതീയര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍ നേരട്ടെ.


ധീരദേശാഭിമാനികളായ ഒട്ടേറെ പേരുടെ നിസ്സീമമായ ത്യാഗങ്ങളുടെ ഫലാമണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. ജാതി-മത-ലിംഗ-ദേശ ഭേദമന്യെ അധിനിവേശ ശക്തികള്‍ക്കെതിരെ, വരും വരായ്കകള്‍ നോക്കാതെ തോളോട് തോളുരുമ്മി പോരാടി നേടിയതാണ് നാം ഇന്ന് മധുരം നുണഞ്ഞ് ആഘോഷിക്കുന്നത്. 
ഈ വേളയിലെങ്കിലും നമുക്ക് ആ വീരസൈനികരെ അഭിമാനത്തോടെ ഓര്‍ക്കാം. ഏതൊരു സ്വപ്നരാജ്യത്തിന് വേണ്ടിയാണോ അവര്‍ പൊരുതിയത്, അതിലേക്ക് ഇനിയും ഒരു പാട് കാതം സഞ്ചരിക്കാനുണ്ടെന്ന് നമുക്ക് തിരിച്ചറിയാം. അതിന്റെ സാക്ഷാല്‍ക്കാരത്തിനായി സാധിക്കുന്നതെല്ലാം ചെയ്യാം. 


സ്വാതന്ത്ര്യം നേടി എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇനിയും സഞ്ചരിക്കാന്‍ ഏറെ ദൂരം ബാക്കി കിടക്കുകയാണ്. പിന്നാക്ക വിഭാഗങ്ങള്‍ ഇപ്പോഴും പിന്നാക്കാം തന്നെയാണ്, മതന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ ദൈനംദിനം വര്‍ദ്ധിക്കുകയാണ്, സ്ത്രീകള്‍ ഓരോ ദിവസം ചെല്ലുംതോറും അരക്ഷിതരായി മാറുകയാണ്, ഓരോ നിയമം വരുമ്പോഴും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാവുകയും സമ്പന്നര്‍ കൂടുതല്‍ കൂടുതല്‍ സമ്പന്നരാവുകയും ചെയ്യുന്നു.


എല്ലാം മാറേണ്ടതുണ്ട്... പ്രത്യാശകളോടെ നമുക്ക് മുന്നോട്ട് പോവാം.. അതിനായി പ്രവര്‍ത്തിക്കാം... ഇന്ത്യയെന്ന വികാരം നമുക്ക് നെഞ്ചോട് ചേര്‍ത്ത് വായിക്കാം... സ്വാതന്ത്ര്യത്തിന് നൂറ് തികയുമ്പോഴെങ്കിലും ഇതെല്ലാം സാധ്യമാവട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കാം...

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി സ്വാതന്ത്ര്യദിനാശംസകള്‍..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter