ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അംഗീകരിക്കാനാവില്ല; സർക്കാർ പിൻവാങ്ങണമെന്ന് മുസ്‍ലിം സംഘടനകൾ

ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അംഗീകരിക്കാനാവില്ലെന്ന് മുസ്‍ലിം സംഘടനകൾ. ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള മാർഗം ജെൻഡർ ന്യൂട്രാലിറ്റി ആണെന്ന സിദ്ധാന്തം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ല. ഇടത് സർക്കാരിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും പിൻവാങ്ങണമെന്നും മുസ്‍ലിം ലീഗ് നേതാവ് റഷീദ് അലി തങ്ങൾ പറഞ്ഞു. കോഴിക്കോട് ലീഗ് വിളിച്ചുചേർത്ത സമുദായ നേതാക്കളുടെ യോഗത്തിന് ശേഷമായിരുന്നു തങ്ങളുടെ പ്രതികരണം.
കേരളത്തിൽ ഭൂരിപക്ഷം മതവിശ്വാസികളേയും കണക്കിലെടുക്കാതെ ലിബറൽ ആശയം നടപ്പാക്കുന്നത് ഫാഷിസമാണ്. കലാലയങ്ങളിൽ ഭരണകൂടം ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് നീക്കം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലിംഗസമത്വം എന്ന പേരിൽ സർക്കാർ സ്കൂളുകളിൽ മതനിരാസം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ലീഗ് നേതാവും എംഎൽഎയുമായ എം.കെ. മുനീറും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മതമില്ലാത്ത ജീവൻ എന്നുപറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ഇപ്പോൾ ജെൻഡർ ന്യൂട്രാലിറ്റി എന്ന പേരിൽ വീണ്ടും മതനിഷേധത്തെ സ്കൂളുകളിലേക്ക് കൊണ്ടുവരാനുള്ള പാഠ്യപദ്ധതി തയ്യാറായിക്കഴിഞ്ഞിരിക്കുന്നു എന്നായിരുന്നു മുനീറിന്റെ പരാമർശം. ഇതിനെതിരേ വലിയ വിമർശനവും ഉയർന്നിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter