ബർമ്മ- മ്യാന്മാർ 

1989 ലാണ് ബർമ്മ മ്യാന്മാർ എന്നായി പേര് മാറ്റപ്പെടുന്നത്. ഹിജ്‌റ 346 ൽ മുഗൾ അധിപത്യത്തോടെയാണ് ചന്ദ്രകുടുംബ ഭരണകൂടം അവസാനിക്കുന്നത്. എന്നാൽ ചന്ദ്ര കുടുംബം അധികാരത്തിന് വരുന്നതിന് മുൻപേ അവിടെ ഇസ്ലാം എത്തിയിരുന്നു. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടിലായിരുന്നു ഇസ്ലാമിന്റെ സുവർണ്ണ കാലഘട്ടം. പശ്ചിമ ബർമയിലെ അർകാനിന്റെ അധികാരമുണ്ടായിരുന്ന സായ്‌വക് ഷാ ഇസ്ലാം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്തി. 1886 ൽ ബ്രിട്ടീഷ് അധിനിവേശമെത്തുന്നത് വരെ ബർമ്മ മുസ്ലിം ഭരണത്തിന് കീഴിലായിരുന്നു. 

1948 ൽ സ്വാതന്ത്രം നേടിയതോടെ മുസ്ലിം പീഡനവും രാജ്യത്ത് ആരംഭിച്ചു. കഴിഞ്ഞ അഞ്ച് നൂറ്റാണ്ട് താമസിച്ച മുസ്ലിംകൾ പൗരന്മാരല്ലെന്ന് ഭരണകൂടം വിധിച്ചു. അമ്പതിനായിരത്തോളം മുസ്ലിംകളെ ആര്കാനിൽന്ന് നിന്ന് പുറത്താക്കി. ഇതിന്റെ തുടർച്ചയെന്നോണം ഇന്നും മുസ്ലിംകൾ ക്രൂര പീഡനത്തിനിരയാകുകയാണ്. 

 റോഹിങ്ക്യൻ മുസ്‌ലിംകൾ

പടിഞ്ഞാറൻ ബർമ്മയിൽ ആദ്യത്തെ റോഹിങ്ക്യൻ സംഘം വന്നത് ഏഴാം നൂറ്റാണ്ടിലാണ്. ചരിത്ര വിവരണമനുസരിച്ച് ഇവർ അറബ് നാവികരുടെ പിന്മുറക്കാരാണ്. 1700 കൾ വരെ ഈ രാജവംശം ബർമ്മയിൽ സുശക്തമായി നിലകൊണ്ടു. പിന്നീട് ബർമീസ് രാജാവ് അവരെ തകർത്ത് അധികാരം പിടിച്ചെടുത്തതോടെ റോഹിങ്ക്യരുടെ നിലനിൽപ്പ് ഭീതിയുടെ നിഴലിലാവുന്നത്. ഇതിനു ശേഷം  മാറിമറിഞ്ഞുകൊണ്ടിരുന്ന ബർമ്മൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമില്ലാതെ റോഹിങ്ക്യൻ മുസ്‌ലിംകളുടെ ദുരിതജീവിതം തുടർന്നുകൊണ്ടിരുന്നു. മ്യാൻമറിൽ ഏകദേശം ഒരു മില്യൺ റോഹിങ്ക്യൻ മുസ്‌ലിംകൾ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. റോഹിംഗ്യൻ ജനങ്ങൾ റോഹിംഗാ ഭാഷ സംസാരിക്കുന്നവരും ഇസ്ലാം മതം പിന്തുടരുന്നവരുമാണ്. 

പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായിരുന്ന രാഖൈൻമേഖലയിലേക്ക് സമ്പന്നവർഗ്ഗങ്ങൾക്ക് പ്രവേശനം ലഭിക്കുന്നതിന് വേണ്ടിയുംകൂടിയാണ് വംശഹത്യ ആസൂത്രണം ചെയ്യുന്നത്. മേഖലയിലെ കുറഞ്ഞ തൊഴിലവസരങ്ങളും അപൂർവ്വമായ വ്യവസായ സംരംഭങ്ങളെ തങ്ങളുടെ കീഴിലാക്കാൻ ബർമയിലെ വരേണ്യവർഗ്ഗം ശ്രമിച്ചുകൊണ്ടിരുന്നു. 

Also Read:തിബത്തിലെ ഇസ്ലാമിക ചരിത്രം

വിവാഹം കഴിക്കുന്നതിനും സന്താനോൽപാദനത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭരണകൂടം  റോഹിങ്ക്യകൾക്കിടയിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. പെർമിറ്റില്ലാതെ വിവാഹം കഴിക്കാൻ സാധ്യമല്ല.  പെർമിറ്റിന് അപേക്ഷിക്കണമെങ്കിൽ സ്വന്തമായി സ്വത്തുവകകൾ ഉണ്ടെന്നു സർക്കാരിനുമുന്നിൽ തെളിയിക്കേണ്ടതുണ്ട്. സർക്കാരിന്റെ അനുമതിയില്ലാതെ നടക്കുന്ന രോഹിംഗ്യാ വിഭാഗത്തിന്റെ വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ളവർക്കെതിരെ കേസെടുക്കുകയും ജനിക്കുന്ന കുട്ടി നിയമവിരുദ്ധമായുട്ടുള്ളതാണെന്നു പ്രഖ്യാപിക്കപ്പെടും. ഈ കുട്ടികളെ സ്‌കൂളിൽ ചേർക്കാനും സാധിക്കാറില്ല.

ഇവരുടെ കൈവശമുള്ള ഭൂമിക്ക് രേഖകളൊന്നുമില്ല. ഏത് നിമിഷവും  കൈയേറ്റവും കുടിയൊഴി പ്പിക്കലുകളും നടക്കും. അടിസ്ഥാനപരമായി രോഹിങ്ക്യൻ ജനത കൃഷിക്കാരാണ്.  എന്നാൽ മേഖലയിലെ ഭൂരിപക്ഷം ഭൂമിയും സർക്കാറോ ഭൂരിപക്ഷ വിഭാഗമോയാണ് കൈയടക്കിവച്ചിട്ടുള്ളത്. കാർഷിക പാരമ്പര്യം ഉപേക്ഷിക്കാൻ അവർ നിർബന്ധിതരായിത്തീരുകയായിരുന്നു. പിന്നീട് അവരുടെ ഉപജീവനമാർഗ്ഗം മീൻ പിടിത്തത്തിലേക്ക് മാറി. എന്നാൽ റോഹിംഗ്യാകൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് കമ്പോളത്തിൽ ന്യായമായ വില നൽകില്ല. റോഡുകളുടേയും റെയിൽവേ, വൈദ്യുതി  നിലയങ്ങൾ തുടങ്ങിയവയുടെ നിർമ്മാണജോലികൾക്ക് റോഹിംഗ്യൻ യുവാക്കളെ ബലമായി പിടിച്ചു കൊണ്ടു പോകുക സാധാരണമാണ്.  കുറഞ്ഞ കൂലി, അല്ലെങ്കിൽ കൂലിയില്ലാത്ത അവസ്ഥ ഇതാണ് യുവാക്കളുടെ സ്ഥിതി. 

വീട് വെക്കാനുളള അവകാശം ഇവർക്കു ലഭിക്കാറില്ല. അനുമതിയില്ലാതെ നിർമ്മിക്കുന്ന വീടുകൾ അധികൃതരെത്തി പൊളിച്ചു നീക്കും. ഭൂരിപക്ഷം രോഹിങ്ക്യകളും വെള്ളമോ വെളിച്ചമോ ഇല്ലാത്ത ചോർന്നൊലിക്കുന്ന ടെന്റുകളിലാണ് താമസിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter